ഒരു മ്യൂച്വൽ ഫണ്ട് ഞാൻ എങ്ങനെ തിരഞ്ഞെടുക്കും?

ഒരു മ്യൂച്വൽ ഫണ്ട് ഞാൻ എങ്ങനെ തിരഞ്ഞെടുക്കും? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു ട്രാവല്‍ ഏജന്‍റിനോട്‌, “ഞാന്‍ എന്‍റെ യാത്രാ മാര്‍ഗം എങ്ങനെ തെരഞ്ഞെടുക്കും?” എന്ന്‍ ചോദിച്ചാല്‍, അവര്‍ പറയുന്ന ആദ്യ മറുപടി, “അത് നിങ്ങള്‍ക്ക് പോകേണ്ടത് ഏത് സ്ഥലത്തേക്കാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു” എന്നായിരിക്കും. നമുക്ക് പോകേണ്ടത് 5 കിലോമീറ്റര്‍ ദൂരമാണെങ്കില്‍, ഓരോ ഓട്ടോറിക്ഷ ആയിരിക്കും അനുയോജ്യമായത്. എന്നാല്‍, ന്യൂദല്‍ഹിയില്‍ നിന്ന്‍ കൊച്ചിയിലേക്കാണ് യാത്രയെങ്കില്‍, വിമാനം ആയിരിക്കും കൂടുതല്‍ അനുയോജ്യം. ചെറിയ ദൂരത്തില്‍ വിമാനം ലഭ്യമാവില്ല.

അതേ പോലെ ദീര്‍ഘ ദൂര യാത്രയ്ക്ക് ഓട്ടോ അസൗകര്യവുമായിരിക്കും.

മ്യൂച്വല്‍ ഫണ്ടുകളിലും ആദ്യ ചോദ്യം തന്നെ ‘എന്തൊക്കെയാണ് നിങ്ങളുടെ ആവശ്യങ്ങള്‍’ എന്നതാണ്.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് ആദ്യം തിരിച്ചറിയണം. ചില മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക് അല്ലെങ്കില്‍ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായവയാണ്. എന്നാല്‍ ചിലത് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായവ ആയിരിക്കും.

അടുത്തത് റിസ്ക്‌ എടുക്കാനുള്ള നിങ്ങളുടെ സന്നദ്ധതയാണ്. ഒരോരുത്തര്‍ക്കും റിസ്ക്‌ എടുക്കാനുള്ള സന്നദ്ധത വ്യത്യസ്തമായിരിക്കും. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചാണ് സാമ്പത്തിക കാര്യങ്ങള്‍ മാനേജ് ചെയ്യുന്നതെങ്കില്‍ പോലും രണ്ടു പേരുടെയും റിസ്ക്‌ എടുക്കാനുള്ള സന്നദ്ധത വ്യത്യസ്തമായിരിക്കും. റിസ്ക്‌ ഉയര്‍ന്ന ഉല്‍പന്നങ്ങള്‍ ചിലര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. ചിലര്‍ക്ക് അതിന് കഴിയുകയുമില്ല.

നിങ്ങളുടെ നഷ്ട സഹന ശേഷി വിലയിരുത്തുന്നതിന് ഇൻവെസ്റ്റ്മെന്റ് അഡ്വൈസർമാരോ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറോ പോലുള്ള സാമ്പത്തിക വിദഗ്ധരിൽ നിന്ന് നിങ്ങൾക്ക് സഹായം നേടാനാവും.

445
445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍