എന്താണ് സെക്ടറൽ മ്യൂച്വൽ ഫണ്ടുകൾ?

എന്താണ് സെക്ടറൽ ഫണ്ടുകൾ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

സാങ്കേതികവിദ്യ, ആരോഗ്യപരിചരണം, ഊർജ്ജം, ഫിനാൻഷ്യൽ സേവനങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലകൾ പോലുള്ള ഒരു പ്രത്യേക വ്യവസായത്തിൽ പ്രവർത്തിക്കുന്ന ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ് സെക്ടറൽ ഫണ്ടുകൾ. അവ ആ മേഖലയിലെ സ്റ്റോക്കുകളിൽ കുറഞ്ഞത് 80% ഫണ്ടെങ്കിലും നിക്ഷേപിക്കുന്നു, ഈ മേഖല മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഈ നിക്ഷേപം നിശ്ചിത മേഖലയിൽ ഊന്നിയുള്ളതായതിനാൽ ഉയർന്ന നഷ്ടസാധ്യതയുള്ളതാണ്.


സെക്ടറൽ ഫണ്ടുകളുടെ സവിശേഷതകൾ

സെക്ടറൽ ഫണ്ടുകൾ നിർദ്ദിഷ്ട മേഖലകളിൽ ശ്രദ്ധയൂന്നുന്നു,അവ പ്രധാനമായും ആ മേഖലകളിലെ കമ്പനികളിൽ നിക്ഷേപിക്കുന്നു എന്നതാണ് ഇതിനർത്ഥം. തിരഞ്ഞെടുക്കപ്പെട്ട മേഖലകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ഈ ഊന്നൽ ഉയർന്ന വരുമാനത്തിന് കാരണമാകും. എന്നിരുന്നാലും, ആ മേഖലകളിലെ പ്രകടനം മോശമാണെങ്കിൽ, അതിന് ഉയർന്ന നഷ്ടസാധ്യതയുണ്ട്. അതിന്റെ ഫലമായി, ഈ ഫണ്ടുകളിൽ നിന്നുള്ള വരുമാനം പ്രവചിക്കാനാവാത്തതും തിരഞ്ഞെടുത്ത മേഖലകളുടെ പ്രകടനത്തെ ആശ്രയിച്ച് ഏറ്റക്കുറച്ചിലുള്ളതും ആകാം.

സെക്ടറൽ മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങൾ

  1. ഒരു വ്യവസായത്തിനുള്ളിലെ വൈവിധ്യവൽക്കരണം ഒരു പ്രത്യേക മേഖലയിലെ വിവിധ കമ്പനികളിലേക്കോ ആസ്തികളിലേക്കോ നിക്ഷേപം വ്യാപിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
  2. ഈ ഫണ്ടുകൾ ഒരു പ്രത്യേക വ്യവസായത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ബിസിനസ്സുകളിൽ ശ്രദ്ധയൂന്നുന്നതിനാൽ ഉയർന്ന വരുമാനത്തിനുള്ള സാധ്യതയുണ്ട്.

ഒരു പ്രത്യേക വ്യവസായത്തിന്റെ സാധ്യതകളിൽ നിങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടായിരിക്കുകയും, താരതമ്യേന ഉയർന്ന നഷ്ടസാധ്യതകൾ സ്വീകരിക്കാൻ തയ്യാറുമാണെങ്കിൽ, സെക്ടറൽ ഫണ്ടുകൾ പരിഗണിക്കാവുന്നതാണ്.


നിരാകരണം:
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

284
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍