മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളും തമ്മിലുള്ള വ്യത്യാസം എന്താണ്?

മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളും തമ്മിലുള്ള വ്യത്യാസം എന്താണ്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

അത്താഴത്തിന് എവിടെ നിന്നാണ് നിങ്ങള്‍ പച്ചക്കറികള്‍ വാങ്ങുന്നത്? അവ നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യുകയാണോ അതോ അരികിലുള്ള കടയില്‍/സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് നിങ്ങളുടെ ആവശ്യാനുസരണം വാങ്ങുകയാണോ? പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത് കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിനുള്ള മികച്ച മാര്‍ഗമാണെങ്കിലും വിതയ്ക്കാനും വളമിടാനും വെള്ളമൊഴിക്കാനും കീടങ്ങളെ നിയന്ത്രിക്കാനുമെല്ലാം സമയവും പ്രയത്നവും ചെലവിടണം. കടയില്‍ നിന്ന് വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യാതെ തന്നെ വൈവിധ്യമാര്‍ന്ന പച്ചക്കറികള്‍ തെരഞ്ഞെടുക്കാന്‍ കഴിയും.

സമാനമായി, നല്ല കമ്പനികളുടെ ഓഹരികളില്‍ നേരിട്ട് നിക്ഷേപിച്ചു കൊണ്ടോ മ്യൂച്വല്‍ ഫണ്ട്സ് വഴി അവയില്‍ നിക്ഷേപിച്ചു കൊണ്ടോ നിങ്ങള്‍ക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ കഴിയും. നാം കമ്പനി ഓഹരികള്‍ വാങ്ങുമ്പോള്‍ നമ്മുടെ പണം അവരുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുകയും അങ്ങനെ നമ്മുടെ നിക്ഷേപത്തിന്‍റെ മൂല്യം വര്‍ധിക്കുകയും ചെയ്യും.

താരതമ്യേന ഉയര്‍ന്ന റിസ്ക്‌ ഉള്ളതാണ് ഓഹരികളില്‍ നേരിട്ട് നടത്തുന്ന നിക്ഷേപം. കമ്പനിയും മേഖലയും ഗവേഷണം നടത്തിക്കൊണ്ടേ നിങ്ങള്‍ക്ക് ഓഹരികള്‍ വാങ്ങാന്‍ കഴിയൂ. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ആയിരക്കണക്കിന് കമ്പനികളില്‍ നിന്ന് ചിലത് തെരഞ്ഞെടുക്കുക എന്നത് കഠിനാധ്വനം തന്നെയാണ്. അങ്ങനെ തെരഞ്ഞെടുത്തു കഴിഞ്ഞാലും ഓരോ ഓഹരിയുടെ പെര്‍ഫോമന്‍സ് നിങ്ങള്‍ ട്രാക്ക് ചെയ്യേണ്ടി വരും.

മ്യൂച്വല്‍ ഫണ്ടുകളില്‍ ഓഹരികള്‍ തെരഞ്ഞെടുക്കുന്നത് വിദഗ്ധരായ ഫണ്ട് മാനേജര്‍മാരാണ്. ഫണ്ടിന്‍റേതല്ലാതെ, ഫണ്ടിനുള്ളിലെ വ്യക്തിഗത ഓഹരികളുടെ പെര്‍ഫോമന്‍സ് നിങ്ങള്‍ക്ക് ട്രാക്ക് ചെയ്യേണ്ടതില്ല. ഓഹരി നിക്ഷേപത്തില്‍ ലഭിക്കാത്ത ഗ്രോത്ത്/ഡിവിഡന്‍റ് ഓപ്ഷനുകള്‍, ടോപ്പ്-അപ്പുകള്‍, സിസ്റ്റമാറ്റിക് വിത്ഡ്രോവലുകള്‍/ട്രാന്‍സ്ഫര്‍ എന്നിങ്ങനെയുള്ള ഇന്‍വെസ്റ്റ്‌മെന്‍റ് ഫ്ലെക്സിബിലിറ്റി നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭിക്കും. അതിനു പുറമേ SIPകളിലൂടെ പതിവായി ചെറിയ തുകകള്‍ നിക്ഷേപിച്ചു കൊണ്ട് വിപണിയിലെ ചാഞ്ചാട്ടങ്ങളെ നേരിടാനും കഴിയും.

443
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍