എന്തൊക്കെയാണ് ETF കളിൽ നിക്ഷേപിക്കുന്നതിന്റെ റിസ്കുകൾ?

എന്തൊക്കെയാണ് ETF കളിൽ നിക്ഷേപിക്കുന്നതിന്റെ റിസ്കുകൾ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ETFകൾ കുറഞ്ഞ ചെലവിൽ ഡൈവേഴ്സിഫിക്കേഷന്‍റെ നേട്ടം വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ പോലും, ഇത്തരത്തിലുള്ള നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട റിസ്കുകളെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, മാര്‍ക്കറ്റില്‍ ഇന്‍റര്‍നാഷണലും എക്സോട്ടിക്കും അടക്കം നിരവധി തരം ETFകൾ‌ ലഭ്യമാണ്. അതിനാൽ നിങ്ങളുടെ ആവശ്യം നിറവേറ്റാന്‍ കൃത്യമായ ETF തെരഞ്ഞെടുക്കുമ്പോള്‍ ഈ ETFകളോടൊപ്പം ഉണ്ടാകാന്‍ സാധ്യതയുള്ള പൊളിറ്റിക്കല്‍ റിസ്ക്‌, ലിക്വിഡിറ്റി റിസ്ക്‌ എന്നിങ്ങനെയുള്ള അധിക റിസ്കുകള്‍ ഒഴിവാക്കേണ്ടത് സുപ്രധാനമാണ്. അടിസ്ഥാനമായ ഹോൾഡിംഗുകള്‍ക്ക് അനുസരിച്ച് ETFകൾ കൗണ്ടര്‍പാർട്ടി റിസ്ക്, കറൻസി റിസ്ക് എന്നിവയ്ക്കും വിധേയമാകാം.

ETFകൾ എവിടെ നിക്ഷേപിക്കുന്നു എന്നതിനെയും പോര്‍ട്ട്ഫോളിയോയിൽ നിന്നുള്ള മൂലധന ലാഭങ്ങള്‍ എങ്ങനെ വിതരണം ചെയ്യുന്നുവെന്നതിനെയും ആശ്രയിച്ച് അവയ്ക്ക് വ്യത്യസ്ത സ്ട്രക്ചറുകള്‍ ഉണ്ടായിരിക്കും. ഇത് നിക്ഷേപകന്റെ നികുതി ബാധ്യതയെ ബാധിക്കും. ഉദാഹരണത്തിന്, ഇന്‍-കൈന്‍ഡ്‌ എക്സ്ചേഞ്ചുകള്‍ ഉപയോഗിക്കുന്ന ETFകള്‍ എന്‍ഡ്‌ നിക്ഷേപകര്‍ക്ക് മൂലധന ലാഭങ്ങള്‍ വിതരണം ചെയ്യില്ല. എന്നാല്‍ ഡെറിവേറ്റീവുകളോ കമ്മോഡിറ്റികളോ ഉൾപ്പെടുന്ന ETFകൾക്ക് സങ്കീർണമായ സ്ട്രക്ചറുകളും നികുതി പ്രത്യാഘാതങ്ങളും ഉണ്ടാകാം. ഒരു നിക്ഷേപകന് ഇവയെക്കുറിച്ച് ബോധ്യമില്ലാത്ത പക്ഷം അപ്രതീക്ഷിതമായത് നേരിടേണ്ടി വന്നേക്കും.

ഡൈവേഴ്സിഫിക്കേഷന്‍ നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ പോലും ETFകൾ സ്റ്റോക്കുകളും മറ്റ് മ്യൂച്വൽ ഫണ്ടുകളും പോലെ മാര്‍ക്കറ്റ് റിസ്കുകള്‍ക്ക് വിധേയമാണ്. ETF ട്രാക്കുകളുടെ സൂചകം എത്ര കണ്ട് വിശാലമാക്കുന്നുവോ, അത്ര കണ്ട് അവയുടെ മാര്‍ക്കറ്റ് റിസ്ക്‌ കുറഞ്ഞിരിക്കുമെങ്കിലും ഇത് പൂർണമായും ഒഴിവാക്കാനുമാകില്ല. ഇടിഎഫുകൾക്ക് ട്രാക്കിംഗ് എററുകള്‍ അഭിമുഖീകരിക്കേണ്ടി വരും. അതായത്, അവയുടെ റിട്ടേണ്‍ അടിസ്ഥാന സൂചികയുടെ റിട്ടേണില്‍ നിന്ന് വ്യതിചലിക്കും എന്നര്‍ത്ഥം. കാരണം സൂചകം അഭിമുഖീകരിക്കാത്ത നിശ്ചിത ചെലവുകൾ ഒരു ETFന് നേരിടേണ്ടി വന്നേക്കാം.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍