8 മാസം കഴിഞ്ഞുള്ള എന്റെ വെക്കേഷനായി എനിക്ക് ഇപ്പോൾ നിക്ഷേപിക്കാൻ കഴിയുമോ?

8 മാസം കഴിഞ്ഞുള്ള എന്റെ വെക്കേഷനായി എനിക്ക് ഇപ്പോൾ നിക്ഷേപിക്കാൻ കഴിയുമോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വൽ ഫണ്ട് (MF) നിക്ഷേപങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ സാധാരണയായി ദീർഘകാല ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനെക്കുറിച്ചാണ് പറയാറുള്ളത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും, മ്യൂച്വൽ ഫണ്ടുകൾ ഹ്രസ്വകാല ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കില്ലെന്ന് നിക്ഷേപകർ അനുമാനിക്കുന്നു.

യാത്ര ഹരമായ രമേഷ് എന്നയാളുടെ ഉദാഹരണത്തിലൂടെ നമുക്ക് ഈ മിഥ്യാധാരണയെ തകർക്കാം.

അടുത്തകാലത്ത്, രമേഷ് ജോലി ചെയ്തിരുന്ന കമ്പനി വിജയം നേടുകയും അതിന്റെ ജീവനക്കാർക്ക് ബോണസ് നൽകുകയും ചെയ്തു. ഈ ബോണസ് ഉപയോഗിച്ച് യൂറോപ്പിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യാൻ രമേശ് ആഗ്രഹിച്ചു.

എന്നിരുന്നാലും, ഏകദേശം എട്ട് മാസത്തോളം എടുക്കുന്ന ഒരു വലുതും അഭിമാനകരവുമായ ഒരു പ്രോജക്റ്റിൽ രമേശ് ജോലി ചെയ്യുകയായിരുന്നു. ഈ പ്രോജക്റ്റ് അവസാനിച്ചതിന് ശേഷം മാത്രമേ അദ്ദേഹത്തിന് യൂറോപ്പിലേക്ക് പോകാൻ കഴിയൂ. അതിനാൽ അദ്ദേഹത്തിന്റെ യാത്രാ തീയതികൾക്ക് ഉറപ്പില്ലായിരുന്നു. 

നിക്ഷേപ കാലയളവ് കുറവാണെങ്കിലും അനിശ്ചിതത്വമുള്ള അത്തരം സന്ദർഭങ്ങളിൽ അനുയോജ്യമായ ലിക്വിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്താൻ രമേശ് തീരുമാനിച്ചു. ഏത് പ്രവൃത്തി ദിവസത്തിലും അവ റിഡീം ചെയ്യാനും ഈ ഫണ്ടുകൾ അനുവദിക്കുന്നു. പണം പിൻവലിക്കാനുള്ള അഭ്യർത്ഥന സമർപ്പിച്ചതിന് ശേഷമുള്ള അടുത്ത പ്രവൃത്തി ദിവസം അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെടും, ഇത് ഉയർന്ന ലിക്വിഡിറ്റി അനുവദിക്കുന്നു. ചില ഫണ്ട് ഹൗസുകൾ ഒരു എസ്എംഎസ് വഴിയോ ആപ്പ് വഴിയോ പണം പിൻവലിക്കുന്നതിന് അഭ്യർത്ഥിക്കാൻ അനുവദിക്കുന്നു.

ഈ വിധത്തിൽ, യാത്ര ചെയ്യാൻ തയ്യാറാകുന്നതുവരെ തന്റെ പണം വളരുന്നതിന് അനുവദിക്കാൻ അദ്ദേഹത്തിനായി. ഒടുവിൽ യാത്രയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോൾ, താമസവും ഫ്ലൈറ്റ് ബുക്കിംഗും പോലെയുള്ള ആവശ്യങ്ങൾക്കായി അദ്ദേഹത്തിന് കുറച്ച് ഫണ്ടുകൾ റിഡീം ചെയ്യാൻ കഴിഞ്ഞു. യാത്രയ്ക്കിടയിൽ വിദേശ കറൻസി വാങ്ങാനും ദൈനംദിന ചെലവുകൾക്കായി വിനിയോഗിക്കാനും ബാക്കിയുള്ള ഫണ്ട് ഉപയോഗിക്കാനായി.

ലിക്വിഡ് ഫണ്ടുകൾ ഉപയോഗിച്ച് ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി ആസൂത്രണം ചെയ്യുന്നത് സൗകര്യപ്രദമാണ്.

450
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍