ഓരോ ലക്ഷ്യത്തിനും ഓരോ പ്ലാന്‍

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

അതെ, മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങളുടെ ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചങ്ങാതിയാണ്

·   ശ്രീ. രജപുത് 15-20 വര്‍ഷങ്ങള്‍ കഴിഞ്ഞ് വിരമിക്കുമ്പോള്‍ നഗര ജീവിതത്തില്‍ നിന്ന് ഒരു ഹില്‍ സ്റ്റേഷനിലെ ഒരു ഫാം ഹൗസിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നു.

·   ശ്രീമതി പട്ടേലിന് വിരമിക്കല്‍ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. അവര്‍ക്ക് സേവിങ്ങ്സുകള്‍ ഉണ്ടെങ്കിലും ദൈനംദിന ചെലവുകള്‍ക്ക് തന്റെ നിക്ഷേപങ്ങളില്‍ നിന്ന് ഒരു റെഗുലര്‍ ഇന്‍കം ഇപ്പോള്‍ ആവശ്യമുണ്ട്.

·   ശ്രീമതി. ശര്‍മ്മയുടെ പക്കല്‍ ബിസിനസില്‍ നിന്ന് നേടിയ പണം ധാരാളമുണ്ട്. അത് അവരുടെ ബാങ്ക് അക്കൗണ്ടില്‍ വെറുതേ കിടക്കുകയാണ്. അല്‍പ ദിവസങ്ങള്‍ക്കു ശേഷം മാത്രമേ അവരുടെ സപ്ലൈര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കേണ്ടതുള്ളൂ.

മേല്‍പറഞ്ഞവ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിക്കാം. ഈ നിക്ഷേപകര്‍ക്ക് ലഭ്യമായ എന്തെങ്കിലും ഓപ്ഷന്‍ ഉണ്ടോ?

ഉണ്ട്! മ്യൂച്വല്‍ ഫണ്ടുകള്‍!

വ്യത്യസ്ത തരം നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക് വ്യത്യസ്ത തരം സ്കീമുകളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഉദാഹരണത്തിന്,

-   റിട്ടയര്‍മെന്‍റിന് പണം സമാഹരിക്കണമെന്നതു പോലുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക്  ഇക്വിറ്റിയും ബാലന്‍സ്ഡ്‌ ഫണ്ടുകളും നിങ്ങള്‍ക്ക് പരിഗണിക്കാം

-   താരതമ്യേന കുറഞ്ഞ റിസ്കില്‍ വരുമാനം ജനറേറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഒരു ബോണ്ട്‌ ഫണ്ട് പരിഗണിക്കാം

-  കൈവശമുള്ള അധിക പണം അടുത്തത് എവിടെ നിക്ഷേപിക്കണം എന്ന് തീരുമാനിക്കുന്നതു വരെ നിങ്ങള്‍ക്ക്  ലിക്വിഡ് ഫണ്ട് പരിഗണിക്കാവുന്നതാണ്

നിക്ഷേപങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വ്യത്യസ്ത തരം നിക്ഷേപ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്, പ്രത്യേകിച്ച് തങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തത ഇല്ലാത്തവര്‍ക്ക്.

450
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍