ഞാൻ വേണ്ടത്ര സേവ് ചെയ്തിട്ടുണ്ട്. പിന്നെന്തിന് റിട്ടയര്‍മെന്‍റിന് പ്ലാന്‍ ചെയ്യണം?

ഞാൻ വേണ്ടത്ര സേവ് ചെയ്തിട്ടുണ്ട്. പിന്നെന്തിന് റിട്ടയര്‍മെന്‍റിന് പ്ലാന്‍ ചെയ്യണം?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നിങ്ങളുടെ ഇപ്പോഴത്തെ പ്രായവും സാമ്പത്തിക അവസ്ഥയും എന്തു തന്നെ ആയിക്കോട്ടെ, നാളെയെന്താണ് സംഭവിക്കുക എന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ല. നിങ്ങള്‍ക്ക് നാളെയെക്കുറിച്ച് ഉറപ്പില്ലെങ്കില്‍, നിങ്ങള്‍ റിട്ടയര്‍മെന്‍റിനായി സേവ് ചെയ്തവയെല്ലാം നിങ്ങളുടെ അവസാന ദിവസം വരെ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയുമോ?

ആയുര്‍ദൈര്‍ഘ്യവും മെഡിക്കല്‍ ചെലവുകളും ഉയര്‍ന്നു കൊണ്ടേയിരിക്കുകയാണ്. നിങ്ങളുടെ റിട്ടയര്‍മെന്‍റ് ഘട്ടം ഒരു ദശാബ്ദമാണോ മൂന്ന്‍ ദശാബ്ദമാണോ നീണ്ടു നില്‍ക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയുകയും ഇല്ല. ഏത് ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍, കാലയളവ് അറിഞ്ഞിരിക്കേണ്ടത് നിര്‍ണായകമാണെങ്കിലും ഇവിടെ സമയ പരിധിക്ക് ഒരു നിശ്ചിത രൂപമില്ല. അതിനാല്‍, നിങ്ങളുടെ റിട്ടയര്‍മെന്‍റ് കോര്‍പ്പസില്‍ ഒരു സര്‍പ്ലസ് കെട്ടിപ്പടുക്കുന്നതാണ് ഏറ്റവും മികച്ച കാര്യം. പക്ഷേ ജീവിതത്തില്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് ആദ്യ വെല്ലുവിളി എന്നതിനാല്‍ എങ്ങനെയാണ് ഒരാള്‍ സര്‍പ്ലസ് കെട്ടിപ്പടുക്കുന്നത്.  മ്യൂച്വല്‍ ഫണ്ടുകള്‍ പോലെ, ദീര്‍ഘകാലത്തില്‍ പണപ്പെരുപ്പത്തെ മറികടക്കാനും സമ്പത്ത് സ്വരുക്കൂട്ടാനും സാധ്യതയുള്ള ഒന്നില്‍ നിക്ഷേപിച്ചു കൊണ്ട് നിങ്ങളുടെ റിട്ടയര്‍മെന്‍റ് ജീവിതത്തിന് കൂടുതല്‍ പണം സമാഹരിക്കാം.

ഒരു സര്‍പ്ലസ് റിട്ടയര്‍മെന്റ് ഫണ്ട് മെഡിക്കല്‍ എമര്‍ജന്‍സിയുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും അപ്രിയമായ സംഭവങ്ങളുടെയോ രൂപത്തിലുള്ള അപ്രതീക്ഷിത പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ സുരക്ഷിതരാക്കും.  അതുപോലെ തന്നെ, നിങ്ങളുടെ മക്കള്‍ക്കോ പേരക്കുട്ടികള്‍ക്കോ വിശേഷാവസരങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കാനും കൂടെക്കൂടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കാണാന്‍ യാത്ര ചെയ്യാനും നിങ്ങള്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും സ്വതന്ത്രമായി പണം ചെലവഴിക്കാനും കഴിയും. നിങ്ങള്‍ റിട്ടയര്‍മെന്‍റിനെ പ്രണയിക്കുകയാണെങ്കില്‍, എത്ര സേവ് ചെയ്താലും മതിയാകില്ല.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍