എന്താണ് ഫാക്റ്റ്ഷീറ്റ്?

എന്താണ് ഫാക്റ്റ്ഷീറ്റ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു സ്കീമിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ യഥാസമയത്ത് നിക്ഷേപകരെ അറിയിക്കുന്ന ഏറ്റവും വിശ്വസനീയമായ ഒരു ഗൈഡ് ആണ് ഫാക്റ്റ്ഷീറ്റ്. ഒരു വിദ്യാർത്ഥിയുടെ പ്രതിമാസ റിപ്പോർട്ട് കാർഡ് എങ്ങനെ ആണെന്ന് നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കുമല്ലോ? അതില്‍ കുട്ടിയുടെ അക്കാദമിക് പ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല, കുട്ടിയുടെ പെരുമാറ്റം, പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തം, ഹാജർ, അച്ചടക്കം എന്നിവ അടക്കം കുട്ടിയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഉണ്ടായിരിക്കും. ഈ റിപ്പോര്‍ട്ട് കാര്‍ഡില്‍ ക്ലാസ് ശരാശരിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള കുട്ടിയുടെ പെര്‍ഫോമന്‍സും ഉണ്ടായിരിക്കും. 

ഒരു ഫണ്ട് ഫാക്റ്റ്ഷീറ്റിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് സമാനമായ കാര്യങ്ങളാണ്. നിക്ഷേപ ലക്ഷ്യം, ബെഞ്ച്മാർക്ക്, AUM, ഫണ്ട് മാനേജർമാർ, ലഭ്യമായ ഓപ്ഷനുകൾ, മിനിമം നിക്ഷേപ തുക, ബാധകമായ എക്സിറ്റ് ലോഡുകൾ, വ്യത്യസ്ത പ്ലാനുകളുടെ NAV എന്നിങ്ങനെ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരും നിക്ഷേപം നടത്തിയിരിക്കുന്നവരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു ഫണ്ടിന്റെ സുപ്രധാന കാര്യങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. പ്രധാനപ്പെട്ട പെര്‍ഫോമന്‍സ്, റിസ്ക് പാരാമീറ്ററുകള്‍ ആയ സ്റ്റാൻഡേർഡ് ഡീവിയേഷൻ (ചാഞ്ചാട്ടത്തിന്റെ അളവ്), ബീറ്റ, ഷാർപ്പ് റേഷ്യോ, വ്യത്യസ്ത പ്ലാനുകളുടെ ചെലവ് അനുപാതം, ഇക്വിറ്റി ഫണ്ടുകളുടെ പോർട്ട്‌ഫോളിയോ ടേണോവര്‍ എന്നിങ്ങനെ പല കാര്യങ്ങളും ഫാക്റ്റ്ഷീറ്റില്‍ അടങ്ങിയിട്ടുണ്ടായിരിക്കും. ഇവയോടൊപ്പം ഡെറ്റ് ഫണ്ടുകളുടെ കാലയളവും ശരാശരി മെച്യൂരിറ്റിയും പോർട്ട്‌ഫോളിയോ വരുമാനവും ഇതില്‍ ഉണ്ടായിരിക്കും.

സെക്ടറുകളിലും സെക്യൂരിറ്റികളിലും ഉടനീളമുള്ള മുൻ മാസത്തെ പോർട്ട്ഫോളിയോ ഹോൾഡിംഗുകളും ഫാക്റ്റ്ഷീറ്റ് വെളിപ്പെടുത്തും. ഫണ്ടിന്റെ ബെഞ്ച്മാർക്കുമായി താരതമ്യം ചെയ്തു കൊണ്ടുള്ള ഫണ്ടിന്റെ ചരിത്രപരമായ പ്രകടനം ഇത് കാണിക്കുകയും ഫണ്ടിന്റെ റിസ്ക് ലെവൽ വ്യക്തമാക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍, ഒരു നിക്ഷേപകന്‍ എന്ന നിലയിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ നിർണായക വിവരങ്ങളും ഫാക്റ്റ്ഷീറ്റ് നിങ്ങൾക്ക് നല്‍കും.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍