ഒരു മ്യൂച്വല്‍ ഫണ്ടില്‍ ഡയറക്റ്റ് പ്ലാനും റെഗുലര്‍ പ്ലാനും എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്?

ഒരു മ്യൂച്വല്‍ ഫണ്ടില്‍ ഡയറക്റ്റ് പ്ലാനും റെഗുലര്‍ പ്ലാനും എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഡിസ്ട്രിബ്യൂട്ടര്‍ പോലെയുള്ള ഒരു ഇടനിലക്കാരിലൂടെ ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍, ഒരു സ്കീമിന്‍റെ റെഗുലര്‍ പ്ലാനിലാണ് നിങ്ങള്‍ നിക്ഷേപിക്കുന്നത്. ഇടനിലക്കാര്‍ വഴിയുള്ള നിക്ഷേപങ്ങള്‍ക്ക് ചില നേട്ടങ്ങള്‍ ഉണ്ട്. നിങ്ങളുടെ ഹ്രസ്വവും ദീര്‍ഘവുമായ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ സ്കീമുകള്‍ തെരഞ്ഞെടുക്കാന്‍ നിങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും. നിങ്ങള്‍ ആദ്യമായാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ ഫോം പൂരിപ്പിക്കാന്‍ സഹായിക്കുന്നതിനു പുറമേ KYC പോലെയുള്ള ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കാനും SIP/SWP/STP സജ്ജീകരിക്കുന്നതിനും ഈ ഇടനിലക്കാര്‍ സഹായിക്കും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ മാറുമ്പോഴോ പ്രോഫിറ്റ് ബുക്ക് ചെയ്യാന്‍ നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഒരു റീബാലന്‍സിങ്ങ് ആവശ്യമായി വരുമ്പോഴോ ആഗ്രഹിച്ച അസെറ്റ് അലോക്കേഷന്‍ മെയിന്‍റെയിന്‍ ചെയ്യേണ്ടി വരുമ്പോഴോ നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ക്രമീകരണം ആവശ്യമായി വരുമ്പോഴോ ഡിസ്ട്രിബ്യൂട്ടര്‍ സഹായിക്കും. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയെക്കുറിച്ചുള്ള കാലികമായ വിവരങ്ങള്‍ നിങ്ങള്‍ അറിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനോടൊപ്പം വിലാസത്തിലെയും നോമിനിയിലെയും മാറ്റം പോലെയുള്ള നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ കാലികമാക്കല്‍ എന്നിങ്ങനെയുള്ള സഹായങ്ങളും ഈ ഇടനിലക്കാര്‍ നല്‍കും. 

എന്നിരുന്നാലും, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകള്‍, ലഭ്യമായ വ്യത്യസ്ത തരം മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍, സ്കീം പെര്‍ഫോമന്‍സുകള്‍ എങ്ങനെ താരതമ്യം ചെയ്യണം, നിക്ഷേപ ലക്ഷ്യങ്ങള്‍, റിസ്ക്‌ ഫാക്ടറുകള്‍, ഫണ്ടുകളുടെ പോര്‍ട്ട്‌ഫോളിയോ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ തരം ഫണ്ടുകള്‍ എന്നിവയെക്കുറിച്ച് സാമാന്യബോധ്യമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍, ഡയറക്റ്റ് പ്ലാനില്‍ നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. നിങ്ങള്‍ക്ക് സൗകര്യപ്രദമായി ഓണ്‍ലൈനില്‍ നിക്ഷേപിക്കാനും നിങ്ങളുടെ KYC പൂര്‍ത്തീകരിക്കാനും SIPക്കു വേണ്ടി ECS ഡെബിറ്റ് സജ്ജീകരിക്കാനും കഴിയുമെങ്കില്‍, നിങ്ങള്‍ നേരിട്ട് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന കാര്യം തീര്‍ച്ചയായും പരിഗണിക്കാവുന്നതാണ്. 

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍