SIP ആയാണോ ലംപ്സം ആയാണോ ഞാന്‍ ELSSല്‍ നിക്ഷേപിക്കേണ്ടത്?

SIP ആയാണോ ലംപ്സം ആയാണോ ഞാന്‍ ELSSല്‍ നിക്ഷേപിക്കേണ്ടത്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ELSSല്‍ SIP ആയാണോ, ലം‌പ്സം ആയാണോ നിക്ഷേപിക്കേണ്ടത് എന്നത് നിങ്ങൾ എപ്പോൾ, എന്തിന് നിക്ഷേപിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. സാമ്പത്തിക വർഷാവസാനത്തില്‍നിങ്ങൾ നികുതി ലാഭമാണ് ആഗ്രഹിക്കുന്നതെങ്കിൽ, ലംപ്‌സം ആയി നിക്ഷേപിക്കുന്നതായിരിക്കും നിങ്ങള്‍ക്കു മുന്നിലുള്ള ഏക മാര്‍ഗം. എന്നാൽ നിങ്ങൾ സാമ്പത്തിക വർഷത്തിന്റെ ആരംഭത്തില്‍ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒന്നുകിൽ ലംപ്‌സമായോഅല്ലെങ്കില്‍ SIP ആയോ നിക്ഷേപിക്കാം. ELSS നികുതി ലാഭത്തിനോടൊപ്പം ഇക്വിറ്റികളുടെ വളർച്ചാ സാധ്യതയും നല്‍കും.

ELSS ൽ SIP ആയി നിക്ഷേപിക്കുന്നതി ല് രണ്ട് നേട്ടങ്ങളുണ്ട്. ഒന്നാമതായി, വർഷങ്ങള്‍ കൊണ്ടാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നത് എന്നതിനാല്‍അപകട സാധ്യത നിങ്ങള്‍കുറയ്ക്കുകയാണ്. രണ്ടാമതായി, രൂപയുടെയും ചെലവിന്‍റെയും ശരാശരി കണക്കിലെടുക്കുമ്പോള്‍ഒറ്റത്തവണ ലംപ്‌സം ആയി നിക്ഷേപിക്കുന്നതിനേക്കാള്‍വര്‍ഷത്തിൽ ഉടനീളം വ്യത്യസ്ത എൻ‌എവികളിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ യൂണിറ്റുകൾക്ക് മികച്ച ശരാശരി വില ലഭിക്കും. മൂന്നാമതായി, ചെറിയ തുക കൊണ്ട് പതിവായി നടത്തുന്ന നിക്ഷേപങ്ങൾ ഒരു വലിയ നിക്ഷേപത്തെപ്പോലെ നിങ്ങളുടെ പോക്കറ്റ് പെട്ടെന്ന് കാലിയാക്കില്ല.എന്നിരുന്നാലും വർഷം മുഴുവനും നിക്ഷേപിച്ച മൊത്തം തുക നിങ്ങൾ ELSSന് മാറ്റിവയ്ക്കാന്‍ ആഗ്രഹിച്ച തുകയ്ക്ക് തുല്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
 
ELSSഫണ്ടുകൾക്ക് 3 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉള്ളതിനാൽ, നിങ്ങൾ ഇന്ന് നിക്ഷേപിക്കുകയാണെങ്കിൽ, ലംപ്‌സം ആയുള്ള നിക്ഷേപത്തിന്റെ കാര്യത്തിലാണെങ്കില്‍ 3 വർഷത്തിനുശേഷം മാത്രമേ നിങ്ങള്‍ക്ക് ആ പണം പിന്‍വലിക്കാൻ സാധിക്കുകയുള്ളൂ. ലോക്ക്-ഇൻ കാലയളവ് SIPപേയ്‌മെന്‍റുകള്‍ക്കുംബാധകമാണ്. അതായത്,12 മാസം കൊണ്ട് നിക്ഷേപിച്ച മുഴുവൻ തുകയും നിങ്ങള്‍ക്ക് പിൻവലിക്കണമെന്നുണ്ടെങ്കിൽ,മൂന്നാമത്തെ വര്‍ഷത്തില്‍ SIPയുടെ. അവസാനത്തെതവണ പൂർത്തിയാകുന്നതുവരെ നിങ്ങൾക്ക് കാത്തിരിക്കേണ്ടിവരും.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍