നിക്ഷേപകന്‍റെ സ്റ്റാറ്റസ് മൈനറില്‍ നിന്ന് മേജറിലേക്ക് മാറ്റാനുള്ള നടപടിക്രമം എന്തൊക്കെയാണ്?

നിക്ഷേപകന്‍റെ സ്റ്റാറ്റസ് മൈനറില്‍ നിന്ന് മേജറിലേക്ക് മാറ്റാനുള്ള നടപടിക്രമം എന്തൊക്കെയാണ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മൈനര്‍മാര്‍ക്ക് തങ്ങളുടെ രക്ഷകര്‍ത്താക്കളിലൂടെ/രക്ഷിതാവിലൂടെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഇത്തരം ചുറ്റുപാടില്‍ മൈനര്‍ ആയിരിക്കും ഏക, പ്രഥമ അക്കൗണ്ട് ഉടമ. ഈ അക്കൗണ്ടിനെ ഒരു സ്വാഭാവിക രക്ഷകര്‍ത്താവ് (അച്ഛൻ/അമ്മ) അല്ലെങ്കിൽ നിയമപരമായ രക്ഷിതാവ് (കോടതി നിയമിച്ചത്) പ്രതിനിധീകരിക്കും. സ്വാഭാവിക രക്ഷകര്‍ത്താവ് പ്രതിനിധീകരിക്കുന്ന മൈനര്‍ 18 വയസ്സില്‍  മേജര്‍ ആകും. നിയമപരമായ രക്ഷിതാക്കൾ പ്രതിനിധീകരിക്കുന്ന മൈനര്‍ 21 വയസ്സിലായിരിക്കും മേജര്‍ ആകുന്നത്. 

മൈനര്‍ മേജര്‍ ആയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഏക അക്കൗണ്ട് ഉടമയുടെ സ്റ്റാറ്റസ് മൈനറില്‍ നിന്ന് മേജര്‍ ആക്കാന്‍ അപേക്ഷിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ആ അക്കൗണ്ടിലെ എല്ലാ ഭാവി ട്രാന്‍സാക്ഷനുകളും (SIP/SWP/STP) സസ്പെന്‍ഡ് ചെയ്യപ്പെടും. സാധാരണഗതിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ രക്ഷിതാവിനും മൈനര്‍ക്കും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ മുന്‍കൂറായിത്തന്നെ നോട്ടീസ് അയക്കും. മേജര്‍ സ്റ്റാറ്റസിലേക്ക് മാറ്റാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ മൈനറിന്‍റെ ഒപ്പ് സഹിതം രക്ഷിതാവ് അപേക്ഷിക്കണം. ബാങ്ക് അക്കൗണ്ട് രജിസ്ട്രേഷന്‍ ഫോമും മൈനറിന്‍റെ KYCയും ഈ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.

ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട നികുതികളുടെ ഉത്തരവാദിത്തം ഇപ്പോള്‍ ഈ ഏക അക്കൗണ്ട് ഉടമയ്ക്ക് (മേജര്‍) മാത്രമായിരിക്കും. കുട്ടി മൈനര്‍ ആയിരിക്കുന്നതു വരെ, കുട്ടിയുടെ അക്കൗണ്ടില്‍ നിന്നുള്ള എല്ലാ വരുമാനങ്ങളും ലാഭവും രക്ഷകര്‍ത്താവിന്‍റെ/രക്ഷിതാവിന്‍റെ വരുമാനത്തിനു കീഴില്‍ കൂട്ടിച്ചേര്‍ക്കുകയും ബാധകമായ നികുതികള്‍ രക്ഷകര്‍ത്താവ്/രക്ഷിതാവ് നല്‍കുകയും വേണം. മൈനര്‍ മേജര്‍ ആകുന്ന വര്‍ഷം മുതല്‍ അവനെ/അവളെ ഒരു പ്രത്യേക വ്യക്തിയായി കണക്കാക്കുകയും മേജര്‍ ആയ ആ വര്‍ഷത്തില്‍ അവശേഷിക്കുന്ന മാസങ്ങളിലെ നികുതികള്‍ അവര്‍ നല്‍കുകയും വേണം.

443
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍