ഒരു മ്യൂച്വൽ ഫണ്ടിന്റെ ട്രാക്ക് റെക്കോർഡ് എങ്ങനെ കണ്ടെത്തും?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു കാര്‍ വാങ്ങാനായാലും വിവാഹം കഴിക്കാനായാലും മുന്‍ധാരണകളൊന്നും ഇല്ലാതെ തന്നെ ആള്‍ക്കാര്‍ ജീവിതത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന കാലമെല്ലാം കഴിഞ്ഞു പോയി. ഇന്ന്, വിവരങ്ങള്‍ നമ്മുടെ വിരല്‍ തുമ്പില്‍ ലഭ്യമാണ്. അടുത്ത നേരത്തെ ഭക്ഷണം പോലും അല്‍പം ഗവേഷണവും താരതമ്യവും നടത്തിയാണ് നമ്മള്‍ ഓര്‍ഡര്‍ ചെയ്യുന്നത്. മ്യൂച്വല്‍ ഫണ്ടുകളും ഒട്ടും ഭിന്നമല്ല.

ഫണ്ടുകളുടെ വിവിധ കാറ്റഗറികളും അവയ്ക്കു കീഴില്‍ ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ സ്കീമുകളും മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ആണെങ്കില്‍ അതില്‍ വിഷമിക്കേണ്ട കാര്യമില്ല. ഓരോ കാറ്റഗറിക്കു കീഴിലെയും സ്കീമുകള്‍ താരതമ്യം ചെയ്ത് അവതരിപ്പിക്കുന്ന വിശ്വാസയോഗ്യമായ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചു കൊണ്ട് ഈ വെല്ലുവിളി നിങ്ങള്‍ക്ക് ലളിതമായി മറികടക്കാം. മുന്‍കാല പെര്‍ഫോമന്‍സുകള്‍, ഫണ്ടിന്റെ റിസ്ക് പ്രൊഫൈൽ, ഫണ്ട് എത്ര നാളായി നിലവിലുണ്ട്, ഫണ്ടിന്‍റെ വലിപ്പം എന്നിങ്ങനെയുള്ള കാര്യങ്ങളും നിങ്ങൾക്ക് ഇതില്‍ കാണാൻ കഴിയും. 

www.mutualfundssahihai.com/schemeperformance സന്ദര്‍ശിച്ചു കൊണ്ട് എല്ലാ സ്കീമുകളുടെയും പെര്‍ഫോമന്‍സ് ഒരേ കുടക്കീഴില്‍ തന്നെ നിങ്ങള്‍ക്ക് കാണാനാകും.. ഏത് കാറ്റഗറിക്കും കീഴിലുള്ള എല്ലാ സ്കീമുകളുടെയും റിട്ടേണുകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാനും അതിന്‍റെ ബെഞ്ച്‌മാര്‍ക്ക് റിട്ടേണുമായി സ്കീമിന്‍റെ പ്രകടനം താരതമ്യം ചെയ്യാനും അതോടൊപ്പം അതേ കാറ്റഗറിയിലെ മറ്റു ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്‍റെ വളര്‍ച്ച എങ്ങനെയാണെന്ന് അറിയാനും നിങ്ങള്‍ക്ക് കഴിയും. വിവിധ സമയ കാലയളവുകളില്‍ റെഗുലര്‍ പ്ലാനുകളുടെയും ഡയറക്റ്റ് പ്ലാനുകളുടെയും ട്രാക്ക് റെക്കോര്‍ഡ് മനസ്സിലാക്കാന്‍ ഒരു ഗ്രാഫിക്കല്‍ ഫോര്‍മാറ്റില്‍ ഫണ്ടിന്‍റെ മുന്‍കാല പെര്‍ഫോമന്‍സ് അതിന്‍റെ ബെഞ്ച്‌മാര്‍ക്കുമായി താരതമ്യം ചെയ്ത് മനസ്സിലാക്കാന്‍ കഴിയും എന്നതാണ് ഇതിന്‍റെ ഏറ്റവും നല്ല വശം.

 

 

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍