ഞാൻ ETFൽ നിക്ഷേപിക്കേണ്ടതുണ്ടോ

ഞാൻ ETFൽ നിക്ഷേപിക്കേണ്ടതുണ്ടോ zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

കുറഞ്ഞ ചെലവില്‍ ഓഹരിവിപണിയിൽ ഇറങ്ങാനുള്ള മാര്‍ഗമാണ് ETFകൾ. ഒരു എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് സ്റ്റോക്കുകള്‍ പോലെ ട്രേഡ് ചെയ്യും എന്നതിനാല്‍ അവ ലിക്വിഡിറ്റിയും റിയല്‍ ടൈം സെറ്റിൽമെന്റും വാഗ്ദാനം ചെയ്യുന്നു. ETFകൾ ഒരു ലോ റിസ്ക് ഓപ്ഷനാണ്. കാരണം അവ ഒരു സ്റ്റോക്ക് ഇന്‍ഡെക്സ് ആണ് പ്രതിഫലിപ്പിക്കുന്നത്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന തെരഞ്ഞെടുത്ത ചില സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നതിന് വിപരീതമായി ഇത് ഡൈവേഴ്സിഫിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നു.

ഷോര്‍ട്ട് സെല്ലിങ്ങുകളും മാർജിന്‍ വാങ്ങലുകളും പോലെ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ട്രേഡ് ചെയ്യാനുള്ള സൗകര്യം ETFകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്മോഡിറ്റികള്‍, ഇന്‍റര്‍നാഷണല്‍ സെക്യൂരിറ്റികള്‍ എന്നിങ്ങനെ ഇന്‍വെസ്റ്റ്‌മെന്‍റിനുള്ള ബദൽ നിക്ഷേപ ഓപ്ഷനുകളും ETFകൾ നല്‍കുന്നുണ്ട്. നിങ്ങളുടെ പൊസിഷന്‍ സുരക്ഷിതമാക്കാനുള്ള ഓപ്ഷനുകളും ഫീച്ചറുകളും ഇതില്‍ ഉണ്ട്. മ്യൂച്വൽ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്‍റില്‍ ഇവ ലഭ്യമായിക്കൊള്ളണമെന്നില്ല. 

എന്നിരുന്നാലും, എല്ലാ നിക്ഷേപകർക്കും അനുയോജ്യമായതല്ല ETFകൾ. ലോ റിസ്ക് ഓപ്ഷനിലൂടെ ദീര്‍ഘകാലം ഇന്‍വെസ്റ്റ്‌ ചെയ്തു കൊണ്ട് ഇക്വിറ്റിയുടെ നേട്ടങ്ങൾ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ നിക്ഷേപകർക്ക് അനുയോജ്യമായ മികച്ച ഓപ്ഷനാണ് ഇൻഡെക്സ് ഫണ്ടുകൾ. അതുപോലെ തന്നെ ഒരു വലിയ തുക കൈവശം സൂക്ഷിച്ചിരിക്കുകയും എന്നാൽ ആ പണം എങ്ങനെ നിക്ഷേപിക്കണമെന്ന് ഇതുവരെ തീരുമാനിക്കുകയും ചെയ്തിട്ടില്ലാത്തവര്‍ക്ക് അനുയോജ്യമാണ് ETFകൾ. തൽക്കാലം അവർക്ക് ആ പണം ETFൽ നിക്ഷേപിക്കുകയും അനുയോജ്യമായ നിക്ഷേപ മാര്‍ഗം കണ്ടെത്തുന്നതു വരെ അല്‍പം റിട്ടേണ്‍ അതില്‍ നിന്ന് നേടുകയും ചെയ്യാം. ശരിയായ ETF തെരഞ്ഞെടുക്കാന്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിനെക്കുറിച്ച് മിക്ക റീട്ടെയിൽ  ഇന്‍വെസ്റ്റര്‍മാര്‍ക്കും ഉള്ളതിനേക്കാള്‍ മികച്ച ധാരണ ഉണ്ടായിരിക്കണം. അതിനാൽ തന്നെ, നിങ്ങളുടെ ETF നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാന്‍ നിങ്ങളുടേതായ നിക്ഷേപ ശൈലി നിങ്ങള്‍ക്ക് അനിവാര്യമാണ്.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍