നിങ്ങളുടെ മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ എങ്ങനെ തുടക്കം മുതൽ സൃഷ്ടിച്ചെടുക്കാം?

നിങ്ങളുടെ മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ എങ്ങനെ തുടക്കം മുതൽ സൃഷ്ടിച്ചെടുക്കാം? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ആസ്തി വിഭാഗം, നഷ്ടസാധ്യതകൾ, നിക്ഷേപിക്കുന്ന തുക, ലിക്വിഡിറ്റി എന്നിവയുടെ കാര്യത്തിൽ അവർ വളരെ വിപുലമായി വാഗ്ദാനം ചെയ്യുന്നതിനാൽ മ്യൂച്വൽ ഫണ്ടുകൾ ഒരു സൗകര്യപ്രദമായ നിക്ഷേപ മാർഗ്ഗമാണ്. എന്നിരുന്നാലും, ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഒരു മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ നിർമ്മിക്കുന്നതിനുള്ള ആദ്യ ചുവട് വെയ്ക്കുക എന്നത് പ്രയാസകരമാകാം. നിങ്ങളുടെ മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ ചില അടിസ്ഥാനപരമായ മാർഗ്ഗനിർദ്ദേശ തത്വങ്ങൾ ഉപയോഗിച്ച് സജ്ജീകരിക്കാൻ കഴിയും. 

നിങ്ങളുടെ മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ നിർമ്മിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്:

  • നഷ്ടം സഹിക്കാനുള്ള നിങ്ങളുടെ ശേഷി മനസിലാക്കുക: മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾ എടുക്കാൻ തയ്യാറാകുന്ന നഷ്ടസാധ്യതയുടെ അളവാണ് നിങ്ങളുടെ നഷ്ടസാധ്യതയോടുള്ള സഹിഷ്ണുത അഥവാ റിസ്ക് ടോളറൻസ്. നിങ്ങളുടെ നിക്ഷേപങ്ങൾക്കായി നിങ്ങൾക്ക് എടുക്കാൻ കഴിയുന്ന നഷ്ടസാധ്യതയുടെ അളവ് നിർണ്ണയിക്കുമ്പോൾ, അനുയോജ്യമായ ഫണ്ടുകളുടെ തരങ്ങൾ നിങ്ങൾക്ക് തീരുമാനിക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് ഉയർന്ന നഷ്ടസാധ്യത താങ്ങാനുള്ള ശേഷിയുണ്ടെങ്കിൽ, ഇക്വിറ്റികളിൽ പരമാവധി വിഹിതം നൽകാം. അതേസമയം നിങ്ങൾ നഷ്ടസാധ്യതയിൽ താൽപ്പര്യമില്ലാത്ത നിക്ഷേപകനാണെങ്കിൽ ഡെറ്റ് ഫണ്ടുകളാണ് കൂടുതൽ അനുയോജ്യം. 
  • ലക്ഷ്യങ്ങൾ തിരിച്ചറിയൽ: മറ്റെല്ലാ ഭാവി തീരുമാനങ്ങളും ലക്ഷ്യങ്ങൾക്ക് അനുകൂലമായിരിക്കും എന്നതിനാൽ അവ ഒരു നിർണ്ണായക ഘടകമാണ്. ലക്ഷ്യങ്ങളിലൂടെ, നിക്ഷേപിക്കുന്നതിന്റെ മറ്റ് നിരവധി ഗുണങ്ങൾക്കൊപ്പം നിക്ഷേപ തുകയും സമയപരിധിയും നിങ്ങൾക്ക് തീരുമാനിക്കാം. കൂടാതെ, നിങ്ങളുടെ ലക്ഷ്യങ്ങൾ സമന്വയിപ്പിച്ചുകൊണ്ട്, ഓരോ മ്യൂച്വൽ ഫണ്ടും ഒരോ പ്രത്യേക സാമ്പത്തിക ലക്ഷ്യത്തിനായി ക്രമീകരിക്കാം. 
  • നിങ്ങളുടെ ഫണ്ടുകൾ തിരഞ്ഞെടുക്കുക: നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും റിസ്ക് എടുക്കാനുള്ള താൽപ്പര്യവും മനസ്സിലാക്കിയാൽ, ഈ പരിധികൾക്ക് യോജിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാം. 
  • ആസ്തി അലോക്കേഷൻ: ആസ്തി അലോക്കേഷൻ, അല്ലെങ്കിൽ വ്യത്യസ്ത ആസ്തി വിഭാഗങ്ങളിൽ ഉടനീളം നിങ്ങളുടെ നിക്ഷേപത്തിന്റെ വൈവിധ്യവൽക്കരണം നിങ്ങളുടെ പോർട്ട്ഫോളിയോ സന്തുലിതമാക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഇക്വിറ്റി ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ, ഹൈബ്രിഡ് ഫണ്ടുകൾ എന്നിവയിൽ ഉടനീളം നിക്ഷേപം വ്യാപിച്ച് കിടക്കുന്ന ഒന്നാണ് ഒരു ബാലൻസ്ഡ് പോർട്ട്ഫോളിയോ. വ്യത്യസ്ത ആസ്തി വിഭാഗങ്ങൾ വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്തമായ രീതികളിൽ പ്രവർത്തിക്കുന്നതിനാൽ ഇത് നിർണ്ണായകമാണ്. ഇത് നഷ്ടസാധ്യതയെ വൈവിധ്യവത്കരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
  • നിരീക്ഷണം, അവലോകനം, ശരിയായ സന്തുലനം വീണ്ടെടുക്കൽ: നിങ്ങളുടെ നിക്ഷേപങ്ങൾ നിരീക്ഷിക്കുക, അവലോകനം ചെയ്യുക, ശരിയായ സന്തുലനം വീണ്ടെടുക്കുക എന്നിവയാണ് അവസാന ഘട്ടം; ഇവിടെ, നിങ്ങളുടെ നിക്ഷേപങ്ങൾ വീണ്ടും സന്ദർശിക്കുകയും വൈവിധ്യവൽക്കരണം, നിക്ഷേപത്തിന്റെ തവണ, ആസ്തികളുടെ ശരിയായ സന്തുലനം വീണ്ടെടുക്കൽ തുടങ്ങിയവ പോലുള്ള കാര്യങ്ങൾ നിർണ്ണയിക്കുകയും വേണം. നിങ്ങളുടെ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം നിങ്ങൾക്ക് അവലോകനം ചെയ്യാൻ കഴിയും, ദീർഘകാലത്തേക്ക് അവയുടെ പ്രകടനം മോശമാണെങ്കിൽ മികച്ചവയിലേക്ക് മാറാൻ കഴിയും. 

 

നിരാകരണം

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

285
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍