മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപം ആരംഭിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.

ഉചിതമായി പൂരിപ്പിച്ച അപേക്ഷാ ഫോം ഒരു ചെക്ക് അല്ലെങ്കില്‍ ബാങ്ക് ഡ്രാഫ്റ്റ് സഹിതം ബ്രാഞ്ച് ഓഫീസിലോ മ്യൂച്വല്‍ ഫണ്ടുകളുടെ നിര്‍ദ്ദിഷ്ട നിക്ഷേപ സേവന കേന്ദ്രങ്ങളിലോ (ISC) ബന്ധപ്പെട്ട മ്യൂച്വല്‍ ഫണ്ടുകളുടെ രജിസ്ട്രാര്‍ക്കോ ട്രാന്‍സ്ഫര്‍ ഏജന്‍റുമാര്‍ക്കോ സമര്‍പ്പിച്ചു കൊണ്ട് ഒരാള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം.

അതിനു പുറമേ, ബന്ധപ്പെട്ട മ്യൂച്വല്‍ ഫണ്ടുകളുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനിലും നിക്ഷേപിക്കാന്‍ കഴിയും.

അല്ലെങ്കില്‍ AMFIയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ പോലെ ഒരു ഫിനാന്‍ഷ്യല്‍ ഇന്‍ററര്‍മീഡിയറ്ററിയുടെ സഹായത്തോടെ അല്ലെങ്കില്‍ അവരിലൂടെ നിക്ഷേപിക്കാം. അല്ലെങ്കില്‍ നേരിട്ട് നിക്ഷേപിക്കാം. അതായത് ഏതെങ്കിലും ഡിസ്ട്രിബ്യൂട്ടറുടെ സഹായം ഇല്ലാതെ.

ഒരു മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ എന്നത് ഒരു വ്യക്തിയാകാം അല്ലെങ്കില്‍ ബാങ്ക്, ബ്രോക്കറിങ്ങ് ഹൗസ് അല്ലെങ്കില്‍ ഓണ്‍-ലൈന്‍ ഡിസ്ട്രിബ്യൂഷന്‍ ചാനല്‍ പ്രൊവൈഡര്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളാകാം.

ഈ കാലഘട്ടത്തില്‍ സുരക്ഷിതമായ നിക്ഷേപം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷിതത്വങ്ങളും ഉള്ളതിനാല്‍, ഓണ്‍ലൈനിലും നിക്ഷേപിക്കാവുന്നതാണ്. മാത്രമല്ല, അത് കൂടുതല്‍ സൗകര്യപ്രദവും ലളിതവുമാണ്.

443
445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍