എക്സിറ്റ് ലോഡ് ഉള്ള ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതു കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടോ?

എക്സിറ്റ് ലോഡ് ഉള്ള ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതു കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഇക്വിറ്റിയുടെ ഭാഗത്തു നിന്ന് വളര്‍ച്ചയും മൂലധന അഭിവൃദ്ധിയും ഡെറ്റിന്‍റെ ഭാഗത്തു നിന്ന് വരുമാനവും സ്ഥിരതയും നല്‍കാന്‍ ലക്ഷ്യമിട്ട ഒരു ബാലന്‍സ്ഡ് ഫണ്ടിന്‍റെ കാര്യം നമുക്ക് പരിഗണിക്കാം. എന്നാല്‍ ഈ സ്കീമില്‍ ഇക്വിറ്റിയുടെ ഭാഗം ഏകദേശം 60% വരെ ഉള്ളതിനാല്‍, ഗണ്യമായ റിസ്കും ഉണ്ട്.  അതിനാല്‍ റിസ്ക്‌ എടുക്കാന്‍ ആരോഗ്യകരമായ ശേഷിയും ദീര്‍ഘകാലം നിക്ഷേപം നടത്താന്‍ ആഗ്രഹവും ഉള്ള നിക്ഷേപകര്‍ക്കു മാത്രമാണ് ഇത് ശുപാര്‍ശ  ചെയ്യുന്നത്.

ചുരുങ്ങിയത് 3 വര്‍ഷം വരെയുള്ള ദീര്‍ഘകാലം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരെ മാത്രമേ ഫണ്ട് മാനേജ്മെന്‍റ് ടീം പരിഗണിക്കുകയും ഉള്ളൂ.  ഈ ഫണ്ട് 3 വര്‍ഷം മുമ്പ് നടത്തുന്ന എല്ലാ റിഡംപ്ഷനുകള്‍ക്കും 1% എക്സിറ്റ് ലോഡ് ചുമത്തിയേക്കും. ഇത്തരത്തില്‍ 3 വര്‍ഷത്തിനു മുമ്പുള്ള റിഡംപ്ഷനുകള്‍ക്ക് എക്സിറ്റ് ലോഡ് ഈടാക്കിക്കൊണ്ട് ഫണ്ടില്‍ നിന്ന് നിക്ഷേപകര്‍ പുറത്തു കടക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.

എല്ലാ നിക്ഷേപകരെയും ദീര്‍ഘകാലം നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന ഈ സ്കീമില്‍ റിട്ടേണും മികച്ചതായിരിക്കും.  ഫണ്ട് മാനേജര്‍ക്ക് ഇവയെല്ലാം മനസ്സില്‍ കണ്ട്  സെക്യൂരിറ്റികള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും.  ഇത്തരത്തിലുള്ള തന്ത്രം ആവിഷ്കരിച്ച് ഹ്രസ്വകാല നിക്ഷേപകര്‍ ആരുമില്ലെന്ന് ഉറപ്പാക്കാനും റിഡംപ്ഷനുകള്‍ കൊണ്ട് ദീര്‍ഘകാല ലക്ഷ്യം ബാധിക്കപ്പെടാതെ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ ഫണ്ടിന്‍റെ പെര്‍ഫോമന്‍സ് മികച്ചതാക്കാനും കഴിയും.

449
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍