എല്ലാ മാസവും SIP തുക മാറ്റാന്‍ കഴിയുമോ?

എല്ലാ മാസവും SIP തുക മാറ്റാന്‍ കഴിയുമോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വല്‍ ഫണ്ടിലെ SIP ഒരു മാരത്തണ്‍ ഓട്ടം പോലെയാണ്. മാരത്തണ്‍ റണ്ണര്‍മാര്‍ വര്‍ഷം മുഴുവനും പ്രാക്ടീസ് ചെയ്യുമെങ്കിലും ഡ്രീം റണ്ണില്‍ ആരംഭിച്ച്, ഹാഫ് മാരത്തണ്‍, ഒടുവില്‍ ഫുള്‍ മാരത്തണ്‍ എന്നിങ്ങനെ എല്ലാ വര്‍ഷവും അവരുടെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും. ഇതു പോലെയാണ് SIPകളും.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാനുകള്‍ (SIPകള്‍) എന്നത് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഒരു അച്ചടക്കമുള്ള മാര്‍ഗമാണ്. റൂപി കോസ്റ്റ് ആവറേജിലൂടെ വിപണിയിലെ കയറ്റിറക്കങ്ങള്‍ മാനേജ് ചെയ്യുന്നതിനോടൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കോമ്പൌണ്ടിങ്ങിന്‍റെ കരുത്തും ഇത് നല്‍കും. നിരവധി വര്‍ഷങ്ങള്‍ ചെറിയ അളവിലും പതിവായും നിക്ഷേപം നടത്താന്‍ വഴിയൊരുക്കുന്നതിനാല്‍, മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതില്‍ SIPകള്‍ ഒരു ജനപ്രിയമായ മാര്‍ഗമായി മാറി. ഇതിന് നിങ്ങള്‍ തുടക്കമിട്ട SIP തുക തന്നെ കാലം മുഴുവനും നല്‍കണം എന്നാണോ ഇതിനര്‍ത്ഥം? അല്ല എന്നാണ് ഇതിന്‍റെ ഉത്തരം.

പ്രതിമാസം 3000 രൂപ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ ആരംഭിക്കുകയും രണ്ടു വര്‍ഷം തുടര്‍ന്ന് നിക്ഷേപിക്കുകയും ചെയ്തുവെന്ന് ഊഹിക്കുക. SIPയില്‍ നിങ്ങള്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, SIP ടോപ്പ് അപ്പ് തെരഞ്ഞെടുക്കാം. ഇത് റെഗുലര്‍ ഇടവേളകളില്‍/എല്ലാ വര്‍ഷവും ഒരു മുന്‍ നിശ്ചിത ശതമാനം (ഉദാഹരണത്തിന് 50%) അല്ലെങ്കില്‍ നിശ്ചിത തുക (ഉദാഹരണത്തിന് 1500 രൂപ) ഓട്ടോമാറ്റിക് ആയി SIP തുകയില്‍ വര്‍ധിപ്പിക്കും. മാസം തോറും നിങ്ങളുടെ SIP തുകകള്‍ നിങ്ങള്‍ക്ക് ഓട്ടോമാറ്റിക് ആയി വര്‍ധിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ അത് നിങ്ങള്‍ക്ക് ടോപ്പ്-അപ്പുകളിലൂടെ ത്രൈമാസികമോ വാര്‍ഷികമോ പോലുള്ള നിശ്ചിത ഇടവേളകളില്‍ വര്‍ധിപ്പിക്കാം. അതു പോലെ തന്നെ കൂടുതല്‍ പണം നിങ്ങള്‍ക്ക് എപ്പോള്‍ നിക്ഷേപിക്കണമെന്ന് തോന്നിയാലും അപ്പോഴെല്ലാം നിങ്ങളുടെ SIP അക്കൗണ്ട് ഫോളിയോയില്‍ നിങ്ങള്‍ക്ക് അഡീഷണല്‍ പര്‍ച്ചേസുകളും നടത്താം.

443
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍