ഡയറക്റ്റ് മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്ഫോമുകളില്‍ നിക്ഷേപിക്കുന്നത് എത്ര സുരക്ഷിതമാണ്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നിരവധി ഫിന്‍ടെക് കമ്പനികള്‍ ഡയറക്റ്റ് മ്യൂച്വല്‍ഫണ്ട് നിക്ഷേപ പ്ലാറ്റ്ഫോമുകള്‍സൗജന്യമായോ അല്ലെങ്കില്‍ഫീസ് ഈടാക്കിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാറ്റ്ഫോമുകളില്‍മിക്കവയും SEBIയില്‍രജിസ്റ്റര്‍ചെയ്തവയും മികച്ച നിയന്ത്രണങ്ങളുള്ളവയും SEBI കര്‍ശനമായും നിര്‍ദ്ദേശിച്ചിരിക്കുന്ന സുരക്ഷാ, സ്വകാര്യതാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍പാലിക്കുന്നവയുമാണ്‌. ഇന്ന് ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ പോലും ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. ഇവ മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്ഫോമുകള്‍ക്കും ബാധകമാണ്. എന്നിരുന്നാലും, ഇതിനുള്ള സാധ്യത വളരെ കുറവാണെന്നു മാത്രം.

ഡയറക്റ്റ് പ്ലാറ്റ്ഫോമുകളില്‍ മിക്കവയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തമായവ ആയതിനാല്‍, അവ ദീര്‍ഘകാലം തുടരാതിരിക്കുകയോ ചിലവ അടച്ചു പൂട്ടുകയോ ചിലത് വന്‍കിട സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയോ ചെയ്തേക്കാം. ഇവ ഭാവിയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ പോലും ഈ രജിസ്ട്രേഡ് പ്ലാറ്റ്ഫോമുകളിലൂടെ നിങ്ങള്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് ആശങ്ക വേണ്ട. കാരണം നിങ്ങള്‍ നിക്ഷേപിച്ച പണം മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടിലേക്കാണ് പോകുന്നത്. ഈ ഫണ്ടുകള്‍ക്ക് നിങ്ങളുടെ നിക്ഷേപങ്ങളുടെ കണക്ക് സൂക്ഷിക്കാന്‍ ഒരു SEBI അംഗീകൃത രജിസ്ട്രാര്‍ ഉണ്ട്. 

നിങ്ങളുടെ നിക്ഷേപങ്ങള്‍ ഈ ഫണ്ട് ഹൗസുകളെ സമീപിച്ചു കൊണ്ട് നിങ്ങള്‍ക്ക് എപ്പോഴായാലും ആക്സെസ് ചെയ്യാം. ഒരു ഡയറക്റ്റ് പ്ലാറ്റ്ഫോമിന്‍റെ ഉപയോക്തൃ അനുഭവവും ഫീസും അത് വാഗ്ദാനം ചെയ്യുന്ന ഓഫറുകളും  നിങ്ങള്‍ക്ക് ഇഷ്ടപ്പെടുകയും അതിന്‍റെ സ്ഥാപക ടീം നിങ്ങളുടെ ആത്മവിശ്വാസത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് തെരഞ്ഞെടുക്കാം. അങ്ങനെയാകുമ്പോള്‍ അവയുടെ ഭാവിയെക്കുറിച്ചോ അവരിലൂടെ നിങ്ങള്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല. അവ എന്നും ഫണ്ട് ഹൗസില്‍ സുരക്ഷിതമായിരിക്കും.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍