എല്ലാ ദിവസങ്ങളിലും എനിക്ക് പണം പിൻവലിക്കാൻ കഴിയുമോ അതോ അതിന് ചില പ്രത്യേക ദിവസങ്ങളുണ്ടോ?

എല്ലാ ദിവസങ്ങളിലും എനിക്ക്  പണം പിൻവലിക്കാൻ കഴിയുമോ അതോ അതിന് ചില പ്രത്യേക ദിവസങ്ങളുണ്ടോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഓപ്പണ്‍ എന്‍ഡ്‌ ഫണ്ട് എല്ലാ ബിസിനസ് ദിവസങ്ങളിലും റിഡംപ്ഷന്‍ അനുവദിക്കും. ഒരു നോണ്‍-ബിസിനസ് ദിവസമാണ് അല്ലെങ്കില്‍ നിശ്ചിത സമയ പരിധി കഴിഞ്ഞാണ്, ഉദാഹരണത്തിന് വൈകുന്നേരം 3:00 കഴിഞ്ഞാണ്, ഒരു നിക്ഷേപ സേവന കേന്ദ്രത്തില്‍ റിഡംപ്ഷന്‍ അഭ്യര്‍ത്ഥന കൈമാറിയതെങ്കില്‍, അത് അടുത്ത ബിസിനസ് ദിവസം പ്രോസസ് ചെയ്യും. ആ പ്രത്യേക ദിവസത്തെ നെറ്റ് അസെറ്റ് വാല്യുവില്‍ (NAV) റിഡംപ്ഷനുകള്‍ പ്രോസസ് ചെയ്യും. റിഡംപ്ഷനിലൂടെ ലഭിച്ച പണം സാധാരണഗതിയില്‍ 10 ബിസിനസ് ദിവസങ്ങള്‍ക്കുള്ളില്‍ നിക്ഷേപകന്‍റെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും.

സ്കീമിന്‍റെ ഫോളിയോ നമ്പര്‍ വ്യക്തമായി സൂചിപ്പിച്ചു കൊണ്ട് ഒപ്പിട്ട റിഡംപ്ഷന്‍ അഭ്യര്‍ത്ഥന നേരിട്ട് കൈമാറിക്കൊണ്ട് റിഡംപ്ഷനുകള്‍ നിര്‍വഹിക്കാം. നിക്ഷേപകര്‍ക്ക് ആവശ്യമായ സെക്യൂരിറ്റി കോഡുകള്‍ ഉള്ള അംഗീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും റിഡംപ്ഷന്‍ അഭ്യര്‍ത്ഥിക്കാവുന്നതാണ്.

ഇക്വിറ്റി ലിങ്ക്ഡ്‌ സേവിങ്ങ്സ് സ്കീമുകളില്‍ (ELSS) നടത്തിയ നിക്ഷേപങ്ങള്‍ക്ക് 3 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലഘട്ടം ഉണ്ട്. അതു കഴിഞ്ഞാല്‍, ഏത് ബിസിനസ് ദിവസവും ഇവ റിഡംപ്ഷന്‍ ചെയ്യാം.

അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ റിഡംപ്ഷനില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളൂ. ലിക്വിഡിറ്റി പ്രശ്നം, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് അടയ്ക്കല്‍, ഓപ്പറേഷണല്‍ പ്രതിസന്ധി അല്ലെങ്കില്‍ SEBIയുടെ നിര്‍ദ്ദേശം എന്നിവയില്‍ ഏതെങ്കിലും സംഭവിക്കുമ്പോള്‍ ട്രസ്റ്റികളുടെ അനുമതിയോടെ AMC നിയന്ത്രണങ്ങള്‍ ചുമത്തിയേക്കാം. ഇവ സംഭവിക്കാനുള്ള സാധ്യത അങ്ങേയറ്റം വിരളമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

449
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍