എന്തുകൊണ്ട് ഫിക്സഡ് ഇൻകം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കണം?

എന്തുകൊണ്ട് ഫിക്സഡ് ഇൻകം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കണം? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു ഫിക്സഡ്-ഇൻകം മ്യൂച്വൽ ഫണ്ട് (മ്യൂച്വൽ ഫണ്ടിന്റെ ഒരു രൂപം) കോർപ്പറേറ്റ് ബോണ്ടുകൾ, സർക്കാർ ബോണ്ടുകൾ, മണി മാർക്കറ്റ് ഇൻസ്ട്രുമെന്റുകൾ, മറ്റ് ഡെറ്റ് സെക്യൂരിറ്റികൾ എന്നിവയിൽ ഫണ്ടിന്റെ ആസ്തി അലോക്കേഷനും SEBI-യുടെ അനുവദനീയമായ മാർഗ്ഗനിർദ്ദേശങ്ങളും പരിധികളും അനുസരിച്ച് സ്ഥിരവരുമാനമുള്ള ആസ്തികളിലേക്ക് നിക്ഷേപം നടത്തുന്നു. പലിശയിലൂടെയും മൂലധന വളർച്ചയിലൂടെയും വരുമാനം നേടാനാണ് അവ ലക്ഷ്യമിടുന്നത്. ഈ സൗകര്യം വ്യത്യസ്ത നിക്ഷേപ ലക്ഷ്യങ്ങൾക്കും നഷ്ടം സഹിക്കാനുള്ള ശേഷിക്കും അനുയോജ്യമാണ്. ഫിക്സഡ് ഇൻകം മ്യൂച്വൽ ഫണ്ടുകളെ ഡെറ്റ് അല്ലെങ്കിൽ ബോണ്ട് ഫണ്ടുകൾ എന്നും വിളിക്കുന്നു.

ഫിക്സഡ് ഇൻകം മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകർക്ക് ചുവടെ പറയുന്നത് പോലുള്ള നിരവധി സവിശേഷതകൾ നൽകുന്നു:

  • വൈവിധ്യവൽക്കരണം: സർക്കാർ, കോർപ്പറേറ്റ് ബോണ്ടുകൾ പോലുള്ള വിവിധ സ്ഥിര വരുമാന സെക്യൂരിറ്റികളിലേക്ക് നിക്ഷേപം വ്യാപിപ്പിച്ച് മൊത്തത്തിലുള്ള പോർട്ട്ഫോളിയോ നഷ്ടസാധ്യത കുറയ്ക്കുന്നതിലൂടെ ഈ ഫണ്ടുകൾ വൈവിധ്യവൽക്കരണം നൽകുന്നു.
  • ലിക്വിഡിറ്റി: ഓപ്പൺ എൻഡഡ് ഫിക്സഡ് ഇൻകം ഫണ്ടുകൾ ലോക്ക്-ഇൻ കാലയളവ് ഇല്ലാത്തതിനാൽ അടിയന്തിര സാമ്പത്തിക സാഹചര്യങ്ങൾ പോലുള്ളവയിൽ പ്രത്യേകിച്ചും പണമായി മാറ്റുന്നത് അനുവദിക്കുന്നു.
  • താരതമ്യേന കുറഞ്ഞ നഷ്ടസാധ്യതകൾ: ഈ ഫണ്ടുകൾ, കുറഞ്ഞത് മുതൽ ഇടത്തരം വരെ നഷ്ടസാധ്യത ഉള്ളവയായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്, എന്നിരുന്നാലും പൂർണ്ണമായും നഷ്ടസാധ്യത ഇല്ലാത്തതല്ല.
  • അധിക വരുമാനം: ഫിക്സഡ് ഇൻകം ഫണ്ടുകൾ വരുമാനത്തിന്റെ ഒരു അധിക സ്രോതസ്സ് നൽകിയേക്കാം. പ്രത്യേകിച്ച് ചിട്ടയായ പിൻവലിക്കൽ പ്ലാനുകളിലൂടെ. ഇത് മാനേജ്മെന്റ് ഫീസിന് വിധേയമായി നിങ്ങളുടെ പ്രാഥമിക വരുമാനം വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • വിരമിക്കലിനായുള്ള ആസൂത്രണം: ഈ ഫണ്ടുകൾക്ക് വിരമിക്കൽ ആസൂത്രണം ചെയ്യുന്നതിൽ ഒരു പ്രധാന ഘടകമായി പ്രവർത്തിക്കാൻ കഴിയും. സിസ്റ്റമാറ്റിക് പിൻവലിക്കൽ പ്ലാനുകൾ ഉപയോഗിച്ച് വിരമിച്ചതിന് ശേഷം കുറഞ്ഞ നഷ്ടസാധ്യതയുള്ള, കുറഞ്ഞ വരുമാനമുള്ള മാർഗ്ഗത്തിനായി ആസൂത്രണം ചെയ്യുക. ഇത് വിപണിയിലെ നഷ്ടസാധ്യതകൾക്കും ഫണ്ടിന്റെ പ്രകടനത്തിനും വിധേയമാണ്.

ഫിക്സഡ് ഇൻകം മ്യൂച്വൽ ഫണ്ടുകൾ നഷ്ടസാധ്യതയിൽ താൽപ്പര്യമില്ലാത്ത നിക്ഷേപകർക്ക് ആകർഷകമാണ്. ഉയർന്ന നഷ്ടസാധ്യതയുള്ള നിക്ഷേപങ്ങളേക്കാൾ സ്ഥിരവും ചെറുതുമായ വരുമാനം തേടുന്ന വ്യക്തികൾക്ക് ഇത് അനുയോജ്യമാണ്.

ഫിക്സഡ് ഇൻകം ഫണ്ടുകൾ വരുമാനം ഉറപ്പുനൽകുന്നില്ല. യഥാർത്ഥ വരുമാനം വിപണിയിലെ അവസ്ഥകൾക്കും മറ്റ് ഘടകങ്ങൾക്കും വിധേയമാണെന്ന് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്.  ഫണ്ട് തങ്ങൾക്ക് അനുയോജ്യമാണോ എന്ന കാര്യത്തിൽ നിക്ഷേപകർക്ക് സംശയമുണ്ടെങ്കിൽ സാമ്പത്തിക ഉപദേഷ്ടാക്കളുമാടെ ഉപദേശം തേടുക.

നിരാകരണം

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

285
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍