ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്ത്യയില്‍ മാത്രമാണോ നിക്ഷേപിക്കുന്നത്?

ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്ത്യയില്‍ മാത്രമാണോ നിക്ഷേപിക്കുന്നത്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മിക്ക ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകളും ഇന്ത്യയില്‍ മാത്രമാണ് നിക്ഷേപിക്കുന്നതെങ്കിലും അപൂര്‍വം ചില സ്കീമുകള്‍ ഓവര്‍സീസ്‌ സെക്യൂരിറ്റികളിലും നിക്ഷേപിക്കാറുണ്ട്.

എല്ലാ മ്യൂച്വല്‍ ഫണ്ട് സ്കീമുകളും ഇന്ത്യയില്‍ നിക്ഷേപകര്‍ക്ക് യൂണിറ്റുകള്‍ വാഗ്ദാനം ചെയ്യും മുമ്പ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(SEBI) യുടെ അനുമതി തേടണം. സ്കീമിന്‍റെ നിക്ഷേപ ലക്ഷ്യങ്ങള്‍, നിക്ഷേപിക്കാനിരിക്കുന്ന സെക്യൂരിറ്റികളുടെ തരം, രാജ്യങ്ങള്‍, മേഖലകള്‍, ഓരോ സെക്യൂരിറ്റിക്കുമുള്ള തനത് റിസ്കുകള്‍ എന്നിവ വ്യക്തമായി വിശദീകരിക്കുന്ന സ്കീം ഇന്‍ഫര്‍മേഷന്‍ ഡോക്യുമെന്‍റ് (SID) സൂക്ഷ്മമായി പരിശോധിച്ച ശേഷം SEBI അതിന് അനുമതി നല്‍കും.

രണ്ട് മാര്‍ഗങ്ങളിലൂടെയാണ് ഒരു സ്കീം ഓവര്‍സീസ്‌ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നത്. ഈ സ്കീമുകള്‍ ഓവര്‍സീസ്‌ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് അല്ലെങ്കില്‍ ട്രേഡ് ചെയ്യപ്പെട്ട സെക്യൂരിറ്റികള്‍ വാങ്ങുകയോ വിദേശ സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്താന്‍ SEBIയുടെ പ്രത്യേക അനുമതി നേടിയ ശേഷം, സമാനമായ സെക്യൂരിറ്റികള്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലുള്ള മറ്റ് ഓവര്‍സീസ്‌ മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ നിക്ഷേപിക്കുകയോ ചെയ്യാം. ഏത് രീതിയിലായാലും പോര്‍ട്ട്‌ഫോളിയോയില്‍ വിദേശ സെക്യൂരിറ്റികളുടെ സ്കീം ഉണ്ടായിരിക്കും.

ഓവര്‍സീസ് സെക്യൂരിറ്റികളില്‍ നിക്ഷേപിച്ച ശേഷവും ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ദൈനംദിന നെറ്റ് അസെറ്റ് വാല്യുകള്‍ നല്‍കുകയും പോര്‍ട്ട്‌ഫോളിയോ ഡിസ്ക്ലോഷര്‍ ഉറപ്പാക്കുകയും ലിക്വിഡിറ്റി തുടങ്ങിയവയ്ക്കുള്ള സൗകര്യം ഒരുക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാല്‍, SEBIയുടെ റെഗുലേഷനുകള്‍ എല്ലാം അവര്‍ പാലിക്കണം എന്നര്‍ത്ഥം. അതു പോലെ വിദേശ സെക്യൂരിറ്റികളില്‍ മാത്രം നിക്ഷേപിക്കുന്ന ഇത്തരം സ്കീമുകള്‍ക്ക് പ്രത്യേകമായി ഫണ്ട് മാനേജര്‍ ഉണ്ടായിരിക്കുകയും വേണം.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍