നിക്ഷേപങ്ങളിലെ പുതിയ കാല ഡിജിറ്റൽ ട്രെൻഡുകൾ: അവയുടെ പ്രവര്‍ത്തനം എങ്ങനെയാണ്

നിക്ഷേപങ്ങളിലെ പുതിയ കാല ഡിജിറ്റൽ ട്രെൻഡുകൾ: അവയുടെ പ്രവര്‍ത്തനം എങ്ങനെയാണ്
മ്യൂച്വല്‍ ഫണ്ട് കാല്‍ക്കുലേറ്ററുകള്‍

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

സാങ്കേതികവിദ്യയിലെ പുരോഗതി കൊണ്ട് സാമ്പത്തിക സേവന മേഖലയിൽ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇന്ന് നിങ്ങൾക്ക് ഓൺലൈനിൽ പണം അടയ്ക്കാനും വാങ്ങല്‍ നടത്താനും നിക്ഷേപിക്കാനും കഴിയും.

സ്വാഭാവികമായും ഇത്, ഭൗതിക രൂപത്തില്‍ നിലവിലില്ലാത്തതും എളുപ്പത്തിൽ വ്യാപാരം ചെയ്യാനാവുന്നതുമായ വെർച്വൽ അസറ്റുകൾ പോലെയുള്ള പുതിയ കാല ഡിജിറ്റൽ ട്രെൻഡുകളിലേക്കും നയിച്ചു. അവ സർക്കാരോ കേന്ദ്ര ബാങ്കോ രൂപപ്പെടുത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവയല്ല. അതിനാൽ തന്നെ, അവ പണമായോ നിയമപരമായ കരാര്‍ ആയോ ഉപയോഗിക്കാൻ കഴിയുകയുമില്ല. എന്നിരുന്നാലും, ഇനി പറയുന്നതു പോലെയുള്ള ചില അപകട സാധ്യതകളും ഉണ്ട്:

-   ഈ ഡിജിറ്റല്‍ അസറ്റുകളുടെ മൂല്യം ഒരു യഥാര്‍ത്ഥ അസറ്റുമായി കൂട്ടിയിണക്കാന്‍ കഴിയില്ല. അതിന്‍റെ ഫലമായി, അവയുടെ മൂല്യങ്ങള്‍ - അതിന്‍റെ ഫലമായുണ്ടായ നിങ്ങളുടെ നിക്ഷേപവും – വലിയ തോതില്‍ ചാഞ്ചാട്ടത്തിന് വിധേയമാകാം.
-    വിര്‍ച്വല്‍ അസറ്റുകള്‍ റെഗുലേറ്റ് ചെയ്യപ്പെടുന്നവയല്ല. സര്‍ക്കാര്‍ റെഗുലേഷനുകള്‍ ഇല്ലാത്തതിനാല്‍, നിക്ഷേപകര്‍ വഞ്ചിതരാകാനും അങ്ങനെ അവരുടെ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
-    നിലവില്‍, 2022-ലെ കേന്ദ്ര ബജറ്റ് പ്രകാരം വളരെ ഉയര്‍ന്ന അളവിലുള്ള നികുതിയും ഈ വെര്‍ച്വല്‍ അസറ്റുകളിന്മേല്‍ ചുമത്തിയിട്ടുണ്ട്. 

എന്നാല്‍ ഇതുമായി താരതമ്യം ചെയ്‌താല്‍ മ്യൂച്വല്‍ ഫണ്ടുകള്‍, ഏതാണ്ട് 1924 മുതല്‍ ഇവിടെയുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലുടനീളം, നിക്ഷേപകരുടെ സുരക്ഷയ്ക്കായി മ്യൂച്വല്‍ ഫണ്ടുകള്‍ നന്നായി റെഗുലേറ്റ് ചെയ്യുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ വ്യത്യസ്ത റിട്ടേണുകള്‍ക്കും റിസ്ക്‌ ആവശ്യകതകള്‍ക്കും ഇണങ്ങും വിധം പര്യാപ്തമായ സ്കീമുകളും ലഭ്യമാണ്. അതോടൊപ്പം, സ്വാഭാവികമായി വൈവിധ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നതിനാല്‍, നിക്ഷേപകരുടെ റിസ്ക്‌ കുറയുകയും ചെയ്യും. കൂടാതെ മറ്റെല്ലാ നിക്ഷേപ ഓപ്ഷനുകളെക്കാളും നികുതി കുറവാണ് എന്ന അധിക നേട്ടവും മ്യൂച്വല്‍ ഫണ്ടുകള്‍ക്കുണ്ട്. (മ്യൂച്വൽ ഫണ്ടുകൾക്ക് എങ്ങനെയാണ് നികുതി ചുമത്തുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് വായിക്കാം, ഇവിടെ.)

പുതിയ ട്രെൻഡുകൾക്ക് എല്ലായ്പ്പോഴും ഒരു പുതുമയുണ്ടായിരിക്കും. അതിനാൽ, നിക്ഷേപകർക്ക് അവ തികച്ചും ആകർഷകമായി തോന്നുകയും ചെയ്യാം. എന്നിരുന്നാലും, നിങ്ങൾ കഠിനാധ്വാനം ചെയ്‌ത് സമ്പാദിച്ച പണം നിക്ഷേപിക്കുന്നതിനു മുമ്പ് റിസ്കുകള്‍ അളന്നു നോക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു പ്രത്യേക നിക്ഷേപ ഓപ്ഷൻ നിങ്ങളുടെ റിസ്ക് പ്രൊഫൈലിനും റിട്ടേൺ പ്രതീക്ഷകൾക്കും അനുയോജ്യമാണോ എന്ന് നന്നായി ഗവേഷണം ചെയ്ത് തീരുമാനിക്കണം. നിക്ഷേപ തീരുമാനങ്ങൾ ജീവിത കാലത്തേക്കു വേണ്ടിയാണ് കൈക്കൊള്ളുന്നത്. അതിനാല്‍ അവ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് അല്‍പ സമയം ചെലവഴിക്കുന്നത് മൂല്യവത്താണ്.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍