ഏത് പ്രായത്തിലാണ് ഒരാൾ നിക്ഷേപം ആരംഭിക്കേണ്ടത്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ടത് വളരെ നേരത്തെയാണോ വൈകിയാണോ എന്ന സംശയം നിങ്ങള്ക്കുണ്ടെങ്കിൽ, നിക്ഷേപം ആരംഭിക്കാനുള്ള ശരിയായ പ്രായം വാസ്തവത്തിൽ, നിങ്ങൾ ഇപ്പോള്നിക്ഷേപിക്കാൻ തീരുമാനിച്ച നിമിഷം തന്നെയാണ്. എങ്കിലും നിങ്ങൾ എത്ര വേഗം നിക്ഷേപം ആരംഭിക്കുന്നുവോ, അത്രയും നിങ്ങൾക്ക് നല്ലതായിരിക്കും. കാരണം, ദീർഘകാലം കൊണ്ട് സമ്പത്ത് സൃഷ്ടിക്കാൻ സഹായിക്കുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ.  

നിങ്ങളുടെ നിക്ഷേപങ്ങളിൽ കോമ്പൗണ്ടിംഗിന്റെ മാജിക് പ്രവർത്തിക്കാൻ നിങ്ങൾ നിങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ തന്നെ നിക്ഷേപം ആരംഭിക്കണം. സത്യത്തിൽ, മ്യൂച്വൽ ഫണ്ടുകളില്നിക്ഷേപിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം നിങ്ങൾ സമ്പാദിക്കാൻ ആരംഭിക്കുന്ന ദിവസം തന്നെയാണ്. നിങ്ങളുടെ പ്രതിമാസ വരുമാനത്തിൽ നിന്ന് അൽപ്പം മാറ്റിവയ്ക്കാനും എസ്ഐപിയിലൂടെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനും കഴിയുമെങ്കിൽ, നിങ്ങള് നിങ്ങളുടെ പണത്തിന് വളരാൻ ആവശ്യമായ സമയം നൽകുകയാണ്. ഇത്തരത്തില്അച്ചടക്കമുള്ള ഒരു നിക്ഷേപ രീതി കൊണ്ട് ഭാവിയിലെ ആവശ്യങ്ങളുടെ നേട്ടം കൊയ്യാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ നഷ്ട സഹന ശേഷിക്ക് പൊരുത്തപ്പെടുന്ന റിസ്ക് ലെവലുകൾ ഉള്ള മ്യൂച്വൽ ഫണ്ട് സ്കീമുകളിലാണ് നിക്ഷേപിക്കാൻ ശ്രദ്ധിക്കേണ്ടത്.

ജീവിതം മുന്നേറുമ്പോൾ, ശമ്പളത്തോടൊപ്പം നമ്മുടെ ജീവിത ലക്ഷ്യങ്ങളും വളരും. നിങ്ങളുടെ ആദ്യ ശമ്പളം മുതല്ക്കു തന്നെ ഒരു എസ്ഐപിയിലൂടെ നിങ്ങളുടെ നിക്ഷേപ യാത്ര ആരംഭിക്കുക. ഈ ലക്ഷ്യങ്ങൾ അനായാസം നിറവേറ്റാന്എല്ലാ ശമ്പള വർദ്ധനവിലും നിക്ഷേപിക്കുന്ന തുകയും വർദ്ധിപ്പിക്കുക. നിങ്ങൾ ഇതുവരെയും ആരംഭിച്ചിട്ടില്ലെങ്കില്പോലും, നിങ്ങളുടെ മ്യൂച്വൽ ഫണ്ട് യാത്ര ആരംഭിക്കാൻ  വൈകിയിട്ടില്ല. അത് ഇന്നു തന്നെ ആകട്ടെ. തീരുമാനം വൈകരുത്. കാരണം കോമ്പൌണ്ടിങ്ങിന്റെ ശക്തി അത്ര കണ്ട് വലുതാണ്.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍