NPS-ഉം മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക

NPS-ഉം മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നാഷണൽ പെൻഷൻ സ്കീം അഥവാ NPS എന്നത് 2004-ൽ ഭാരത സർക്കാർ അവതരിപ്പിച്ച ഒരു വിരമിക്കൽ ആനുകൂല്യ പദ്ധതിയാണ്. അതേ സമയം മ്യൂച്വൽ ഫണ്ട് എന്നത് സ്റ്റോക്കുകൾ, ബോണ്ടുകൾ അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികൾ എന്നിവയുടെ ഒരു പോർട്ട്ഫോളിയോ ഉൾക്കൊള്ളുന്ന ഒരു നിക്ഷേപ ഇൻസ്ട്രുമെന്റാണ്. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജർ അതിന് മേൽനോട്ടം വഹിക്കുന്നു. 

NPS-ഉം മ്യൂച്വൽ ഫണ്ടുകളും - രണ്ട് നിക്ഷേപങ്ങളെക്കുറിച്ചും മനസിലാക്കുക

NPS: രാജ്യത്തെ പൗരന്മാർക്ക് വിരമിച്ച ശേഷം വരുമാനം നൽകുന്നതിനായി ഭാരത സർക്കാർ ആരംഭിച്ച ഒരു വോളണ്ടറി പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (NPS). പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് ഈ പദ്ധതി നിയന്ത്രിക്കുന്നത്. ഇക്വിറ്റി, കോർപ്പറേറ്റ് ഡെറ്റ്, സർക്കാർ ഡെറ്റ്, ഇതര ആസ്തികൾ എന്നിവയുടെ ഒരു സംയോജനത്തിൽ നിക്ഷേപിക്കാൻ നിക്ഷേപകരെ അനുവദിക്കുന്ന ഒരു മാർക്കറ്റ് ലിങ്ക്ഡ് ഉൽപ്പന്നമാണിത്. 

ടയർ I, ടയർ II എന്നിങ്ങനെ രണ്ട് തരത്തിലുള്ള അക്കൗണ്ടുകളാണ് NPS വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകന് 60 വയസ്സ് തികയുന്നതുവരെ ടയർ I അക്കൗണ്ട് ലോക്ക് ചെയ്യപ്പെട്ടിരിക്കും. അതേസമയം, ടയർ II വോളണ്ടറി ആണ്, ഈ അക്കൗണ്ട് ലഭിക്കാൻ യോഗ്യത നേടുന്നതിന്, നിക്ഷേപകന് ഒരു ടയർ II അക്കൗണ്ട് ഉണ്ടായിരിക്കണം. ടയർ I-ൽ നിന്ന് വ്യത്യസ്തമായി, ടയർ II അക്കൗണ്ടുകളിൽ നിക്ഷേപകന് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാൻ കഴിയും. 

അസംഘടിത മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും ലഭ്യമായ നിക്ഷേപമാണ് ദേശീയ പെൻഷൻ പദ്ധതി. വാർദ്ധക്യത്തിൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഒരു ഘടനാപരമായ പെൻഷൻ സേവിംഗ്സ് പദ്ധതിയാണിത്. NPS-ലേക്ക് നടത്തുന്ന സംഭാവനകൾ ഇക്വിറ്റി, കോർപ്പറേറ്റ് ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ തുടങ്ങിയ വിവിധ ആസ്തി വിഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. എന്നിരുന്നാലും, ഈ പദ്ധതി സജീവമായ തിരഞ്ഞെടുക്കലും സ്വയമേവയുള്ള തിരഞ്ഞെടുക്കലും വഴി ആസ്തി സൗകര്യപ്രദമായി അലോക്കേറ്റ് ചെയ്യുന്നത് വാഗ്ദാനം ചെയ്യുന്നു..

60 വയസ്സിൽ എത്തുമ്പോൾ NPS അക്കൗണ്ട് കാലാവധിയെത്തും, കൂടാതെ നിക്ഷേപകന് മെച്യൂരിറ്റി മൂല്യത്തിന്റെ 60% വരെ ഒരു ലംപ്സം പേയ്മെന്റായി പിൻവലിക്കാൻ കഴിയും. ബാക്കി 40% ഒരു സ്ഥിരം വാർഷിക പെൻഷൻ വാങ്ങാൻ ഉപയോഗിക്കാം. 

മ്യൂച്വൽ ഫണ്ടുകൾ: ഓഹരികൾ, ബോണ്ടുകൾ, മണി മാർക്കറ്റ് ഇൻസ്ട്രുമെന്റുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ആസ്തികളുടെ പോർട്ട്ഫോളിയോ വാങ്ങാൻ വിവിധ നിക്ഷേപകരിൽ നിന്ന് പണം സമാഹരിക്കുന്ന ഒരു പ്രൊഫഷണലായി മാനേജ് ചെയ്യപ്പെടുന്ന നിക്ഷേപ ഉപാധിയാണ് മ്യൂച്വൽ ഫണ്ട്. ലളിതമായിപ്പറഞ്ഞാൽ, ഒരു പൊതുവായ നിക്ഷേപ ലക്ഷ്യം പങ്കിടുന്ന നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കുന്ന, സമാഹരിച്ച പണം നിക്ഷേപിക്കുന്ന ഒരു നിക്ഷേപ ഉപാധിയാണ് ഇത്.

സജീവം, നിഷ്ക്രിയം, ഇക്വിറ്റി, സ്ഥിര വരുമാനം, ബാലൻസ്ഡ് ഫണ്ടുകൾ തുടങ്ങിയ വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകൾ വൈവിധ്യമാർന്ന നിക്ഷേപ താൽപ്പര്യങ്ങൾ നിറവേറ്റുന്നു. ഓരോ ഫണ്ട് തരവും തനതായ സവിശേഷതകൾ, സാധ്യതയുള്ള പ്രതിഫലം, അനുബന്ധമായുള്ള നഷ്ടസാധ്യതകൾഎന്നിവയുണ്ട്. പ്രത്യേകിച്ചും, മിക്ക മ്യൂച്വൽ ഫണ്ടുകളും ഒരു ലോക്ക്-ഇൻ കാലയളവ് ഏർപ്പെടുത്താതെ ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്നു. ഈ ഫ്ലെക്സിബിലിറ്റി നിക്ഷേപകരെ അവരുടെ നിർദ്ദിഷ്ട സാമ്പത്തിക ലക്ഷ്യങ്ങൾ, നഷ്ടം വഹിക്കാനുള്ള സന്നദ്ധത, നിക്ഷേപ കാലയളവ് എന്നിവയുമായി സമന്വയിപ്പിക്കാൻ അനുവദിക്കുന്നു, വിവരം ബോധ്യപ്പെട്ടുള്ളതും വ്യക്തിപരവുമായ നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കുന്നു.

നിരാകരണം

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

286
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍