ഗോൾ SIP കാൽക്കുലേറ്റർ
ഒരു പ്രത്യേക ലക്ഷ്യത്തിലെത്താൻ നിങ്ങൾ നടത്തേണ്ട പ്രതിമാസ SIP നിക്ഷേപങ്ങൾ നിർണയിക്കുക.
പ്രതിമാസ SIP തുക₹0
നിങ്ങളുടെ മൊത്തം നിക്ഷേപം₹0
പ്രതിമാസ SIP തുക₹0
നിങ്ങളുടെ മൊത്തം നിക്ഷേപം₹0
നിരാകരണം
- മുൻകാല പ്രകടനം ഭാവിയിൽ നിലനിൽക്കുകയോ നിലനിൽക്കാതിരിക്കുകയോ ചെയ്യാം, അത് ഭാവിയിലെ ഏതെങ്കിലും വരുമാനത്തിനുള്ള ഗ്യാരണ്ടി അല്ല.
- ഈ കാൽക്കുലേറ്ററുകൾ ചിത്രീകരണങ്ങൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ വരുമാനത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ദയവായി ശ്രദ്ധിക്കുക.
- മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു നിശ്ചിത റിട്ടേൺ നിരക്ക് ഇല്ല, കൂടാതെ റിട്ടേൺ നിരക്ക് പ്രവചിക്കാനും കഴിയില്ല.
- മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ അപകടസാധ്യതകൾക്ക് വിധേയമാണ്, സ്കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.
മറ്റ് കാൽക്കുലേറ്ററുകൾ

നിങ്ങളുടെ പ്രതിമാസ എസ്ഐപി നിക്ഷേപത്തിന്റെ ഭാവി മൂല്യം കണ്ടെത്തുക.

നിങ്ങളുടെ നിലവിലുള്ള നിക്ഷേപം കണക്കിലെടുത്ത് ആവശ്യമായ SIP അല്ലെങ്കിൽ ലംപ്‌സം തുക
കണക്കാക്കി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുക.

ഇൻഫ്ലേഷൻ (പണപ്പെരുപ്പ) നിങ്ങളുടെ പണത്തിൽ ചെലുത്തുന്ന സ്വാധീനം കണക്കാക്കുക. പണപ്പെരുപ്പത്തിനൊപ്പം തന്നെ നിങ്ങളുടെ നിത്യ ചെലവുകൾ നിറവേറ്റുന്നതിന് ഭാവിയിൽ നിങ്ങൾക്ക് എത്ര തുക ആവശ്യമാണെന്ന് കണ്ടെത്തുക.

നിങ്ങളുടെ നിക്ഷേപം വൈകിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ?
തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ വരുമാനത്തിലുണ്ടാക്കുന്ന ആഘാതം കണക്കാക്കുക.
ഗോൾ SIP-യെക്കുറിച്ച് കൂടുതലറിയുക
കാൽക്കുലേറ്ററുകൾ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ




ഭൂരിഭാഗം നിക്ഷേപകരും അവരുടെ നിക്ഷേപ യാത്ര ആരംഭിക്കുന്നതിന് മുമ്പുള്ള ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു നിശ്ചിത അളവിലുള്ള സമ്പത്ത് ലക്ഷ്യമിടുന്നു. മ്യൂച്വൽ ഫണ്ടുകൾക്കായുള്ള സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ പ്രകാരം - ഒരു നിക്ഷേപകന് ഓരോ മാസവും നിക്ഷേപിക്കേണ്ട എസ്ഐപി (SIP) തുകയും നിക്ഷേപിക്കേണ്ട കാലയളവും തീരുമാനിക്കാൻ കഴിയും.
ഈ എസ്ഐപി (SIP) നിക്ഷേപ വിശകലനത്തിനായി നിക്ഷേപകർക്ക് ഗോൾ-ബേസ്ഡ് (SIP) കാൽക്കുലേറ്റർ തടസ്സമില്ലാതെ ഉപയോഗിക്കാൻ കഴിയും.
ഗോൾ-ബേസ്ഡ് SIP കാൽക്കുലേറ്റർ എന്നാലെന്താണ്?
ഗോൾ-ബേസ്ഡ് SIP കാൽക്കുലേറ്റർ എന്നത് മെച്യൂരിറ്റി മൂല്യത്തെക്കുറിച്ച് (സമ്പത്ത് സമാഹരണ ലക്ഷ്യം) ഒരു ആശയം നേടാൻ നിങ്ങളെ സഹായിക്കുന്ന എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഓൺലൈൻ സോഫ്റ്റ്‌വെയറോ ഉപകരണമോ ആണ്. നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിന് മുമ്പുതന്നെ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉപകരണമാണിത് ടാർഗെറ്റ് ചെയ്‌ത സമ്പാദ്യം, കാലാവധി, വരുമാന നിരക്ക് എന്നിവ പോലെ നിങ്ങൾ നൽകുന്ന ഡാറ്റ ഉപയോഗിച്ച് ഫലം കണക്കാക്കുന്ന ഒരു മുൻകൂട്ടി പ്രോഗ്രാം ചെയ്ത അൽഗോരിതം വഴി ഈ ടൂൾ പ്രവർത്തിക്കുന്നു. എന്നിരുന്നാലും, എസ്ഐപി (SIP) കാൽക്കുലേറ്റർ നിങ്ങൾ നൽകുന്ന ഇൻപുട്ടിനെ അടിസ്ഥാനമാക്കി ഒരു സാങ്കൽപ്പിക നിക്ഷേപത്തിന്റെ ഭാവി മൂല്യത്തിന്റെ കണക്ക് മാത്രമാണ്, മ്യൂച്വൽ ഫണ്ടുകൾ വിപണിയിലെ നഷ്ടസാധ്യതകൾ വഹിക്കുന്നതിനാൽ ഇത് ഉറപ്പുനൽകാൻ കഴിയില്ല. അതിനാൽ, ഇത് ഫ്യൂച്ചർ വാല്യു കാൽക്കുലേറ്റർ എന്നും അറിയപ്പെടുന്നു.
ഗോൾ-ബേസ്ഡ് SIP കാൽക്കുലേറ്റർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
SIP കാൽക്കുലേറ്റർ ഉപയോഗിക്കാൻ ലളിതമാണ്, നിങ്ങൾ നൽകുന്ന ഡാറ്റ പോയിന്റുകൾഅനുസരിച്ച് അത് നിങ്ങൾക്ക് എസ്ഐപി (SIP) മൂല്യം നൽകുന്നു. ചുവടെ വിശദീകരിച്ചിട്ടുള്ള ഘട്ടങ്ങളിലൂടെനിങ്ങൾക്ക് ഗോൾ-ബേസ്ഡ് SIP കാൽക്കുലേറ്റർ ഉപയോഗിക്കാം:
ഘട്ടം 1: നിങ്ങളുടെ എസ്ഐപി (SIP) നിക്ഷേപത്തിലൂടെ നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന തുക നൽകുക.
ഘട്ടം 2: നിക്ഷേപത്തിന്റെ കാലാവധി തിരഞ്ഞെടുക്കുക.
ഘട്ടം 3: പ്രതിവർഷം പ്രതീക്ഷിക്കുന്ന വരുമാന നിരക്ക് (%) നൽകുക.
നിങ്ങളുടെ മൊത്തം നിക്ഷേപവും നിക്ഷേപിക്കേണ്ട പ്രതിമാസ SIPതുകയും നിങ്ങൾ കാണും.
പ്രതിമാസ എസ്ഐപി (SIP) തുകയും നിക്ഷേപത്തിന്റെ സമയപരിധിയും നിർണ്ണയിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യത്തിലെത്തുന്നതിന് നിർണ്ണായകമാണ്, ഈ കാൽക്കുലേറ്ററിന് നിങ്ങളെ അതിലേക്ക് നാവിഗേറ്റ് ചെയ്യാൻ കഴിയും.
ഗോൾ-ബേസ്ഡ് SIP കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ
ഗോൾ-ബേസ്ഡ് SIP കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ ഇനിപ്പറയുന്നവയാണ്:
1. ഇത് ഒരു ഫ്യൂച്ചർ വാല്യൂ കാൽക്കുലേറ്ററാണ്: ഈ ഗോൾ ബേസ്ഡ് എസ്ഐപി (SIP) കാൽക്കുലേറ്റർഒരു നിക്ഷേപത്തിന്റെ ഭാവി മൂല്യങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു, ഇത് കൂടുതൽ വ്യവസ്ഥാപിതമായിനിക്ഷേപിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു.
2. ഇതിന് നേരിട്ടുള്ള കണക്കുകൂട്ടലുകൾക്കുള്ളസമയം ലാഭിക്കാൻ കഴിയും: ഒരു നിശ്ചിത മെച്യൂരിറ്റി തുകയിലെത്താൻ ഓരോ മാസവുംനിങ്ങൾ എസ്ഐപി (SIP) രീതിയിൽ എത്രതുക നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് നേരിട്ട് കണക്കുകൂട്ടാൻ സമയമെടുക്കും. ഈകാൽക്കുലേറ്റർ നിങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം നൽകുന്നു.
3. ഇത് മാനുഷികമായ പിശക് ഒഴിവാക്കുന്നു: ഗോൾ-ബേസ്ഡ് SIP കാൽക്കുലേറ്റർഉപയോഗിച്ച് നേരിട്ടുള്ള കണക്കുകൂട്ടലുകളിൽ സംഭവിക്കുന്ന പൊതുവായ തെറ്റുകൾഒഴിവാക്കാൻ കഴിയും.
4. ഒരു നിക്ഷേപ പദ്ധതി നിശ്ചയിക്കാനുംതന്ത്രമൊരുക്കാനുംഇത് സഹായിക്കുന്നു: കണക്കാക്കിയ മൂല്യത്തിലെത്താൻ ഓരോ മാസവും നിങ്ങൾ എത്ര തുക നിക്ഷേപിക്കണം എന്ന്മനസിലാക്കുമ്പോൾ, അതിനനുസരിച്ച്നിങ്ങളുടെ നിക്ഷേപങ്ങൾ ഒരുക്കാനും ആസൂത്രണം ചെയ്യുന്നതിനും ഇത് നിങ്ങളെസഹായിക്കുന്നു.
പതിവ് ചോദ്യങ്ങൾ
ലക്ഷ്യമിടുന്ന മെച്യൂരിറ്റി തുകയ്ക്കായി എസ്ഐപി (SIP) -കളായി എത്രത്തോളം നിക്ഷേപിക്കണം എന്ന് മനസിലാക്കാൻ നിക്ഷേപകർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഓൺലൈൻ ടൂളാണ് ഗോൾ ബേസ്ഡ് SIPകാൽക്കുലേറ്റർ.