നെറ്റ് അസെറ്റ് വാല്യൂ (NAV) എന്നാല്‍ എന്താണ്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു പ്രത്യേക മ്യൂച്വല്‍ ഫണ്ട് സ്കീമിന്‍റെ പ്രകടനത്തെയാണ് നെറ്റ് അസെറ്റ് വാല്യു (NAV) എന്ന് സൂചിപ്പിക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഒരു സ്കീമില്‍ ഉള്ള സെക്യൂരിറ്റികളുടെ വിപണി മൂല്യമാണ് NAV. നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച പണം മ്യൂച്വല്‍ ഫണ്ടുകള്‍ സെക്യൂരിറ്റി മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കും. സെക്യൂരിറ്റികളുടെ മാര്‍ക്കറ്റ് വാല്യു എല്ലാ ദിവസവും മാറും എന്നതിനാല്‍, സ്കീമിന്‍റെ NAV യും ദിവസംതോറും മാറും. സ്കീമിന്‍റെ സെക്യൂരിറ്റികളുടെ ഒരു നിശ്ചിത ദിവസത്തെ വിപണി മൂല്യത്തെ സ്കീമിന്‍റെ മൊത്തം യൂണിറ്റുകളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണ് ഒരു യൂണിറ്റിന്‍റെ NAV.

എങ്ങനെയാണ് NAV കണക്കാക്കുന്നതെന്ന് ഇടതു ഭാഗത്തുള്ള വീഡിയോയില്‍ കാണാം.

എല്ലാ മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെയും NAV ട്രേഡിങ്ങ് നാള്‍ അവസാനിച്ച് വിപണികള്‍ ക്ലോസ് ചെയ്ത ശേഷം SEBI മ്യൂച്വല്‍ ഫണ്ട് റെഗുലേഷന്‍സിന് അനുസൃതമായി പ്രഖ്യാപിക്കും. 

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍