മ്യൂച്വല്‍ ഫണ്ടുകളില്‍ എപ്പോഴാണ് ഞാന്‍ നിക്ഷേപം തുടങ്ങേണ്ടത്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഹൃദ്യമായ ഒരു ചൈനീസ് പഴമൊഴിയുണ്ട്,  “ഒരു വൃക്ഷം നടാൻ ഏറ്റവും അനുയോജ്യമായ സമയം 20 വർഷം മുമ്പായിരുന്നു. അതിനുള്ള രണ്ടാമത്തെ മികച്ച സമയം ഇപ്പോഴാണ്.

നിക്ഷേപിക്കാന്‍ പണം ഇല്ലാത്ത കാലങ്ങളില്‍ ഒഴികെ, ഒരാള്‍ തന്‍റെ നിക്ഷേപങ്ങള്‍ വൈകിപ്പിക്കുന്നതിന് മറ്റു കാരണങ്ങള്‍ ഒന്നുമില്ല. ഈ നിക്ഷേപത്തില്‍, മ്യൂച്വല്‍ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നതാണ് സ്വയം നടത്തുന്ന നിക്ഷേപങ്ങളേക്കാള്‍ എപ്പോഴും ഏറ്റവും മികച്ചത്.

അതായത്, നിക്ഷേപം ആരംഭിക്കാന്‍ ചുരുങ്ങിയ പ്രായം എന്നൊന്നില്ല. ഒരാള്‍ വരുമാനമുണ്ടാക്കാനും സമ്പാദിക്കാനും   ആരംഭിക്കുന്ന നിമിഷം തന്നെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചു തുടങ്ങാം. എന്തിന്, കുട്ടികള്‍ക്ക് ജന്മദിനങ്ങളിലോ ഉത്സവകാലങ്ങളിലോ വല്ലപ്പോഴും സമ്മാന രൂപത്തില്‍ ലഭിക്കുന്ന പണം കൊണ്ടു പോലും മ്യൂച്വല്‍ ഫണ്ടുകളില്‍ അവര്‍ക്ക് നിക്ഷേപ അക്കൗണ്ട് തുറക്കാന്‍ കഴിയും. സമാനമായി, മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഉയര്‍ന്ന പ്രായ പരിധിയും ഇല്ല.

വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ നിരവധി വ്യത്യസ്ത സ്കീമുകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ ഉണ്ട്. ചില സ്കീമുകള്‍ ദീര്‍ഘകാലം കൊണ്ട് വളര്‍ച്ച  കൈവരിക്കുന്നതായിരിക്കും. ചിലത് സുരക്ഷയോടൊപ്പം റെഗുലര്‍ ഇന്‍കവും പ്രതീക്ഷിക്കുന്നവര്‍ക്ക് ഉള്ളതായിരിക്കും. ചിലത് ഹ്രസ്വകാലത്തിലും ലിക്വിഡിറ്റി നല്‍കുന്നവയായിരിക്കും.

ജീവിതത്തിന്‍റെ ഏത് ഘട്ടത്തിലുള്ളവര്‍ക്കും അവരുടെ ആവശ്യങ്ങള്‍ എന്തു തന്നെ ആയിരുന്നാലും മ്യൂച്വല്‍ ഫണ്ടുകളില്‍ ഓരോരുത്തര്‍ക്കും വേണ്ട പരിഹാരം ഉണ്ടായിരിക്കും.

443
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍