മ്യൂച്വല്‍ ഫണ്ടുകള്‍ എങ്ങനെയാണ് പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്‍റ് സ്കീമുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത്?

മ്യൂച്വല്‍ ഫണ്ടുകള്‍ എങ്ങനെയാണ് പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്‍റ് സ്കീമുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വല്‍ ഫണ്ടുകളും പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്‍റ് സര്‍വീസുകളും (PMS) രണ്ടും നിക്ഷേപകരെ പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാര്‍ മാനേജ് ചെയ്യുന്ന ഒരു പൂള്‍ഡ്‌ ഇന്‍വെസ്റ്റ്‌മെന്‍റ് വെഹിക്കിളില്‍ പണം നിക്ഷേപിച്ചു കൊണ്ട് നിക്ഷേപകര്‍ക്ക് ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപിക്കാന്‍ അവസരം ഒരുക്കും. എങ്കിലും ഇവ രണ്ടും വ്യത്യസ്ത തരം ലക്ഷ്യങ്ങള്‍ ഉള്ളവയും വ്യത്യസ്ത തരം നിക്ഷേപകരെ ലക്ഷ്യമിടുന്നവയുമാണ്‌.

പ്രതിമാസം 500 രൂപ കൊണ്ടു പോലും ആര്‍ക്കും ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം ആരംഭിക്കാം. എന്നാല്‍ PMS സ്കീമുകള്‍ക്ക് ചുരുങ്ങിയ നിക്ഷേപമായി 25 ലക്ഷം രൂപ വേണം. കാരണം ഇവ പ്രാഥമികമായും HNIകളെ ലക്ഷ്യമിട്ടു കൊണ്ടുള്ള വെല്‍ത്ത് മാനേജ്മെന്‍റ് ഉല്‍പന്നങ്ങളാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ SEBIയുടെ കര്‍ക്കശമായ നിയന്ത്രണത്തിലാണ്. എന്നാല്‍ PMS സ്കീമുകള്‍ക്ക് കര്‍ക്കശനമായ വെളിപ്പെടുത്തല്‍ മാനദണ്ഡങ്ങള്‍ ഇല്ല. അതു പോലെ തന്നെ, PMS ഉല്‍പന്നങ്ങള്‍ റിസ്കുകള്‍ മനസ്സിലാക്കാന്‍ കഴിയും വിധം അറിവാര്‍ജിച്ച നിക്ഷേപകര്‍ക്കു വേണ്ടിയുള്ളതാണ്. കാരണം, വിപണിയില്‍ എളുപ്പം ട്രേഡ് ചെയ്യാന്‍ കഴിയാത്ത സെക്യൂരിറ്റികളിലാകും PMS ഫണ്ടുകള്‍ നിക്ഷേപിക്കുക. ലിക്വിഡ് ആയ സെക്യൂരിറ്റികളിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. PMS സ്കീമുകളെ അപേക്ഷിച്ച് അപകട സാധ്യത കുറഞ്ഞവയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. കാരണം അവയുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോകള്‍ തന്നെ. PMS ഫണ്ടുകള്‍ പൊതുവില്‍ 20-30 ഓഹരികളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ആയിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. അതിനാല്‍, ഫണ്ടിന്‍റെ പെര്‍ഫോമന്‍സ് പൂര്‍ണമായും ഫണ്ട് മാനേജരുടെ ഓഹരി തെരഞ്ഞെടുക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു.

PMS ഫണ്ടുകള്‍ക്ക് ഉയര്‍ന്ന എന്‍ട്രി, എക്സിറ്റ് ലോഡുകള്‍ക്കു പുറമേ ഉയര്‍ന്ന ഫണ്ട് മാനേജ്മെന്‍റ് ഫീസും ഉണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് എന്‍ട്രി ലോഡ് ഇല്ല. എക്സിറ്റ് ലോഡ് ആകട്ടെ വളരെ ചെറുതും. മ്യൂച്വല്‍ ഫണ്ടുകള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അനുയോജ്യമാണ്. എന്നാല്‍ PMS ഫണ്ടുകള്‍ റീട്ടെയില്‍ നിക്ഷേപകരെ ഉദ്ദേശിച്ചുള്ളതല്ല.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍