SIP-യുടെ നേട്ടങ്ങൾ എന്തൊക്കെയാണ്?

SIP-യുടെ നേട്ടങ്ങൾ എന്തൊക്കെയാണ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു SIP (സിസ്റ്റമാറ്റിക് ഇൻ‌വെസ്റ്റ്‌മെന്റ് പ്ലാൻ) ഒരു മ്യൂച്വൽ ഫണ്ടിലേക്ക് ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ നിക്ഷേപിക്കാൻ നിക്ഷേപകരെ അനുവദിക്കുന്നു. പ്രാഥമികമായി, SIP-കൾ അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ ചെറിയ തുകകൾ പതിവായി നിക്ഷേപിക്കുന്നു.

ഒരു SIP-യുടെ പ്രധാന നേട്ടങ്ങൾ ഇനിപ്പറയുന്നവയാണ്:

- ഏത് നിക്ഷേപകനും നിക്ഷേപിക്കാനുള്ള തുക, നിക്ഷേപ ഇടവേള, നിക്ഷേപ കാലാവധി എന്നിവ തിരഞ്ഞെടുക്കാൻ അനുമതിയുള്ളതിനാൽ ഇത് ഒരു സൗകര്യപ്രദമായ നിക്ഷേപ മാർഗ്ഗമാണ്. ഒറ്റത്തവണ മൂലധനം കയ്യിൽ ഇല്ലാത്ത നിക്ഷേപകർക്ക് ഇത് സൗകര്യപ്രദമായ പരിഹാരമാണ്.

- നിക്ഷേപകന് പ്രതിമാസം 100 രൂപ വരെയുള്ള ചെറിയ തുകയിൽ നിക്ഷേപം ആരംഭിക്കാൻ കഴിയും
- ഇത് വ്യക്തികൾക്കിടയിൽ ഒരു അച്ചടക്കമുള്ള നിക്ഷേപ ശീലം ക്രമബദ്ധമായി വളർത്തിയെടുക്കുന്നു – അതിൽ, തിരഞ്ഞെടുത്ത ഇടവേളയ്ക്ക് അനുസരിച്ച് നിക്ഷേപകൻ ഓരോ ദിവസം, ആഴ്ച, മാസം അല്ലെങ്കിൽ ത്രൈമാസത്തിൽ ഒരു നിശ്ചിത തുക നീക്കിവയ്ക്കണം. 
- SIP നിക്ഷേപങ്ങളുടെ മറ്റൊരു നേട്ടമാണ് രൂപയുടെ കോസ്റ്റ് ആവറേജിങ്ങ്. കാലക്രമേണ മ്യൂച്വൽ ഫണ്ടുകളിൽ നിങ്ങളുടെ നിക്ഷേപത്തിന്റെ ശരാശരി ചെലവ് കണക്കാക്കാൻ ഇത് സഹായിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടം ഒരു പരിധിവരെ ലഘൂകരിക്കാൻ കഴിയും. 
- ഒരു വ്യക്തി ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുമ്പോൾ SIP-കൾ കോംപൗണ്ടിംഗിന്റെ ശക്തി വാഗ്ദാനം ചെയ്യുന്നു.

നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.
 

285
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍