എഎംഎഫ്ഐ (AMFI)

മ്യൂച്വൽ ഫണ്ടുകളുടെയും അവയുടെ യൂണിറ്റ് ഉടമകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രൊഫഷണലും ആരോഗ്യകരവും ധാർമ്മികവുമായ മാർഗങ്ങളിൽ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം വികസിപ്പിക്കാനും എല്ലാ മേഖലകളിലും നിലവാരം ഉയർത്താനും പരിപാലിക്കാനും പ്രതിജ്ഞാബദ്ധമാണ് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (എഎംഎഫ്ഐ).

എല്ലാ രജിസ്റ്റേര്‍ഡ് അസെറ്റ് മാനേജ്മെന്റ് കമ്പനികളുടെയും SEBIയില്‍ രജിസ്റ്റർ ചെയ്യപ്പെട്ട ഇന്ത്യന്‍ മ്യൂച്വൽ ഫണ്ടുകളുടെ അസോസിയേഷനായ എ‌എം‌എഫ്‌ഐ 1995 ഓഗസ്റ്റ് 22 ന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായാണ് രൂപീകരിക്കപ്പെട്ടത്. നിലവില്‍, SEBIയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 42 അസെറ്റ് മാനേജ്മെന്‍റ് കമ്പനികള്‍ ഇതിലെ അംഗങ്ങളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.amfiindia.com