PPF-ഉം മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുക

PPF-ഉം മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുക zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

PPF (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്), മ്യൂച്വൽ ഫണ്ട് എന്നിവ രണ്ട് പ്രമുഖനിക്ഷേപ മാർഗ്ഗങ്ങളാണ്. ഈ രണ്ട് നിക്ഷേപ മാർഗ്ഗങ്ങൾക്കും അവയുടേതായ വ്യത്യാസങ്ങളുണ്ട്. 

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) ഒരു ദീർഘകാല നിക്ഷേപ ഓപ്ഷനാണ്. ഇന്ത്യാ ഗവൺമെന്റാണ് ഇതിനെ പിന്തുണയ്ക്കുന്നത്. PPF നിക്ഷേപകർക്ക് ഉറപ്പുള്ള വരുമാനം നൽകുന്നു. ഓരോ പാദ വർഷത്തിലും ഇന്ത്യാ ഗവൺമെന്റ് പലിശ നിരക്ക് നിശ്ചയിക്കുന്നു. അതിന് ഒരു നിശ്ചിത നിക്ഷേപ കാലയളവ് ഉണ്ട്. പ്രതിവർഷം കുറഞ്ഞ നിക്ഷേപ തുക 500 രൂപയും ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപയുമാണ്.  പ്രിൻസിപ്പൽ തുക, നേടിയ പലിശ, PPF-ന്റെ മെച്യൂരിറ്റി തുക എന്നിവ പൂർണ്ണമായും നികുതി രഹിതമാണ്. PPF-ന് 15 വർഷത്തെ ലോക്ക് ഇൻ കാലാവധിയുണ്ട്. ചില സാഹചര്യങ്ങളിൽ. നിക്ഷേപം നടത്തി 7 വർഷത്തിന് ശേഷം മാത്രമേ കാലാവധിയെത്താതെയുള്ള പിൻവലിക്കൽ സാധ്യമാവുകയുള്ളൂ.  കുറഞ്ഞ നഷ്ടസാധ്യതയുള്ള നിക്ഷേപ ഓപ്ഷനാണ് PPF.

മറുവശത്ത്, വ്യത്യസ്ത നിക്ഷേപകരിൽ നിന്ന് പണം സമാഹരിക്കുന്ന പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന നിക്ഷേപ ഫണ്ടുകളാണ് മ്യൂച്വൽ ഫണ്ടുകൾ. സ്റ്റോക്കുകൾ, ബോണ്ടുകൾ, മറ്റ് സെക്യൂരിറ്റികൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നു. AMC-കളാണ് (അസറ്റ് മാനേജ്മെന്റ് കമ്പനികൾ) മ്യൂച്വൽ ഫണ്ടുകൾ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. കൂടാതെ നിക്ഷേപത്തിന്റെ വരുമാനം അത് നിക്ഷേപിച്ചിരിക്കുന്ന അടിസ്ഥാന ആസ്തികളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. 

PPF-ഉം മ്യൂച്വൽ ഫണ്ടും-പ്രധാന വ്യത്യാസങ്ങൾ ഇനിപ്പറയുന്നവയാണ്:

  • PPF ഒരു ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു. അതേ സമയം മ്യൂച്വൽ ഫണ്ട് റിട്ടേണുകൾ വിപണിയിലെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 
  • PPF-ന് ഒരു ലോക്ക്-ഇൻ കാലയളവുണ്ട്. ചില മ്യൂച്വൽ ഫണ്ടുകൾ ഒരു നിശ്ചിത കാലയളവിനു മുമ്പ് നിക്ഷേപം റിഡീം ചെയ്യുകയാണെങ്കിൽ എക്സിറ്റ് ലോഡ് ഉള്ളതാണ്. ലോക്ക്-ഇൻ കാലയളവുള്ള ചില തരം മ്യൂച്വൽ ഫണ്ടുകൾ ഉണ്ട്.
  • വിഭാഗം 80C, പ്രകാരം PPF-ന് നികുതി ഇളവുണ്ട്, PPF-നുള്ള പലിശ നികുതി രഹിതമാണ്. ELSS മ്യൂച്വൽ ഫണ്ടുകൾക്ക് മാത്രമേ വിഭാഗം 80C പ്രകാരം നികുതി ഇളവ് ഉള്ളൂ. എന്നിരുന്നാലും, മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനത്തിന് ക്യാപ്പിറ്റൽ ഗെയിൻ നികുതി ഉണ്ട്. 
  • PPF-ൽ വരുമാനം ഉറപ്പാണ്, അവ സർക്കാരിന്റെ പിന്തുണയുള്ളതാണ്. മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനം ഉറപ്പുള്ളതല്ല, കൂടാതെ വിപണിയിലെ നഷ്ടസാധ്യതകൾക്ക് വിധേയവുമാണ്. 

എന്നിരുന്നാലും, ഏത് നിക്ഷേപമാണ് കൂടുതൽ അനുയോജ്യമെന്ന് തീരുമാനിക്കുന്നത് നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങളെയും ഉദ്ദേശ്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

നിരാകരണം

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

286
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍