എന്താണ് ലാര്‍ജ് ക്യാപ്പ്, ബ്ലൂ-ചിപ്പ് ഫണ്ടുകള്‍ തമ്മിലുള്ള വ്യത്യാസം?

എന്താണ് ലാര്‍ജ് ക്യാപ്പ്, ബ്ലൂ-ചിപ്പ് ഫണ്ടുകള്‍ തമ്മിലുള്ള വ്യത്യാസം?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വൽ ഫണ്ടുകൾ, അവയുടെ പ്രകടനം, എൻ‌എവികൾ, റാങ്കിംഗുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നോക്കുമ്പോള്‍ നിങ്ങൾ പലപ്പോഴും ആർ‌എസ്‌ടി ബ്ലൂചിപ്പ് ഫണ്ട് അല്ലെങ്കിൽ എക്‌സ്‌വൈഇസെഡ് ലാർജ് ക്യാപ്പ് ഫണ്ട് എന്നിങ്ങനെയുള്ള ഫണ്ട് പേരുകൾ കണ്ടിരിക്കും. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ലാര്‍ജ് ക്യാപ്പ് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് പറയുമ്പോള്‍ ഫണ്ടിന്റെ പേര് ‘ബ്ലൂചിപ്പ് ഫണ്ട്’ എന്നും ‘ലാർജ്-ക്യാപ്പ് ഫണ്ട്’ എന്നും മാറിമാറി ഉപയോഗിക്കാറുണ്ട്.

2017 ഒക്ടോബറില്‍ പുറത്തിറക്കുകയും 2018 ജൂണില്‍ പ്രാബല്യത്തിലാകുകയും ചെയ്ത സെബിയുടെ പ്രോഡക്റ്റ് കാറ്റഗറൈസേഷന്‍ സർക്കുലർ നിങ്ങൾ നോക്കുകയാണെങ്കിൽ, ഇക്വിറ്റി ഫണ്ട് വിഭാഗത്തിൽ ബ്ലൂ ചിപ്പ് ഫണ്ടുകളെ കുറിച്ച് പരാമർശം ഉണ്ടാകില്ല. അതിനർത്ഥം ഇപ്പോൾ ബ്ലൂചിപ്പ് ഫണ്ടുകളൊന്നുമില്ല എന്നാണോ? അല്ല, ഇതിനർത്ഥം പേര് എന്തു തന്നെ ആയാലും, മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ പ്രകാരം ലിസ്റ്റ് ചെയ്ത 100 മുന്‍നിര കമ്പനികളിൽ ഒരു ഫണ്ട് നിക്ഷേപിക്കുന്നിടത്തോളം കാലം അതിനെ ലാര്‍ജ്-ക്യാപ്പ് മ്യൂച്വൽ ഫണ്ട് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ്.

ഇന്ത്യയിലെ വിവിധ എക്സ്ചേഞ്ചുകളിൽ പബ്ലിക്ക് ആയി ലിസ്റ്റ് ചെയ്ത നിരവധി കമ്പനികളുണ്ട്. ലാർജ്-ക്യാപ്പ് എന്നത് ഫുള്‍ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ (മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ = പബ്ലിക് ആയി ലിസ്റ്റ് ചെയ്ത ഷെയറുകളുടെ എണ്ണം x ഓരോ ഷെയറിന്റെയും വില) വഴി ഇന്ത്യയില്‍ പബ്ലിക്ക് ആയി ലിസ്റ്റ് ചെയ്ത മികച്ച 100 കമ്പനികളെയാണ് സൂചിപ്പിക്കുന്നത്.

പബ്ലിക് ആയി ലിസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും വലിയ കമ്പനികളുടെ സ്റ്റോക്കുകളെയാണ് ഒരു സമ്പദ്‌വ്യവസ്ഥയില്‍ ബ്ലൂ‌ചിപ്പ് സ്റ്റോക്കുകൾ എന്ന് സൂചിപ്പിക്കുന്നത്. ലാർജ്-ക്യാപ്പ് മ്യൂച്വൽ ഫണ്ടുകൾ അവയുടെ ആസ്തിയുടെ 80% അത്തരം ബ്ലൂചിപ്പ് സ്റ്റോക്കുകളിലാണ് നിക്ഷേപിക്കുന്നത്. അതിനാൽ ചില എഎം‌സികൾ‌ അവരുടെ ലാര്‍ജ്-ക്യാപ്പ് ഫണ്ടുകളെ ബ്ലൂ ചിപ്പ് മ്യൂച്വൽ‌ ഫണ്ടുകള്‍ എന്നാണ് വിളിക്കുന്നത്.

അടുത്ത തവണ സുസ്ഥിരമായ റിട്ടേൺ സാധ്യതയുള്ള നല്ല വൈവിധ്യമാർന്ന ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കാൻ നിങ്ങൾ ഒരുങ്ങുമ്പോൾ, അവയുടെ പേരുകള്‍ കണ്ട് മടിച്ചു നില്‍ക്കരുത്. അവ ഉൾപ്പെടുന്ന കാറ്റഗറി നോക്കുക. അവയെ ലാര്‍ജ് ക്യാപ്പ് ഫണ്ട് എന്ന ഗണത്തില്‍ പെടുത്തിയിട്ടുണ്ടെങ്കില്‍, തുടര്‍ന്നാണ്‌ ഫണ്ടിന്മേല്‍ തീരുമാനം എടുക്കും മുമ്പ് നിങ്ങളുടെ അടുത്ത ഘട്ട വിശകലനവും തെരഞ്ഞെടുപ്പും നടത്തേണ്ടത്.

444
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍