എന്തു കൊണ്ടാണ് സേവിങ്ങിനേക്കാള്‍ ഇന്‍വെസ്റ്റിങ്ങ് മികച്ചതാകുന്നത്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു 50 ഓവര്‍ ക്രിക്കറ്റില്‍ 5 ആമത്തെ ഓവറില്‍ തന്നെ #6 ആമത്തെ ബാറ്റ്സ്മാന്‍ ബാറ്റ് ചെയ്യാന്‍ വരുന്നുവെന്ന് വിചാരിക്കുക. അദ്ദേഹം ആദ്യം ഉറപ്പാക്കേണ്ടത് വിക്കറ്റ് നഷ്ടപ്പെടുന്നില്ല എന്നതാണ്. പിന്നെ റണ്‍ എടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

നിക്ഷേപിക്കാന്‍ സേവിങ്ങ് പ്രധാനമാണെങ്കിലും, സ്കോര്‍ എടുക്കാന്‍ വിക്കറ്റുകളും ആവശ്യമാണെന്ന കാര്യം മനസ്സിലാക്കണം. വലിയ ഷോട്ടുകള്‍ ഒഴിവാക്കി സുരക്ഷിതമായി കളിച്ചാല്‍ ആ ബാറ്റ്സ്മാന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ കഴിയും. പക്ഷേ ഇതു മൂലം അധികം സ്കോര്‍ എടുക്കാന്‍ കഴിയില്ലായിരിക്കാം. ലോഫ്റ്റഡ്‌ ഷോട്ടുകള്‍ അല്ലെങ്കില്‍ ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ ഡ്രൈവുകള്‍ അല്ലെങ്കില്‍ കട്ടുകളും നഡ്‌ജുകളും പോലെയുള്ള നിശ്ചിത റിസ്കുകള്‍ എടുത്തു കൊണ്ട് ആ ബാറ്റ്സ്മാന്‍ ചില ബൗണ്ടറികള്‍ അടിക്കേണ്ടി വരും.

സമാനമായി, ഒരാളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വലിയ തുകകള്‍ സമാഹരിക്കാനും പണപ്പെരുപ്പത്തെ മറികടക്കാനും നിശ്ചിത ഇന്‍വെസ്റ്റ്‌മെന്‍റ് റിസ്കുകള്‍ എടുക്കേണ്ടതുണ്ട്. നിക്ഷേപം എന്നത് കണക്കാക്കി എടുക്കുന്ന റിസ്കുകളും ആ റിസ്കുകള്‍ മാനേജ് ചെയ്യലുമാണ്, അല്ലാതെ മൊത്തത്തില്‍ റിസ്കുകള്‍ ഒഴിവാക്കുകയല്ല.

ഇതിനെ, ക്രിക്കറ്റുമായി താരതമ്യം ചെയ്‌താല്‍, ക്രീസില്‍ നില്‍ക്കാനും റണ്ണുകള്‍ എടുക്കാനും ഒരു ബാറ്റ്സ്മാന്‍ റിസ്കുകള്‍ കണക്കാക്കി എടുക്കുകയും സാഹസികമായ ഷോട്ടുകള്‍ കളിക്കാതിരിക്കുകയും വേണം. അനാവശ്യമായ റിസ്കുകള്‍ എടുക്കുന്നത് ഒരു മോശം തന്ത്രമാണ്.

സേവിങ്ങ് അനിവാര്യമാണെങ്കിലും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്‍റ് വളരെ പ്രധാനവുമാണ്.

443
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍