മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികളില്‍ മാത്രമാണോ നിക്ഷേപിക്കുന്നത്?

മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികളില്‍ മാത്രമാണോ നിക്ഷേപിക്കുന്നത്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ റോളര്‍-കോസ്റ്ററുകളാണോ ടോയി ട്രെയിനുകളാണോ നിങ്ങളുടെ മനസ്സില്‍ തെളിയുന്നത്? റോളര്‍ കോസ്റ്ററുകളാകും നിങ്ങളുടെ മനസ്സില്‍ തെളിയാന്‍ സാധ്യത. അമ്യൂസ്മെന്‍റ്പാ ര്‍ക്കുകളില്‍ ഇത്തരത്തിലുള്ള റൈഡുകളാണ് പൊതുവില്‍ ഏറ്റവും വലിയ ആകര്‍ഷണം. ഇവയാണ് അമ്യൂസ്മെന്‍റ് പാര്‍ക്കുകളെക്കുറിച്ച് ഒരു നിശ്ചിത ധാരണ നല്‍കുന്നതും. ഇതു പോലെയാണ് ‘മ്യൂച്വല്‍ ഫണ്ടുകള്‍’ ഓഹരികളില്‍ മാത്രമേ നിക്ഷേപിക്കുകയുള്ളൂവെന്നും അതിനാല്‍ റിസ്ക്‌ ഏറും എന്ന ധാരണ ഉണ്ടായതും. ജനങ്ങളുടെ വ്യത്യസ്ത നിക്ഷേപ ആവശ്യങ്ങള്‍ക്ക് രൂപപ്പെടുത്തിയ വ്യത്യസ്ത തരം മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ട്. ചില നിക്ഷേപകര്‍ ഉയര്‍ന്ന റിട്ടേണുകള്‍ ആണ് പ്രതീക്ഷിക്കുന്നത്. അത് ഓഹരികളില്‍ നിന്ന് മാത്രമേ ലഭിക്കൂ. ഇത്തരത്തിലുള്ള നിക്ഷേപകര്‍ക്ക് ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാം. നിക്ഷേപകരുടെ ഇത്തരത്തിലുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ലഭ്യമായ ഏറ്റവും മികച്ച ദീര്‍ഘകാല നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ് ഇത്. പക്ഷേ, ഈ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഉയര്‍ന്ന ചാഞ്ചാട്ടത്തിന്‍റെ റിസ്ക് ഉണ്ട്. കാരണം അവ പല കമ്പനികളുടെ ഓഹരികളിലായിരിക്കും നിക്ഷേപിച്ചിരിക്കുക. 
 

എന്നാല്‍ ഇക്വിറ്റികളിലല്ലാതെ ബാങ്കുകള്‍, കമ്പനികള്‍, സര്‍ക്കാര്‍ ബോഡികള്‍, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകള്‍ (ബാങ്ക് CDകള്‍, ട്രഷറി ബില്ലുകള്‍, കൊമേഴ്സ്യല്‍ പേപ്പറുകള്‍) എന്നിവര്‍ വിതരണം ചെയ്യുന്ന ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന തരം മ്യൂച്വല്‍ ഫണ്ടുകളും ഉണ്ട്. ഇവയ്ക്ക് ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് റിസ്കും അതോടൊപ്പം റിട്ടേണും കുറവായിരിക്കും. ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകള്‍ അല്ലെങ്കില്‍ PPFകള്‍ എന്നിങ്ങനെയുള്ള പരമ്പരാഗത ഒപ്ഷനുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ബദലുകളാണ് ഈ ഫണ്ടുകള്‍. അതിനാല്‍, നിങ്ങളുടെ പണം നിക്ഷേപിക്കാന്‍ ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ്‌ ഓഫീസ് FDകളേക്കാള്‍ റിട്ടേണും കൂടുതല്‍ നികുതി ലാഭവും നല്‍കുന്ന ഇടമാണ് തേടുന്നതെങ്കില്‍, അത്തരം സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഗംഭീരമായ ഒരു മാര്‍ഗമാണ് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍