ഓണ്‍ലൈനില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ?

ഓണ്‍ലൈനില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നിങ്ങളുടെ ആദ്യ വിമാന യാത്ര ഓര്‍ക്കുന്നുണ്ടോ? നിങ്ങളുടെ വയറ്റില്‍ ചിത്രശലഭം പറക്കുന്നതു പോലെയോ മനംപിരട്ടല്‍ പോലെയോ അനുഭവപ്പെട്ടോ? ഒടുവില്‍, വിമാനം ആകാശത്തേക്ക് ഉയര്‍ന്ന് പറക്കാന്‍ തുടങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് ധൈര്യം വന്നു, അല്ലേ? 30,000 അടി ഉയരത്തില്‍, സീറ്റ് ബെല്‍റ്റും ധരിച്ച് മികച്ച പൈലറ്റിനോടും ക്യാബിന്‍ ക്രൂവിനോടും ഒപ്പം നിങ്ങള്‍ പറക്കുകയാണ്.

ഓണ്‍ലൈനില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതും നിങ്ങളുടെ ആദ്യ വിമാന യാത്ര പോലെ തന്നെയാണ്. ആരംഭത്തില്‍ നിങ്ങളുടെ പണം എങ്ങോട്ടു പോകും എന്ന ആശങ്ക നിങ്ങള്‍ക്ക് ഉണ്ടാകാം. പക്ഷേ നിര്‍ദ്ദിഷ്ട സ്ഥാനത്ത് പണം എത്തിക്കഴിഞ്ഞാല്‍, മറ്റേത് രീതിയും പോലെ തന്നെ ഓണ്‍ലൈന്‍ വഴിയുള്ള നിക്ഷേപവും സുരക്ഷിതമാണ്. ആവശ്യമായ എന്‍ക്രിപ്ഷന്‍ പ്രോട്ടോക്കോളുകള്‍ കൊണ്ട് സുരക്ഷിതമാക്കിയവയാണ് ഓണ്‍ലൈന്‍ പേയ്മെന്‍റ് പ്ലാറ്റ്ഫോമുകള്‍. അതിനാല്‍ നിങ്ങളുടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങള്‍ ഡാറ്റാ ട്രാന്‍സ്മിഷന്‍ വേളയില്‍ ചോര്‍ത്താന്‍ കഴിയില്ല.

ഏതു നേരത്തും നിങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ പ്രവര്‍ത്തനം കാണാനും വാങ്ങാനും വില്‍ക്കാനും എല്ലാ ഇടപാടുകളും പരിശോധിക്കാനും കഴിയും എന്നതിനാല്‍ ഓണ്‍ലൈന്‍ പ്രക്രിയ വളരെ സൗകര്യപ്രദമാണ്. നിങ്ങള്‍ ഓണ്‍ലൈനില്‍ നിക്ഷേപിക്കുമ്പോള്‍, നിങ്ങളുടെ പണം നേരിട്ട് മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുകയും അവര്‍ നിങ്ങള്‍ക്ക് യൂണിറ്റുകള്‍ അലോട്ട് ചെയ്യുകയും ചെയ്യും. അത് നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്ത് കാണാനും കഴിയും. സുരക്ഷിതവും സൗകര്യപ്രദവും എന്നതിലുപരി, ഓഫ്‌ലൈൻ രീതി പോലെ തന്നെ അങ്ങേയറ്റം സുതാര്യവുമാണ് ഓണ്‍ലൈന്‍ നിക്ഷേപവും. സിസ്റ്റത്തില്‍ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും.

443
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍