അതെ! വലുതല്ലാത്ത സമ്പാദ്യമോ കുറഞ്ഞ തുകയോ കൊണ്ട് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഒരു നിക്ഷേപകനു പോലും അനുയോജ്യമായതാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം.
ചെറുതും വലുതുമായ ഏതാണ്ട് എല്ലാ നിക്ഷേപകര്‍ക്കും സേവിങ്ങ്സ് ബാങ്ക് (SB) അക്കൗണ്ട് ഉണ്ടായിരിക്കും. ഈ അക്കൗണ്ട് ഉള്ള ആര്‍ക്കും മ്യൂച്വല്‍ ഫണ്ടിലൂടെ നിക്ഷേപിക്കാന്‍ കഴിയും. പ്രതിമാസം ചുരുങ്ങിയത് 500 രൂപ കൊണ്ടു പോലും നിക്ഷേപം ആരംഭിക്കാം. റെഗുലര്‍ ആയ നിക്ഷേപം എന്ന ആരോഗ്യകരമായ ശീലം പ്രോത്സാഹിപ്പിക്കുന്നവയാണ് മ്യൂച്വല്‍ ഫണ്ടുകള്‍.
ഇനി പറയുന്നവയാണ് മ്യൂച്വല്‍ ഫണ്ടുകളിലെ ചെറുകിട നിക്ഷേപകര്‍ക്കുള്ള മറ്റ് നേട്ടങ്ങള്‍-
- ലളിതമായ ട്രാന്‍സാക്ഷന്‍- നിക്ഷേപവും റിവ്യൂവും മാനേജും ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിന്ന് റിഡീം ചെയ്യലുമെല്ലാം ലളിതമായ പ്രക്രിയകളാണ്.
- അനായാസം പണമാക്കി മാറ്റാം, പരമാവധി സുതാര്യതയും വെളിപ്പെടുത്തലും, സമയ ബന്ധിതമായി അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകള്‍, നികുതി ആനുകൂല്യങ്ങള്‍ ഇവയെല്ലാമാണ് ചെറിയ അല്ലെങ്കില്‍ ആദ്യമായി നിക്ഷേപം നടത്തുന്ന ഒരാള്‍ ആഗ്രഹിക്കുന്നത്.
- മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ലഭിക്കുന്ന ഡിവിഡന്‍റുകള്‍ക്ക് നിക്ഷേപകന്‍ നികുതി നല്‍കേണ്ടതില്ല.
- 500 രൂപയുടെ നിക്ഷേപത്തിനും 5 കോടിയുടെ നിക്ഷേപത്തിനും ഒരു മ്യൂച്വല്‍ ഫണ്ട് ഒരേ ഇന്‍വെസ്റ്റ്‌മെന്‍റ് പെര്‍ഫോമന്‍സ് ആണ് നല്‍കുന്നത്. അതിനാല്‍ ചെറുകിട നിക്ഷേപകനായിരുന്നാലും വന്‍കിട നിക്ഷേപകനായിരുന്നാലും ഓരോ നിക്ഷേപകന്‍റെയും താല്‍പര്യങ്ങള്‍ അത് ഉള്‍ക്കൊള്ളും.
- മാസം 500 രൂപ നിക്ഷേപിക്കുന്ന വ്യക്തിയുടെ നിക്ഷേപം പോലും പ്രൊഫഷണലായി മാനേജ് ചെയ്ത് ഡൈവേഴ്സിഫൈഡ് പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപിക്കും.
നിങ്ങള്‍ എത്ര ചെറിയ നിക്ഷേപം കൊണ്ട് ആരംഭിച്ചാലും,
നിങ്ങളുടെ ലക്ഷ്യങ്ങള്‍ എത്ര ചെറുതായിരുന്നാലും മ്യൂച്വല്‍ ഫണ്ടുകള്‍ ശരിയാണ്.
447