മണി മാർക്കറ്റ് ഫണ്ട് എന്നാലെന്താണ്?

മണി മാർക്കറ്റ് ഫണ്ട് എന്നാലെന്താണ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു വർഷത്തിനുള്ളിൽ കാലാവധിയെത്തുന്ന മണി മാർക്കറ്റ് ഇൻസ്ട്രുമെന്റുകളിൽ പ്രധാനമായും നിക്ഷേപം നടത്തുന്ന ഒരു തരം മ്യൂച്വൽ ഫണ്ടാണ് മണി മാർക്കറ്റ് ഫണ്ടുകൾ. വളരെ കുറഞ്ഞ കാലത്തേക്ക് സ്ഥിര വരുമാന ഇൻസ്ട്രുമെന്റുകൾ കൈകാര്യം ചെയ്യുന്ന സാമ്പത്തിക വിപണി എന്നാണ് മണി മാർക്കറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ബാങ്കുകൾ, നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് മണി മാർക്കറ്റ് ഫണ്ടുകളുടെ സാധാരണയായുള്ള പങ്കാളികൾ. 

ഒരു മണി മാർക്കറ്റ് ഫണ്ടിന് കുറഞ്ഞ നിക്ഷേപ കാലയളവ്, ഉയർന്ന ലിക്വിഡിറ്റി, കുറഞ്ഞ പലിശനിരക്കുകൾ, താരതമ്യേന കുറഞ്ഞ ആദായം എന്നിവ പോലുള്ള സവിശേഷതകൾ പ്രത്യേകമായി ഉണ്ടാകും. 

മണി മാർക്കറ്റ് ഫണ്ടുകൾ 1 വർഷമോ അതിൽ കുറവോ കാലയളവുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനാൽ, മെച്ചപ്പെട്ട വരുമാനം സൃഷ്ടിക്കുന്നതിനും നഷ്ടം നിയന്ത്രിച്ച് നിർത്തുന്നതിനും അവ കാലാവധി ക്രമീകരിച്ചുകൊണ്ടിരിക്കുന്നു. 

കൂടുതലായി, ഈ ഫണ്ടുകൾ മറ്റേതൊരു മ്യൂച്വൽ ഫണ്ടും പോലെ തന്നെ പ്രവർത്തിക്കുന്നു. എന്നാൽ വായ്പാ കാലയളവിലുള്ള ക്രമീകരണങ്ങളിലൂടെ നഷ്ടസാധ്യതകൾ നിയന്ത്രിച്ചുകൊണ്ട് ഉയർന്ന വരുമാനം നേടാൻ ഫണ്ട് മാനേജരെ അനുവദിക്കുന്ന രീതിയിലാണ് അവ നിർമ്മിച്ചിരിക്കുന്നത്. 

ഒരു മണി മാർക്കറ്റ് ഫണ്ടിന്റെ പ്രധാന സവിശേഷതകൾ ചുവടെ പറയുന്നു:

അവയ്ക്ക് ഒരു ദൈർഘ്യം കുറഞ്ഞ മെച്യുരിറ്റി കാലാവധിയാണുള്ളത്: മണി മാർക്കറ്റ് ഫണ്ടുകളുടെ കാലയളവ്, അവയുടെ ഫണ്ട് വിഭാഗത്തെ അടിസ്ഥാനമാക്കി ഒരു ദിവസം മുതൽ ഒരു വർഷം വരെയാകാം.

കുറഞ്ഞ പലിശ നിരക്കാണ് അവയുടേത്: സ്ഥിര വരുമാന സെക്യൂരിറ്റികളുടെ പലിശ നിരക്ക് സെൻസിറ്റിവിറ്റി അവയുടെ മെച്യുരിറ്റി കാലയളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കാലാവധി കൂടുമ്പോൾ പലിശ നിരക്ക് കൂടും, അത് തിരിച്ചും സംഭവിക്കും.

അവ വളരെ ലിക്വിഡ് ആണ്: ലിക്വിഡും സുരക്ഷിതവുമായ ആസ്തികളിൽ നിക്ഷേപിക്കുന്നതിനാൽ അവ ഉയർന്ന അളവിലുള്ള ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നു.

കുറഞ്ഞ വരുമാനം: സ്ഥിര വരുമാനമുള്ള സെക്യൂരിറ്റികളുടെ വരുമാനം കാലാവധി എത്രത്തോളം നീളുന്നുവോ, അത്രത്തോളം ഉയരും. നിശ്ചിത വരുമാനമുള്ള സെക്യൂരിറ്റികളുടെ വരുമാനം കാലാവധി എത്രത്തോളം കുറയുന്നുവോ അത്രയും കുറയും. NCD-കൾ (നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ), G-ബോണ്ടുകൾ തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുമ്പോൾ മണി മാർക്കറ്റ് ഫണ്ടുകൾ കുറഞ്ഞ കാലാവധിയുള്ള സെക്യൂരിറ്റികളേക്കാൾ കുറവാണ്. അവയുടെ ആദായം ദീർഘകാല സെക്യൂരിറ്റികളേക്കാൾ കുറവാണ്.

മറ്റ് നിക്ഷേപ തിരഞ്ഞെടുക്കലുകൾ പോലെ തന്നെ, മണി മാർക്കറ്റ് ഫണ്ടുകൾക്കും അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, കൂടാതെ അവയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അക്കാര്യങ്ങൾ പരിഗണിക്കണം. കൂടാതെ, മണി മാർക്കറ്റ് ഫണ്ടുകൾ ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമല്ല, എന്നാൽ കുറഞ്ഞ കാലത്തേക്ക് മാത്രം നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അവർ ഒരു നല്ല നിക്ഷേപ തിരഞ്ഞെടുപ്പാണ്. 

നിരാകരണം

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

285
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍