നിക്ഷേപം നടത്താൻ ശരിയായ ഇക്വിറ്റി ഫണ്ട് എങ്ങനെ തെരഞ്ഞെടുക്കണം?

നിക്ഷേപം നടത്താൻ ശരിയായ ഇക്വിറ്റി ഫണ്ട് എങ്ങനെ തെരഞ്ഞെടുക്കണം? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നിങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയിലേക്ക് ഒരു ഇക്വിറ്റി ഫണ്ട് തെരഞ്ഞെടുക്കുന്നത് ഒരു വസ്ത്രം തെരഞ്ഞെടുക്കുന്നതിന് തുല്യമാണ്, പക്ഷേ ഇവിടെ തീരുമാനമെടുക്കൽ പ്രക്രിയ അല്‍പം കൂടി സങ്കീർണമാണ് എന്നു മാത്രം. ലളിതമായ വാക്കുകളിൽ പറഞ്ഞാൽ, നിങ്ങൾ ഒരു ഷർട്ടോ മറ്റേതെങ്കിലും വസ്ത്രമോ വാങ്ങുമ്പോള്‍ വിശദമായി നോക്കുന്നതു പോലെ തന്നെയാണ് ഇതും.  ആ വസ്ത്രം നിങ്ങൾക്ക് എത്രത്തോളം അനുയോജ്യമാണെന്നും സുഖപ്രദമാണോ എന്നും നിങ്ങൾ വസ്ത്രം വാങ്ങുന്ന ഉദ്ദേശ്യത്തിനോ അവസരത്തിനോ അത് ഇണങ്ങുമോ എന്നുമെല്ലാം നിങ്ങള്‍ നോക്കുക പതിവാണ്. നിങ്ങളുടെ പോർട്ട്‌ഫോളിയോയിലേക്ക് ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കുന്നതിനും സമാനമായ ഒരു സമീപനം ആവശ്യമാണ്.

ഒരു ഇക്വിറ്റി ഫണ്ട് നിക്ഷേപത്തിന് നിങ്ങൾ തയാറാകും മുമ്പ്, നിങ്ങളുടെ നിലവിലുള്ള നിക്ഷേപ പോർട്ട്ഫോളിയോ നോക്കണം.  നിങ്ങളുടെ വസ്ത്രശേഖരത്തില്‍ ഏതൊക്കെ തരം വസ്ത്രങ്ങളാണ് നിലവിലുള്ളത്, അതിൽ‌ ഇല്ലാത്തത് എന്തൊക്കെയാണ് എന്നിവ പോലെ നിങ്ങളുടെ നിലവിലുള്ള നിക്ഷേപങ്ങൾ ഏത് തരത്തിലുള്ളതാണ് എന്ന് നോക്കേണ്ടതുണ്ട്. നിങ്ങൾക്ക് നിലവില്‍ ചില ഇക്വിറ്റി ഫണ്ട് നിക്ഷേപങ്ങൾ ഉണ്ടായിരിക്കുകയോ ഒരു അസറ്റ് ക്ലാസ് എന്ന നിലയിൽ ഇക്വിറ്റിയില്‍ നിക്ഷേപം ഇല്ലാതിരിക്കുകയോ ചെയ്യാം. അതിനാൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന അടുത്ത ഇക്വിറ്റി ഫണ്ട് നിങ്ങളുടെ മൊത്തത്തിലുള്ള നിക്ഷേപ പോർട്ട്ഫോളിയോയില്‍ ഇപ്പോഴുള്ള വിടവ് നികത്തുന്നതായിരിക്കണം. ഉദാഹരണത്തിന്, നിങ്ങൾ നിലവില്‍ ഒരു ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, റിസ്ക് എടുക്കാനുള്ള നിങ്ങളുടെ സന്നദ്ധതയ്ക്കും നിക്ഷേപ ലക്ഷ്യങ്ങള്‍ക്കും അനുയോജ്യമായ മൾട്ടിക്യാപ്പ് അല്ലെങ്കിൽ മിഡ്-ക്യാപ്പ് ഫണ്ട് പോലുള്ള വേറിട്ട തരം ഇക്വിറ്റി ഫണ്ട് നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. നികുതി ലാഭിക്കുകയാണ് നിങ്ങളുടെ ലക്ഷ്യം എന്നിരിക്കുകയും നിങ്ങളുടെ പോർട്ട്ഫോളിയോയിൽ അത്തരമൊരു ഫണ്ട് ഇല്ലാതിരിക്കുകയുമാണെങ്കില്‍, ഒരു നികുതി ലാഭിക്കൽ ഫണ്ടും തെരഞ്ഞെടുക്കാം. ഡൈവേഴ്സിഫിക്കേഷനിലൂടെ വ്യത്യസ്ത തരം ഫണ്ടുകളിലുടനീളം നിങ്ങളുടെ ഇക്വിറ്റി അസറ്റ് ക്ലാസ് റിസ്ക് വ്യാപിപ്പിക്കേണ്ടതുണ്ട്.

അടുത്തതായി നോക്കേണ്ടത് ഫണ്ടിന്‍റെ നിക്ഷേപ ലക്ഷ്യവും സെക്ടർ, സ്റ്റോക്ക് ഹോൾഡിംഗ് എന്നിവയുടെ കാര്യത്തിൽ പോർട്ട്ഫോളിയോയും, ഫണ്ട് മാനേജർമാർ, വിന്റേജ്, റിസ്ക് പാരാമീറ്ററുകൾ, ചെലവ് അനുപാതം എന്നിവയും എങ്ങനെ ഉണ്ടെന്നുള്ളതാണ്. ഇത് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വസ്ത്രത്തിന്റെ സ്റ്റൈല്‍, നിറം, ഫാബ്രിക്, ഫിനിഷ് എന്നിവ നോക്കുന്നതു പോലെയാണ്. ഒരു വസ്‌ത്രം ഇണങ്ങുമോ എന്ന് നോക്കുന്നതു പോലെ ഈ വിശദാംശങ്ങൾ നിങ്ങൾക്ക് അനുയോജ്യമായതാണോ എന്ന് നിങ്ങൾ വിലയിരുത്തണം. ഫണ്ട് നിങ്ങളുടെ ആവശ്യകതയ്‌ക്കോ നിങ്ങളുടെ മനസ്സിലുള്ള ലക്ഷ്യത്തിനോ അനുയോജ്യമായതായിരിക്കണം. ഈ ഘട്ടത്തിൽ, നിങ്ങൾ അതിന്റെ പ്രകടനത്തിന്റെ ട്രാക്ക് റെക്കോർഡ് അതിന്റെ ബെഞ്ച്മാർക്കുമായി തട്ടിച്ചു നോക്കേണ്ടതാണ്.

അടുത്ത തവണ നിങ്ങൾ ഒരു ഫണ്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മുകളിൽ പറഞ്ഞ തിരഞ്ഞെടുക്കൽ സമീപനം ക്രമാനുഗതമായി പിന്തുടരുക അല്ലെങ്കിൽ സഹായത്തിനായി ഒരു സാമ്പത്തിക വിദഗ്ധനെ സമീപിക്കുക.

444
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍