മ്യൂച്വൽ ഫണ്ടുകൾ കൊണ്ട് നിങ്ങളുടെ റിട്ടയര്‍മെന്‍റ് എങ്ങനെ ആസൂത്രണം ചെയ്യാം?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

റിട്ടയര്‍മെന്‍റ് അടുത്തെത്തും വരെ സ്വന്തം റിട്ടയര്‍മെന്‍റിനെക്കുറിച്ച് മിക്കവരും ചിന്തിക്കാറില്ല. ജോലി ചെയ്യുന്ന കാലം മുഴുവനും ഒരു വാഹനവും വീടും സ്വന്തമാക്കുന്നതു മുതല്‍ കുട്ടികളെ വളര്‍ത്തലും അവരുടെ വിദ്യാഭ്യാസവും വിവാഹവും വരെയുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനായി ചെലവഴിച്ചു കൊണ്ടേയിരിക്കുന്നു. ഈ ഉത്തരവാദിത്തങ്ങളെല്ലാം പൂര്‍ത്തീകരിച്ചു കഴിയുമ്പോഴായിരിക്കും, ഏതാണ്ട് അടുക്കാറായ റിട്ടയര്‍മെന്‍റ് ജീവിതത്തിന് ഇനി എത്ര കാലം ബാക്കിയുണ്ടെന്ന് നമ്മള്‍ നോക്കാൻ തുടങ്ങുന്നത്. ആ സമയത്താണ് റിട്ടയര്‍മെന്‍റ് ഘട്ടം ആരംഭിക്കുന്നതിനു മുമ്പുള്ള ഒരു ഹ്രസ്വകാലം കൊണ്ട് വളരെ വേഗം റിട്ടേണുകള്‍ നൽകാൻ കഴിയുന്ന ഏതിലെങ്കിലും തങ്ങളുടെ ജീവിത സമ്പാദ്യം നിക്ഷേപിക്കണമെന്ന് ചിന്തിക്കാന്‍ ആരംഭിക്കുന്നത്. റെഗുലര്‍ ഇന്‍കം ഇല്ലാതെ തുടര്‍ന്നുള്ള 15-30 വര്‍ഷങ്ങളിലധികം നിങ്ങൾക്ക് സുഖപ്രദമായും സുരക്ഷിതമായും മികച്ച ആരോഗ്യ പരിചരണത്തോടെയും ജീവിതം തുടരേണ്ട ഈ ഘട്ടത്തില്‍ ഈ രീതിയില്‍ പ്ലാന്‍ ചെയ്യുന്നത് തെറ്റാണ്.

ഈ ഘട്ടത്തിലേക്കുള്ള പ്ലാനിങ്ങ് കഴിയുന്നത്ര നേരത്തേ ആരംഭിക്കണം. നിങ്ങളുടെ വരുമാനങ്ങളും ജീവിതശൈലിയും എന്തു തന്നെയാകട്ടെ, ബില്ലുകള്‍, EMI, ഹോം ലോണ്‍ EMI, കുട്ടികള്‍ക്കായുള്ള നിക്ഷേപം, എമര്‍ജന്‍സി ഫണ്ട് എന്നിങ്ങനെയുള്ള സാമ്പത്തിക ചുമതലകള്‍ക്ക് പണം നല്‍കിക്കഴിഞ്ഞാലും തീര്‍ച്ചയായും നിങ്ങളുടെ കൈവശം അല്‍പം പണം ബാക്കിയുണ്ടായിരിക്കും എന്ന് ഉറപ്പാണ്. അതിനാല്‍ നിങ്ങളുടെ ചെലവുകളെല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞ് ബാക്കിയായ പണം നിങ്ങള്‍ എപ്പോഴും സേവ് ചെയ്യണം. തുക ചെറുതാണെങ്കില്‍ പോലും, അത് കൃത്യമായ ഇന്‍സ്ട്രുമെന്‍റില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാലം കൊണ്ട് സമ്പത്ത് സ്വരുക്കൂട്ടാന്‍ നിങ്ങളെ സഹായിക്കും. അതിന് മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലാതെ മറ്റേത് മികച്ച ഇന്‍സ്ട്രുമെന്‍റാണ് ഉള്ളത്! ഒരു മാസം 500 രൂപ എന്ന ചെറിയ തുക കൊണ്ടു പോലും SIPയിലൂടെ നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയും നിങ്ങളുടെ വരുമാനം/സമ്പാദ്യങ്ങള്‍ വളരുന്നതിന് അനുസൃതമായി ഈ തുക വര്‍ധിപ്പിക്കുകയും ചെയ്യാം. അതിലൂടെ കൊമ്പൌണ്ടിങ്ങിന്‍റെ ശക്തിയുടെ മാന്ത്രികതയില്‍ നിങ്ങള്‍ അത്ഭുതപ്പെടും. ഒടുവില്‍ നാടോടിക്കഥയിലെ സ്വര്‍ണ മുട്ടയിടുന്ന താറാവായി അത് മാറില്ലെന്ന് ആരു കണ്ടു!

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍