പണത്തെ അതിന്‍റെ വഴിക്ക് വിടരുത്, അതിനെ വളരാന്‍ അനുവദിക്കണം!

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

വ്യത്യസ്ത തരം മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ വ്യത്യസ്ത തരം റിട്ടേണുകള്‍ നല്‍കുമോ?

മ്യൂച്വല്‍ ഫണ്ടുകളില്‍ എന്തിന് നിക്ഷേപിക്കണം? നിരവധി മ്യൂച്വല്‍ ഫണ്ടുകളുടെ മോശം പെര്‍ഫോമന്‍സിനെക്കുറിച്ച് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. അതുപോലെ മ്യൂച്വല്‍ ഫണ്ടുകള്‍ ഒരു ഗ്യാരണ്ടിയും നല്‍കുന്നില്ലെന്നും. ഈ പരിമിതികള്‍ വച്ചു നോക്കുമ്പോള്‍, മ്യൂച്വല്‍ ഫണ്ടുകളില്‍ ഒരാള്‍ നിക്ഷേപിക്കണം എന്ന് കരുതാന്‍ എന്തെങ്കിലും കാരണം ഉണ്ടോ? അവ എപ്പോഴും മികവോടെ പെര്‍ഫോം ചെയ്യുമോ?”

നിലവിലുള്ളവരും അതുപോലെ തന്നെ മ്യൂച്വല്‍ ഫണ്ടുകളില്‍ ഭാവിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരും ഇതേ ചോദ്യം പല രൂപങ്ങളില്‍ ചോദിക്കാറുണ്ട്.

മിക്കപ്പോഴും ചോദ്യം ഒന്നു തന്നെയാണെങ്കിലും ചോദിക്കുന്ന ആളും ചോദിക്കുന്നതിന്‍റെ കാരണവും അത് കേള്‍ക്കുന്ന വ്യക്തിയും വ്യത്യസ്തമായിരിക്കും എന്നു മാത്രം.

ഇത്തരം ഒരു ചുറ്റുപാടില്‍, താന്‍ നടത്തിയ നിക്ഷേപത്തില്‍ നിന്ന് തനിക്ക് പ്രതീക്ഷിച്ച റിട്ടേണ്‍ ലഭിച്ചില്ലെന്ന് നിക്ഷേപകന്‍ ചിന്തിക്കുകയുണ്ടായി. എന്നാല്‍, അതേക്കുറിച്ച് പല ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് നിക്ഷേപകന്‍ പൂര്‍ണമായും വ്യത്യസ്തമായ രണ്ട് സ്കീമുകളായിരുന്നു താരതമ്യം ചെയ്തതെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. അത് ആപ്പിളിനെയും ഓറഞ്ചിനെയും താരതമ്യം ചെയ്യുന്നതു പോലെയുണ്ടാകും- ഇത് ശരിയായ സമീപനം അല്ല.

മറ്റൊരു സംഭവത്തില്‍, നിക്ഷേപകന്‍ ഒരു സ്കീമില്‍ നിക്ഷേപിക്കുകയുണ്ടായി. ആ സമയം വിപണി മൊത്തത്തില്‍ ഇടിഞ്ഞു കൊണ്ടിരിക്കുന്ന കാലമായിരുന്നു. ഒരു ട്രാഫിക് ജാമില്‍ കുടുങ്ങിപ്പോയാല്‍, ഡ്രൈവര്‍ക്ക് എത്ര മിടുക്ക് ഉണ്ടായാലും കാര്‍ എത്ര വിലക്കൂടിയതായാലും വേഗം കൂട്ടാന്‍ മാര്‍ഗമൊന്നും ഉണ്ടാകില്ല. മൊത്തം വിപണിയും ഇടിഞ്ഞിരിക്കുമ്പോള്‍ സംഭവിക്കുന്നതും ഇതു തന്നെയാണ്. ഇത്തരം ചുറ്റുപാടില്‍, ട്രാഫിക് ജാമിലേതെന്ന പോലെ തിരക്കൊഴിയാന്‍ കാത്തിരിക്കേണ്ടി വരും

മിക്ക ചുറ്റുപാടുകളിലും, തെറ്റായ കാഴ്ചപ്പാടുകളാണ്, മ്യൂച്വല്‍ ഫണ്ടുകള്‍ ശരിയായി പെര്‍ഫോം ചെയ്യുന്നില്ലെന്ന തോന്നല്‍ ഉണ്ടാക്കുന്നത്.

448
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍