സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാന്‍ (SIP) എന്നാല്‍ എന്താണ്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാന്‍ (SIP) എന്നത് മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന  ഒരു നിക്ഷേപ മാര്‍ഗമാണ്. മൊത്തത്തില്‍ ഒരു വലിയ തുക നിക്ഷേപിക്കുന്നതിനു പകരം മാസത്തിലൊരിക്കലോ മൂന്നു മാസത്തിലൊരിക്കലോ ഉള്ള റെഗുലര്‍ ആയ ഇടവേളകളില്‍ ഒരു ഫിക്സഡ് തുക ഇപ്രകാരം ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപിക്കാം. 500 രൂപ എന്ന ചെറിയ തുക പോലും ഒരാള്‍ക്ക് തവണകളായി അടയ്ക്കാന്‍ കഴിയും. അതിനാല്‍ തന്നെ ഒരു റിക്കറിങ്ങ് ഡിപ്പോസിറ്റിന് സമാനമാണ് ഇതും. ഓരോ മാസവും നിശ്ചിത തുക ഡെബിറ്റ് ചെയ്യാന്‍ നിങ്ങളുടെ ബാങ്കിന്  സ്റ്റാന്‍ഡിങ്ങ് ഇന്‍സ്ട്രക്ഷന്‍ നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക്  ഇത് നടപ്പാക്കാനാകും എന്നതിനാല്‍ സൗകര്യപ്രദവുമാണ്.

ഇന്ത്യന്‍ MF നിക്ഷേപകര്‍ക്കിടയില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ് SIP. കാരണം, മാര്‍ക്കറ്റിന്‍റെ ചാഞ്ചാട്ടത്തെയും സമയത്തെയും കുറിച്ചൊന്നും ആശങ്കപ്പെടാതെ തന്നെ അച്ചടക്കത്തോടെയുള്ള ഒരു നിക്ഷേപശീലം വളര്‍ത്താന്‍ ഇത് സഹായിക്കും.  മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാനുകള്‍ ദീര്‍ഘകാല നിക്ഷേപങ്ങളുടെ ലോകത്തേക്ക് അനായാസം കടക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്. ഇതില്‍ നിങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കേണ്ടത് വളരെ പ്രധാനമാണ്‌. അതായത് ഒടുവില്‍ പരമാവധി റിട്ടേണുകള്‍ ലഭിക്കാന്‍, വളരെ നേരത്തേ തന്നെ നിങ്ങള്‍ നിക്ഷേപിച്ചു തുടങ്ങണം എന്നര്‍ത്ഥം. അതിനാല്‍, നേരത്തെ തുടങ്ങുകയും റെഗുലറായി നിക്ഷേപിക്കുകയും ചെയ്തു കൊണ്ട് നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് പരമാവധി നേട്ടം കൊയ്യുക എന്നതാകട്ടെ നിങ്ങളുടെ മന്ത്രം.

447
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍