മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ചെയ്യാന്‍ സാധ്യതയുള്ള പിഴവുകള്‍ എന്തൊക്കെയാണ്?

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ചെയ്യാന്‍ സാധ്യതയുള്ള പിഴവുകള്‍ എന്തൊക്കെയാണ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നിക്ഷേപം നടത്തുമ്പോൾ ഒരു പിഴവ് എങ്കിലും എല്ലാ നിക്ഷേപങ്ങളിലും ഉണ്ടാകും. മ്യൂച്വൽ ഫണ്ടുകളും അതില്‍ നിന്ന് വ്യത്യസ്തമല്ല.

ഇനി പറയുന്നവയാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ വരുത്താനിടയുള്ള ചില പൊതുവായ പിഴവുകള്‍:

  1. ഉൽപ്പന്നത്തെക്കുറിച്ച് മനസ്സിലാക്കാതെയുള്ള നിക്ഷേപം: ഉദാഹരണത്തിന്, ഇക്വിറ്റി ഫണ്ടുകൾ ദീര്‍ഘകാലം തുടര്‍ന്നാല്‍ നേട്ടം ഉണ്ടാകും. പക്ഷേ നിക്ഷേപകർ ഹ്രസ്വകാലത്തില്‍ എളുപ്പത്തിലുള്ള റിട്ടേണുകളാണ് പ്രതീക്ഷിക്കുന്നത്.
  2. റിസ്ക്‌ ഫാക്ടറുകള്‍ അറിയാതെയുള്ള നിക്ഷേപം: എല്ലാ മ്യൂച്വല്‍ ഫണ്ട് സ്കീമുകളിലും ചില റിസ്കുകള്‍ ഉണ്ട്. ഒരു നിക്ഷേപം നടത്തും മുമ്പ് നിക്ഷേപകര്‍ അവ നന്നായി മനസ്സിലാക്കണം.
  3. കൃത്യമായ തുക നിക്ഷേപിക്കാതിരിക്കല്‍: ചില സമയത്ത്, എന്തെങ്കിലും പ്രത്യേക ലക്ഷ്യമോ ഉദ്ദേശ്യമോ ഇല്ലാതെ ആളുകൾ ഒരു തുക അങ്ങ് നിക്ഷേപിക്കും. ഇത്തരം ചുറ്റുപാടില്‍, നിക്ഷേപിച്ച തുക പ്രതീക്ഷിച്ച ആദായം നല്‍കിയെന്നിരിക്കില്ല.
  4. വളരെ നേരത്തേ റിഡീം ചെയ്യല്‍: ചില സമയത്ത്, നിക്ഷേപകര്‍ ക്ഷമ നശിച്ചോ അല്ലെങ്കില്‍ ഒരു നിക്ഷേപത്തിന് ആവശ്യമായ സമയം നല്‍കാതെ പ്രതീക്ഷിച്ച റിട്ടേണ്‍ നിരക്ക് ലഭിക്കുന്നതിനു മുമ്പോ പണം പിന്‍വലിക്കും.
  5. കൂട്ടത്തില്‍ ഒരാളായി ചേരല്‍: മിക്കപ്പോഴും നിക്ഷേപകര്‍ വ്യക്തിഗതമായി തീരുമാനങ്ങള്‍ എടുക്കാതെ വിപണിയില്‍ നിന്നോ മാധ്യമങ്ങളില്‍ നിന്നോ ലഭിക്കുന്ന പെരുപ്പിച്ച വാര്‍ത്തകള്‍ മൂലം തെറ്റായ തീരുമാനങ്ങള്‍ എടുക്കും.
  6. ഒരു പ്ലാന്‍ ഇല്ലാതെ നിക്ഷേപിക്കല്‍: ഇതാവാം ഒരുപക്ഷേ ഏറ്റവും വലിയ പിഴവ്. നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും ഒരു പ്ലാന്‍ അല്ലെങ്കില്‍ ലക്ഷ്യം ഉണ്ടായിരിക്കണം. 
443
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍