എന്താണ് സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകൾ?

എന്താണ് സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകൾ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

സ്മോൾ ക്യാപ് കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലും അവയുടെ മൊത്തം ആസ്തിയുടെ 65% എങ്കിലും നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് സ്മോൾ-ക്യാപ് ഫണ്ടുകൾ. പൊതുവെ, സ്മോൾ ക്യാപ് കമ്പനികൾ 100 കോടി രൂപയിൽ താഴെ വിപണി മൂലധനമുള്ളവയാണ്. മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തിൽ മികച്ച 250 കമ്പനികൾക്ക് പുറത്തു വരുന്നവയാണ് ഇവ. എന്നിരുന്നാലും വിപണിയിലെ ഇടനിലക്കാർക്കിടയിൽ അവയുടെ വിവരണം വ്യത്യാസപ്പെടാം.

സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകളുടെ സവിശേഷതകൾ

  • ഉയർന്ന വളർച്ചാ സാധ്യതയുള്ള സ്മോൾ ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്നു.
  • അടിസ്ഥാന കമ്പനികളുടെ വളർച്ചയുടെ ആദ്യ ഘട്ടമായതിനാൽ ചാഞ്ചാട്ടമുള്ളതും നഷ്ടസാധ്യതയുമുള്ളതാണ്.
  • ഒരു ബുൾ മാർക്കറ്റിൽ മിഡ്, ലാർജ് ക്യാപ് ഫണ്ടുകൾ കൂടുതൽ നന്നായി പ്രവർത്തിച്ചേക്കാം, ഒരു ബിയർ മാർക്കറ്റിൽ മോശം പ്രകടനം നടത്തിയേക്കാം.
     

എന്തുകൊണ്ട് സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കണം?

  • വലിയ വളർച്ചാ സാധ്യത: ശക്തമായ വളർച്ച, വൈവിധ്യവൽക്കരണ സാധ്യതകളുമുള്ള വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസുകളിലുള്ള നിക്ഷേപം.
  • മൂല്യം കുറഞ്ഞ ആസ്തികൾ: വിലകുറച്ച് കണക്കാക്കുന്നതിനാൽ, ചെറുകിട ബിസിനസ്സുകളിലെ കുറഞ്ഞ ചെലവിലുള്ള നിക്ഷേപം അവ വളരുന്നതിനനുസരിച്ച് ദീർഘകാല വരുമാനം നൽകിയേക്കാം.
  • ലയനങ്ങളും ഏറ്റെടുക്കലുകളും (M&A): ചെറുകിട സംരംഭങ്ങൾ ഗണ്യമായ M&A അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു, അവ വലിയ കമ്പനികളുമായി ലയിക്കുന്നതിനാൽ നേട്ടത്തിനുള്ള സാധ്യതയുണ്ട്.
     

നിങ്ങളുടെ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും ഉയർന്ന നഷ്ടസാധ്യതകൾ സ്വീകരിക്കാനും ദീർഘകാല സാമ്പത്തിക അവസരങ്ങൾ അടുത്തറിയാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സ്‌മോൾ-ക്യാപ് മ്യൂച്വൽ ഫണ്ടുകൾ നന്നായി യോജിച്ചേക്കാം. എന്നിരുന്നാലും, നിക്ഷേപിക്കുന്നതിന് മുമ്പ്, നിങ്ങളുടെ റിസ്ക് പ്രൊഫൈൽ, ഫണ്ടിന്റെ നിക്ഷേപ സമീപനം, മുൻകാല ഡാറ്റ എന്നിവ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഉപദേശം തേടുകയും ചെയ്യുക.

നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

284
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍