Skip to main content

ഇൻഫ്ലേഷൻ (പണപ്പെരുപ്പ) കാൽക്കുലേറ്റർ

ഇൻഫ്ലേഷൻ (പണപ്പെരുപ്പ) നിങ്ങളുടെ പണത്തിൽ ചെലുത്തുന്ന സ്വാധീനം കണക്കാക്കുക. പണപ്പെരുപ്പത്തിനൊപ്പം തന്നെ നിങ്ങളുടെ നിത്യ ചെലവുകൾ നിറവേറ്റുന്നതിന് ഭാവിയിൽ നിങ്ങൾക്ക് എത്ര തുക ആവശ്യമാണെന്ന് കണ്ടെത്തുക.

%
വയസ്സ്

ഭാവി ചെലവ്0

നിരാകരണം

  1. മുൻകാല പ്രകടനം ഭാവിയിൽ നിലനിൽക്കുകയോ നിലനിൽക്കാതിരിക്കുകയോ ചെയ്യാം, അത് ഭാവിയിലെ ഏതെങ്കിലും വരുമാനത്തിനുള്ള ഗ്യാരണ്ടി അല്ല.
  2. ഈ കാൽക്കുലേറ്ററുകൾ ചിത്രീകരണങ്ങൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ വരുമാനത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ദയവായി ശ്രദ്ധിക്കുക.
  3. മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു നിശ്ചിത റിട്ടേൺ നിരക്ക് ഇല്ല, കൂടാതെ റിട്ടേൺ നിരക്ക് പ്രവചിക്കാനും കഴിയില്ല.
  4. മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

മറ്റ് കാൽക്കുലേറ്ററുകൾ

SIP Calculator
എസ്ഐപി (SIP) കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ എസ്ഐപി നിക്ഷേപത്തിന്റെ ഭാവി മൂല്യം കണ്ടെത്തുക.

ഇപ്പോൾ കണക്കുകൂട്ടുക
goal sip calculator
ഗോൾ SIP കാൽക്കുലേറ്റർ

ഒരു പ്രത്യേക ലക്ഷ്യത്തിലെത്താൻ നിങ്ങൾ നടത്തേണ്ട പ്രതിമാസ SIP നിക്ഷേപങ്ങൾ നിർണയിക്കുക.

ഇപ്പോൾ കണക്കുകൂട്ടുക
smart goal calculator
സ്മാർട്ട് ഗോൾ കാൽക്കുലേറ്റർ

നിങ്ങളുടെ നിലവിലുള്ള നിക്ഷേപം കണക്കിലെടുത്ത് ആവശ്യമായ SIP അല്ലെങ്കിൽ ലംപ്‌സം തുക
കണക്കാക്കി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുക.

ഇപ്പോൾ കണക്കുകൂട്ടുക
Cost of delay calculator
വൈകുന്നതിന്റെ ചിലവ് (കോസ്റ്റ് ഓഫ് ഡിലേ) കാൽക്കുലേറ്റർ

നിങ്ങളുടെ നിക്ഷേപം വൈകിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ?
തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ വരുമാനത്തിലുണ്ടാക്കുന്ന ആഘാതം കണക്കാക്കുക.

ഇപ്പോൾ കണക്കുകൂട്ടുക

കാൽക്കുലേറ്ററുകൾ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ

finance-planning
യാത്രയ്ക്കിടയിലും സാമ്പത്തിക ആസൂത്രണം
saves-time
സമയം ലാഭിക്കുന്നു
easy-to-use
ഉപയോഗിക്കാൻ എളുപ്പമാണ്
helps-make-informed-decisions
അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു

പണപ്പെരുപ്പം വർദ്ധിച്ചുവരുന്ന വിലകളുമായും വ്യക്തിയുടെ വാങ്ങൽ ശേഷി കുറയുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇത് പണപ്പെരുപ്പത്തെ ഒരു നിർണ്ണായക ഘടകമാക്കി മാറ്റുന്നു. ഓരോ വ്യക്തിയും അവന്റെ/അവളുടെ വാങ്ങൽ ശേഷിയിൽ പണപ്പെരുപ്പത്തിനുള്ള സ്വാധീനം അറിയേണ്ടതുണ്ട് - ഇത് ഭാവിയിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം എളുപ്പമാക്കുന്നു.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കിൽ ഭാവിയിൽ നിങ്ങൾക്ക് എത്ര പണം ആവശ്യമാണെന്ന് കണക്കാക്കുന്നത് പ്രയാസകരമായ ഒരു പ്രക്രിയയാണ്. എന്നാൽ അത് ചെയ്യാൻ നിങ്ങൾക്ക് ഇൻഫ്ലേഷൻ (പണപ്പെരുപ്പ) കാൽക്കുലേറ്റർ ഉപയോഗിക്കാം.

എന്താണ് ഇൻഫ്ലേഷൻ (പണപ്പെരുപ്പ) കാൽക്കുലേറ്റർ?

നിങ്ങളുടെ വാങ്ങൽ ശേഷിയിൽ പണപ്പെരുപ്പത്തിന്റെ സ്വാധീനം കണക്കാക്കാൻ ഉപയോഗിക്കാവുന്ന ഒരു ഓൺലൈൻ ടൂളാണ് ഇൻഫ്ലേഷൻ (പണപ്പെരുപ്പ) കാൽക്കുലേറ്റർ. ഇത് പ്രാഥമികമായി ഒരു നിശ്ചിത കാലയളവിനുശേഷം ഒരു അളവ് പണത്തിന്റെ മൂല്യത്തെ സൂചിപ്പിക്കും.

എന്താണ് പണപ്പെരുപ്പം, ഇത് നിങ്ങളുടെ സമ്പാദ്യത്തെ എങ്ങനെ ബാധിക്കുന്നു?

ഒരു സമ്പദ്‌വ്യവസ്ഥയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിൽ ഒരു നിശ്ചിത കാലയളവിൽ ഉണ്ടാകുന്ന പൊതുവായ വർദ്ധനവാണ് പണപ്പെരുപ്പം. കാലക്രമേണ വാങ്ങൽ ശേഷി കുറയുന്നതായി ഇതിനെ പ്രധാനമായും കണക്കാക്കുന്നു.
വർദ്ധിച്ചുവരുന്ന വിലകളുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ പണപ്പെരുപ്പത്തിന് നിങ്ങളുടെ സമ്പാദ്യത്തിന്റെ മൂല്യം, പ്രത്യേകിച്ച് നിങ്ങളുടെ നിശ്ചിത പേഔട്ട് നിക്ഷേപങ്ങൾ ഇല്ലാതാക്കുന്ന പ്രവണതയുണ്ട്. പണപ്പെരുപ്പം നിങ്ങളുടെ സമ്പാദ്യത്തെ ബാധിക്കുന്ന പ്രധാന വഴികൾ ഇവയാണ്:

പലിശനിരക്കുകൾ: പണപ്പെരുപ്പം സേവിംഗ്സ് പലിശ നിരക്കിനെ ബാധിക്കും. കാരണം, നിങ്ങളുടെ സമ്പാദ്യത്തിന്റെ പലിശനിരക്ക് താരതമ്യേന പണപ്പെരുപ്പ നിരക്കിനേക്കാൾ കുറവായിരിക്കും.

മൂല്യത്തിന്റെ അപചയം: സേവിംഗ്സ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന തുക നിലവിലുള്ള നിരക്കിൽ വളരും - എന്നാൽ പണപ്പെരുപ്പം വിലക്കയറ്റത്തിന് കാരണമാകുന്നതിനാൽ മൂല്യം കുറയാം.

പണം: പണപ്പെരുപ്പം പണത്തിന് ഏറ്റവും ദോഷകരമാണ്- കാരണം സമയത്തിനൊപ്പം പണം വളരുന്നില്ല. നിങ്ങളുടെ സ്ഥിര സമ്പാദ്യങ്ങളിൽ ഭൂരിഭാഗവും പ്രാഥമികമായി പണത്തിലാണെങ്കിൽ, അതിന് ഗണ്യമായ മാന്ദ്യം സംഭവിക്കാം.

പണപ്പെരുപ്പം ഈ രീതിയിൽ നിങ്ങളുടെ സമ്പാദ്യം, വാങ്ങൽ ശക്തി, നിക്ഷേപങ്ങൾ, മറ്റ് നിരവധി സാമ്പത്തിക ആട്രിബ്യൂട്ടുകൾ എന്നിവയെ ബാധിക്കുമെങ്കിലും, ഒരു ഇൻഫ്ലേഷൻ (പണപ്പെരുപ്പ) കാൽക്കുലേറ്റർ മികച്ച രീതിയിൽ ഉപയോഗിക്കാനാവും.

പണപ്പെരുപ്പത്തെ എങ്ങനെ മറികടക്കാം?

ചില പ്രതിരോധ നടപടികൾ സ്വീകരിച്ചുകൊണ്ട് വ്യക്തികൾക്ക് പണപ്പെരുപ്പത്തെ മറികടക്കാൻ കഴിയും.
പണപ്പെരുപ്പത്തെ മറികടക്കാൻ, ഒരു വ്യക്തിക്ക് ചുവടെ പറഞ്ഞിരിക്കുന്ന നടപടികൾ സ്വീകരിക്കാം:

1. പണപ്പെരുപ്പത്തിനെതിരായ വേലി: ഇൻഫ്ലേഷൻഹെഡ്ജുകൾ വ്യക്തികളെ അവരുടെ പണത്തിന്റെ വാങ്ങൽ ശേഷി കുറയുന്നതിൽ നിന്ന്സംരക്ഷിക്കുന്ന നിക്ഷേപങ്ങളാണ്. ഈ നിക്ഷേപങ്ങൾ പണപ്പെരുപ്പ ചക്രങ്ങളിൽ മൂല്യംനിലനിർത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മ്യൂച്വൽഫണ്ടുകൾ, ഗോൾഡ്, സ്റ്റോക്കുകൾ, ETF-കൾ തുടങ്ങിയവ ഈ നിക്ഷേപങ്ങളുടെചില ഉദാഹരണങ്ങളാണ്.

2. നിങ്ങളുടെ വരുമാനം വൈവിധ്യവത്കരിക്കുക: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്, പണം, ബോണ്ടുകൾ, ഇക്വിറ്റികൾ, ബദൽ നിക്ഷേപങ്ങൾ എന്നിവയിൽനിങ്ങളുടെ ആസ്തികൾ വൈവിധ്യവത്കരിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ സമ്പത്തിൽപണപ്പെരുപ്പത്തിന്റെ സ്വാധീനം കുറയ്ക്കുന്നു.

3. ഭാവിക്കായുള്ള ശ്രദ്ധാപൂർവ്വമുള്ള ധനകാര്യമാനേജ്മെന്റ്: ഒരു ഇൻഫ്ലേഷൻ (പണപ്പെരുപ്പ) കാൽക്കുലേറ്റർ ഉപയോഗിക്കുക, മുൻകൂട്ടി ആസൂത്രണം ചെയ്യുക, ശ്രദ്ധാപൂർവ്വം സാമ്പത്തിക നടപടികൾസ്വീകരിക്കുക, നിങ്ങളുടെപോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുക തുടങ്ങിയ നടപടികൾ ഭാവിയിൽപണപ്പെരുപ്പത്തിനെതിരെ മികച്ച സംരക്ഷണം ലഭിക്കുന്നതിലേക്ക് നയിച്ചേക്കാം.

പണപ്പെരുപ്പം എങ്ങനെയാണ് കണക്കാക്കുന്നത്?

CPI (ഉപഭോക്തൃ വില സൂചിക) വഴിയാണ്പണപ്പെരുപ്പം കണക്കാക്കുന്നത്. ഉപഭോക്താക്കൾ വാങ്ങിയ ചരക്കുകളുടെയുംസേവനങ്ങളുടെയും ഒരു സാങ്കൽപ്പിക ബാസ്ക്കറ്റിന്റെ ശരാശരി വിലകൾ പരിശോധിച്ചുകൊണ്ട്എടുക്കുന്ന അളവാണ് CPI. ഇനിപ്പറയുന്നരീതിയിൽ നിങ്ങൾക്ക് CPI കണക്കാക്കാം:

CPI = (നിലവിലെ വർഷത്തെ ചരക്കുകളുടെയുംസേവനങ്ങളുടെയും നിശ്ചിത ബാസ്‌ക്കറ്റിന്റെ വില/അടിസ്ഥാന വർഷത്തിലെ ചരക്കുകളുടെയുംസേവനങ്ങളുടെയും നിശ്ചിത ബാസ്‌ക്കറ്റിന്റെ വില) *100

CPI-യുടെ കണക്കുകൂട്ടലിനുശേഷം, പണപ്പെരുപ്പം സൂത്രവാക്യംഉപയോഗിച്ച് കണക്കാക്കുന്നു:

പണപ്പെരുപ്പം = ((CPI x+1 – CPIx)/ CPIx)*100

ഇൻഫ്ലേഷൻ (പണപ്പെരുപ്പ) കാൽക്കുലേറ്റർ ഈ ഫോർമുലയിൽ പ്രവർത്തിക്കുകയും നിങ്ങൾക്ക് തൽക്ഷണ ഫലങ്ങൾ നൽകുകയും ചെയ്യുന്നു.

ഭാവി മൂല്യം എങ്ങനെ കണക്കാക്കാം?

ഫ്യൂച്ചർ വാല്യൂ കാൽക്കുലേറ്റർ
ഫ്യൂച്ചർ വാല്യൂ (FV)എന്നത് ഒരു പ്രത്യേക വളർച്ചാ നിരക്കിനെ അടിസ്ഥാനമാക്കി ഭാവിയിലെ ഒരു നിശ്ചിത തീയതിയിലെ ഒരു ആസ്തിയുടെ മൂല്യമാണ്. ഒരു സൂത്രവാക്യത്തിലൂടെ നിങ്ങൾക്ക് FVകണക്കാക്കാം:

FV = PV*(1+i)^n

PV: = ഇപ്പോഴത്തെ മൂല്യം

i: = പലിശ നിരക്ക്

n: = സമയപരിധികളുടെ എണ്ണം

ഒരു ഉദാഹരണത്തിലൂടെ നമുക്ക് ഇത് മനസ്സിലാക്കാൻ കഴിയും.

ശ്രീ. Xപല ആസ്തികളുടെ ഉടമയാണ്, ഭാവി തീയതിയിൽ അവയുടെ മൂല്യം അറിയാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അളക്കലിന്റെ ഘടകങ്ങൾ ഇനിപ്പറയുന്നവയാണ്:

ഇപ്പോഴത്തെ മൂല്യം (PV): 2,50,000

വളർച്ചാ നിരക്ക് (i): 12%

സമയപരിധി (n): 5 വർഷം

FV = 2,50,000*(1 +12%) ^5

ഭാവി മൂല്യം = 4,40,585

ഇൻഫ്ലേഷൻ (പണപ്പെരുപ്പ) കാൽക്കുലേറ്ററിന്റെ പ്രയോജനങ്ങൾ

ഇൻഫ്ലേഷൻ (പണപ്പെരുപ്പ) കാൽക്കുലേറ്റർ ചുവടെ സൂചിപ്പിച്ച രീതികളിൽ ഉപയോഗപ്രദമാണ്:

1. ഉപയോഗിക്കാൻ എളുപ്പം: കാൽക്കുലേറ്റർഉപയോക്തൃ സൗഹൃദമാണ്, ഒറ്റനോട്ടത്തിൽതന്നെ ആർക്കും ഉപയോഗിക്കാൻ കഴിയും.

2. മനുഷികമായ പിഴവുകൾ ഇല്ലാതാക്കുന്നു: കാൽക്കുലേറ്റർ നിങ്ങൾക്ക് ഏറ്റവും കൃത്യമായ ഫലങ്ങൾ നൽകും (ഇത് പ്രീ-പ്രോഗ്രാംചെയ്ത അൽഗോരിതം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ), മനുഷികമായ പിഴവുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുന്നു.

3. മികച്ച സാമ്പത്തിക ആസൂത്രണംസ്ഥാപിക്കുന്നു: ഇൻഫ്ലേഷൻ (പണപ്പെരുപ്പ) കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് മുൻകൂട്ടിആസൂത്രണം ചെയ്യാൻ കഴിയും. സാമ്പത്തിക നീക്കങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക്നിക്ഷേപങ്ങൾ, ചെലവുകൾ, സമ്പാദ്യങ്ങൾ എന്നിവ തന്ത്രപരമായിആസൂത്രണം ചെയ്യാൻ കഴിയും.

4. സമയം ലാഭിക്കുന്നു: നേരിട്ടുള്ളകണക്കുകൂട്ടലുകൾ സമയമെടുക്കുന്നതും പ്രയാസകരവുമാണ്. ഈ കാൽക്കുലേറ്ററിൽ നിന്നുള്ളഫലങ്ങൾ മിക്കവാറും തൽക്ഷണം തന്നെ നൽകുന്നു.

5. ഭാവി മൂല്യം കണക്കാക്കാൻ സഹായിക്കുന്നു: പണപ്പെരുപ്പ നിരക്കുകളുടെ ശരിയായ കണക്കുകൂട്ടലുകളിലൂടെ, നിങ്ങളുടെ ആസ്തികളുടെ ഭാവി മൂല്യം കണക്കാക്കാനാവും. ഭാവിയിലെ ഒരു തീയതിയിൽ നിങ്ങളുടെ പണത്തിന്റെയോ ആസ്തികളുടെയോ മൂല്യം അറിയുന്നതിന്, നിങ്ങൾക്ക് കൃത്യമായപണപ്പെരുപ്പ/വളർച്ചാ നിരക്ക് ആവശ്യമാണ്.

പതിവ് ചോദ്യങ്ങൾ

ഇൻഫ്ലേഷൻ (പണപ്പെരുപ്പ) കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് ഭാവിയിൽ വാങ്ങൽ ശേഷി കുറയുന്നത് മനസിലാക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു - ഈ കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കി നിങ്ങളുടെ സാമ്പത്തികകാര്യങ്ങൾ ആസൂത്രണം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കുന്നു.