ഡിവിഡന്‍റില്‍ നിന്ന് ഗ്രോത്ത് ഓപ്ഷനിലേക്ക് സ്വിച്ച് ചെയ്യുമ്പോള്‍ നിക്ഷേപകര്‍ കരുതിയിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

ഡിവിഡന്‍റില്‍ നിന്ന് ഗ്രോത്ത് ഓപ്ഷനിലേക്ക് സ്വിച്ച് ചെയ്യുമ്പോള്‍ നിക്ഷേപകര്‍ കരുതിയിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഫ്ലൈഇന്ത്യ എയര്‍ലൈന്‍സില്‍ ബംഗലൂരുവില്‍ നിന്ന് ചെന്നൈയ്ക്ക് രാവിലെ 8 മണിക്ക് നിങ്ങള്‍ ഒരു ടിക്കറ്റ് ബുക്ക് ചെയ്തു എന്ന് വിചാരിക്കുക. ബുക്ക് ചെയ്തു കഴിഞ്ഞപ്പോഴാണ് സമയം മാറിപ്പോയെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നത്. നിങ്ങള്‍ക്ക് ആ സമയം മാറ്റേണ്ടതുണ്ട്. അതിന് ഫ്ലൈഇന്ത്യ നിങ്ങളില്‍ നിന്ന് എന്തൊക്കെ തരം നിരക്കുകള്‍ ഈടാക്കുമെന്നാണ് കരുതുന്നത്? എയര്‍ലൈനിലും മാറ്റമില്ല, തീയതിയിലും മാറ്റമില്ല, ചെന്നെത്തേണ്ട ഇടവും അതു തന്നെ, യാത്രക്കാരനും അതു തന്നെ. പക്ഷേ നിങ്ങളുടെ മനംമാറ്റത്തിന് ഒരു പിഴ നല്‍കേണ്ടി വരും!

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍, നിങ്ങളുടെ നിക്ഷേപങ്ങള്‍ അതേ സ്കീമിലുള്ള മറ്റൊരു ഓപ്ഷനിലേക്ക് സ്വിച്ച് ചെയ്യുന്നത് ഒരു വില്‍പന (റിഡംപ്ഷന്‍) ആയാണ് കണക്കാക്കുന്നത്. അതിനാല്‍, നിങ്ങള്‍ എത്ര കാലം നിക്ഷേപിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ച് എക്സിറ്റ് ലോഡും മൂലധന ലാഭ നികുതിയും നല്‍കേണ്ടി വരും.

ഒരേ സ്കീമിനുള്ളിലെ രണ്ട് ഒപ്ഷനുകളുടെ NAV വ്യത്യസ്തവും അവ വ്യത്യസ്തമായി ഓപ്പറേറ്റ് ചെയ്യുന്നവയും ആയിരിക്കും.

  • ഗ്രോത്ത് ഓപ്ഷനില്‍ ഫണ്ടുകളിലൂടെ ലഭിക്കുന്ന ലാഭം നിങ്ങളെ പുനര്‍നിക്ഷേപിക്കാന്‍ അനുവദിക്കും. അതാകട്ടെ കോമ്പൗണ്ടിങ്ങിന്‍റെ നേട്ടം നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. ദീര്‍ഘകാലം കൊണ്ട് സമ്പത്ത് സ്വരുക്കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായവയാണ് ഇവ.
  • ഡിവിഡന്‍റ് ഓപ്ഷനില്‍ ഫണ്ടിലൂടെ ലഭിച്ച ലാഭം നിക്ഷേപകര്‍ക്ക് വീതിച്ചു നല്‍കും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്ന് ഒരു റെഗുലര്‍ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം അനുയോജ്യമായതാണ് ഇത്.

ഡിവിഡന്‍റില്‍ നിന്ന് ഗ്രോത്തിലേക്കോ അല്ലെങ്കില്‍ തിരിച്ചോ മാറണം എന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍, എക്സിറ്റ് ലോഡോ മൂലധന ലാഭ നികുതിയോ ബാധകമായിട്ടുണ്ടോ എന്ന് പരിശോധിക്കണം.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍