ഉപയോഗിക്കാനുള്ള നിബന്ധനകളും സ്വകാര്യതയുടെ അറിയിപ്പും

www.mutualfundssahihai.com.  സന്ദർശിച്ചതിന് നിങ്ങള്‍ക്ക് നന്ദി. ഞങ്ങൾ നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നു. അത് ഞങ്ങളുടെ സേവനത്തിന്റെ ഒരു പ്രധാന അംശമായി കണക്കാക്കുകയും ചെയ്യുന്നു. നേരായതാണ് ഞങ്ങളുടെ സ്വകാര്യതാ നയം: നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കില്ല. സ്വമേധയാ ആ വിവരങ്ങള്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ തയാറായാല്‍ മാത്രമേ അവ ശേഖരിക്കുകയുള്ളൂ.

വെറുതേ ബ്രൗസ് ചെയ്യാനോ പേജുകൾ വായിക്കാനോ വിവരങ്ങൾ ഡൌണ്‍ലോഡ് ചെയ്യാനോ നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ, നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള നിശ്ചിത വിവരങ്ങൾ ഞങ്ങൾ ഓട്ടോമാറ്റിക് ആയി ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യും. ഈ വിവരങ്ങളില്‍ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന ഒന്നും ഉണ്ടായിരിക്കില്ല. ഓട്ടോമാറ്റിക് ആയി ശേഖരിക്കുന്ന വിവരങ്ങളിൽ‌ നിങ്ങൾ‌ ഉപയോഗിക്കുന്ന ബ്രൗസറിന്‍റെ തരം (ഉദാ. ഇൻറർ‌നെറ്റ് എക്സ്പ്ലോറർ, ഫയർ‌ഫോക്സ് എന്നിങ്ങനെയുള്ളവ), നിങ്ങൾ‌ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ തരം (ഉദാ. വിൻ‌ഡോസ് അല്ലെങ്കിൽ‌ മാക് ഒ‌എസ്), നിങ്ങളുടെ ഇൻറർ‌നെറ്റ് സേവന ദാതാവിന്‍റെ ഡൊമെയ്ൻ നാമം, നിങ്ങള്‍ സന്ദർശിച്ച തീയതിയും സമയവും, നിങ്ങൾ സന്ദർശിച്ച പേജുകളും ആയിരിക്കും ഉള്‍പ്പെടുക. ഞങ്ങളുടെ വെബ്‌സൈറ്റിന്‍റെ (കളുടെ) രൂപകൽപ്പന, ഉള്ളടക്കം എന്നിവ മെച്ചപ്പെടുത്താനും പ്രാഥമികമായി നിങ്ങൾക്ക് മികച്ച ബ്രൗസിങ്ങ് അനുഭവം പ്രദാനം ചെയ്യാനും വ്യക്തിപരമായി തിരിച്ചറിയാൻ കഴിയാത്ത ഈ വിവരങ്ങൾ ഞങ്ങൾ ചിലപ്പോൾ ഉപയോഗിക്കും.

കുക്കികളുടെ നയം

ഈ സൈറ്റിൽ ഞങ്ങൾ "കുക്കികൾ" ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും, ഒരു കുക്കി ഉപയോഗിച്ചു കൊണ്ട് ഞങ്ങളുടെ സൈറ്റിലേക്ക് ഏതെങ്കിലും സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുകയില്ല. ഒരു കുക്കി എന്നത് ഒരു സന്ദർശകന്റെ കമ്പ്യൂട്ടർ ഹാർഡ് ഡ്രൈവിൽ സംഭരിക്കുന്ന ഡാറ്റയുടെ ഒരു അംശമാണ്. ഇത് സന്ദർശകൻ ഇതിനോടകം സന്ദർശിച്ച വെബ്‌സൈറ്റുകളിലേക്കുള്ള ആക്സെസ് മെച്ചപ്പെടുത്താൻ സഹായിക്കും. ബ്രൗസിങ്ങ് വിവരങ്ങൾ തിരിച്ചറിയാൻ കുക്കികൾ സഹായിക്കും.

നിങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോള്‍, ഈ കുക്കികളിലൂടെ വിവരങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ സേവ് ചെയ്യാനിടയുണ്ട്. ഇത് ഞങ്ങളുടെ ഹോംപേജിലെ അടുത്ത സന്ദർശന വേളയിൽ നിങ്ങളുടെ കമ്പ്യൂട്ടറിനെ ഓട്ടോമാറ്റിക്ക് ആയി തിരിച്ചറിയാൻ ഞങ്ങളെ പ്രാപ്തരാക്കും. ഇത് നിങ്ങളുടെ ബ്രൗസിങ്ങ് അനുഭവം മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കും.

നിങ്ങളുടെ മെഷീനിൽ ഞങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നുള്ള കുക്കികൾ സ്റ്റോര്‍ ചെയ്യാന്‍ നിങ്ങൾ താല്‍പര്യപ്പെടുന്നില്ലെങ്കിൽ, കുക്കികളെ ഡിലീറ്റ് ചെയ്യുന്ന അല്ലെങ്കില്‍ കുക്കികളെ തടയുന്ന അല്ലെങ്കിൽ കുക്കികൾ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകൾ തിരിച്ചറിയാൻ കഴിയുന്ന രീതിയില്‍ നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസർ സജ്ജീകരിക്കണം.