റിട്ടയർമെന്റ് പ്ലാനിംഗ് കാൽക്കുലേറ്റർ

നിങ്ങളുടെ വിരമിക്കൽ ഫണ്ടിന്റെ ഭാവി ബാലൻസ് കണക്കുകൂട്ടുക.

വർഷങ്ങൾ
വർഷങ്ങൾ
വർഷങ്ങൾ
%
%
%
വിരമിച്ചതിന് ശേഷം ഉടൻ ആവശ്യമായ വാർഷിക വരുമാനം
വിരമിക്കലിന് ശേഷം ആവശ്യമായ മൊത്തം സമ്പാദ്യം
സമ്പാദ്യം സ്വരൂപിക്കുന്നതിന് ആവശ്യമായ പ്രതിമാസ നിക്ഷേപം

നിരാകരണം:

മുൻകാല പ്രകടനം ഭാവിയിൽ നിലനിൽക്കുകയോ നിലനിൽക്കാതിരിക്കുകയോ ചെയ്യാം, അത് ഭാവിയിലെ ഏതെങ്കിലും വരുമാനത്തിനുള്ള ഗ്യാരണ്ടി അല്ല.
Pഈ കാൽക്കുലേറ്ററുകൾ ചിത്രീകരണങ്ങൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ വരുമാനത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ദയവായി ശ്രദ്ധിക്കുക.
മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു നിശ്ചിത റിട്ടേൺ നിരക്ക് ഇല്ല, കൂടാതെ റിട്ടേൺ നിരക്ക് പ്രവചിക്കാനും കഴിയില്ല.

MFSH റിട്ടയർമെന്റ് പ്ലാനിംഗ് കാൽക്കുലേറ്റർ

ജോലിയുള്ള ഓരോ വ്യക്തിയെ സംബന്ധിച്ചും വിരമിക്കൽ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. വരുമാന സ്രോതസ്സുകൾ തിരിച്ചറിയുക, ഫലപ്രദമായ സേവിംഗ്സ് സ്കീമുകൾ നേടുക, ആവശ്യമായ തുക കണക്കാക്കുക, നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം വിവിധ ആസ്തികളിൽ നിക്ഷേപിക്കുക എന്നിവയാണ് ഒരു വിരമിക്കൽ പ്ലാൻ സൃഷ്ടിക്കുന്നതിനുള്ള പ്രക്രിയ.

എന്നിരുന്നാലും, വിരമിച്ചതിന് ശേഷം ശക്തമായ ജീവിതത്തിനായി ശരിയായ കണക്കുകൂട്ടലുകൾ നടത്തുകയും നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കണക്കാക്കുകയും ചെയ്യുക എന്നതാണ് ഇതിലെ പ്രയാസകരമായ ഭാഗം. വിരമിക്കുമ്പോൾ ആവശ്യമായ സമ്പാദ്യം, അത് നേടുന്നതിന് നിങ്ങൾ എത്രത്തോളം തുക സേവ് ചെയ്യുകയോ നിക്ഷേപിക്കുകയോ വേണം എന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്ക് റിട്ടയർമെന്റ് കാൽക്കുലേറ്റർ വളരെ ഉപകാരപ്രദമാണ്.

വിരമിക്കൽ ആസൂത്രണം എന്നാലെന്താണ്?

വിരമിക്കൽ ആസൂത്രണം എന്നത് വിരമിക്കലിനായി സാമ്പത്തിക കാര്യങ്ങൾ ശരിയായിതയ്യാറാക്കുക എന്നതാണ്. വിരമിക്കലിനായി ആസൂത്രണം ചെയ്യുമ്പോൾ, നിങ്ങൾ പണപ്പെരുപ്പം പരിഗണിക്കണം, വിരമിക്കലിന് ശേഷമുള്ള ചെലവുകൾ കണക്കാക്കണം, വിരമിക്കലിന്റെ സമയപരിധി കണക്കുകൂട്ടണം, നഷ്ടസാധ്യതകൾ വിലയിരുത്തണം, ഉൾക്കാഴ്ചയുള്ള നിക്ഷേപങ്ങൾ നടത്തണം.

ഇവയ്ക്ക് പുറമെ, ആയുർദൈർഘ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, നിങ്ങളുടെ ജോലിയിൽ നിന്ന് വിരമിച്ചതിനുശേഷം സുരക്ഷിതമായ ആദായം ആവശ്യമാണ്. മ്യൂച്വൽ ഫണ്ട്സ് സഹി ഹെ എന്നതിൽ നിന്നുള്ള റിട്ടയർമെന്റ് പ്ലാനിംഗ് കാൽക്കുലേറ്റർ വിരമിക്കലിന് ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഫണ്ടുകളുടെ അളവും വിരമിക്കലിന് മുമ്പും ശേഷവും നിങ്ങൾക്ക് ലഭിക്കുന്ന വരുമാനവും തിട്ടപ്പെടുത്താൻ സഹായിക്കും.

MFSH റിട്ടയർമെന്റ് പ്ലാനിംഗ് കാൽക്കുലേറ്റർ എന്താണ്?

വിരമിക്കലിന് ശേഷം നിങ്ങൾക്ക് ആവശ്യമുള്ള പണത്തിന്റെ അളവ് കാണിക്കുന്ന ഒരു ഓൺലൈൻ യൂട്ടിലിറ്റി ടൂളാണ് MFSH റിട്ടയർമെന്റ് കാൽക്കുലേറ്റർ. വിരമിക്കുമ്പോൾ നിങ്ങൾ സ്വരൂപിക്കേണ്ട സമ്പാദ്യത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യാനും ഇത് സഹായിക്കുന്നു.

രണ്ട് പ്രാഥമികമായ മാർഗ്ഗങ്ങളിൽ ഇത് ഉപകാരപ്പെടും, അവ ഇനി പറയുന്നവയാണ്:

1. നിങ്ങളുടെ ഇപ്പോഴുള്ള ലൈഫ് സ്റ്റൈൽ നിലനിർത്തുന്നതിന് നിങ്ങളുടെ വിരമിക്കലിന് ശേഷം നിങ്ങൾക്ക് ആവശ്യമുള്ള പണം എത്രയെന്ന് ഇത് കാണിക്കുന്നു.

2. നിങ്ങളുടെ നിക്ഷേപങ്ങളുടെ വരുമാനം കണക്കാക്കുന്നതിനും വിരമിക്കുമ്പോൾ ലഭിക്കേണ്ട സമ്പാദ്യം സ്വരൂപിക്കുന്നതിന് നിങ്ങൾ എങ്ങനെ നിക്ഷേപിക്കണം എന്നതിലും ഇത് നിങ്ങളെ സഹായിക്കും.

റിട്ടയർമെന്റ് പ്ലാനിംഗ് കാൽക്കുലേറ്റർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

MFSH റിട്ടയർമെൻ്റ് കാൽക്കുലേറ്ററിലെ ഫോർമുല ബോക്സിൽ നിങ്ങളുടെ നിലവിലെ പ്രായം, വിരമിക്കൽ പ്രായം, പ്രതീക്ഷിക്കുന്ന ആയുസ്സ്, വിരമിച്ചതിന് ശേഷം ആവശ്യമായ പ്രതിമാസ വരുമാനം എന്നിവ നൽകാം. കണക്കാക്കിയ പണപ്പെരുപ്പ നിരക്ക്, നിക്ഷേപത്തിന് പ്രതീക്ഷിക്കുന്ന വരുമാനം, നിങ്ങൾക്ക് നിലവിലുള്ള സമ്പാദ്യം എന്നിവ നിങ്ങൾ തിരഞ്ഞെടുക്കണം.

ഈ വിശദാംശങ്ങൾ നൽകുമ്പോൾ, വിരമിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള വാർഷിക വരുമാനവും ഈ സമ്പാദ്യം നേടുന്നതിന് നിങ്ങൾ നടത്തേണ്ട പ്രതിമാസ സമ്പാദ്യവും കാൽക്കുലേറ്റർ കാണിക്കും.

MFSH റിട്ടയർമെന്റ് പ്ലാനിംഗ് കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

നിങ്ങൾക്ക് ചില ഘട്ടങ്ങളിൽ മാത്രമേ കാൽക്കുലേറ്റർ ഉപയോഗിക്കാൻ കഴിയൂ, ആ ഘട്ടങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

ഘട്ടം 1: നിങ്ങളുടെ നിലവിലെ പ്രായം നൽകുക.

ഘട്ടം 2: നിങ്ങൾ ആഗ്രഹിക്കുന്ന വിരമിക്കൽ പ്രായം നൽകുക.

ഘട്ടം 3: നിങ്ങൾ പ്രതീക്ഷിക്കുന്ന നിങ്ങളുടെ ആയുർദൈർഘ്യം തിരഞ്ഞെടുക്കുക.

ഘട്ടം 4: വിരമിച്ചതിന് ശേഷമുള്ള വർഷങ്ങളിൽ നിങ്ങൾക്ക് ആവശ്യമുള്ള പ്രതിമാസ വരുമാനം നൽകുക.

ഘട്ടം 5: രാജ്യത്തെ കണക്കാക്കിയ പണപ്പെരുപ്പ നിരക്ക് നൽകുക.

ഘട്ടം 6: വിരമിക്കലിന് മുമ്പുള്ള നിക്ഷേപങ്ങളിൽ പ്രതീക്ഷിക്കുന്ന വരുമാനം നൽകുക.

ഘട്ടം 7: വിരമിക്കലിന് ശേഷമുള്ള നിക്ഷേപങ്ങളിൽ പ്രതീക്ഷിക്കുന്ന വരുമാനം നൽകുക.

ഘട്ടം 8: വിരമിക്കലിനായി നീക്കിവച്ചിരിക്കുന്ന നിലവിലുള്ള സമ്പാദ്യങ്ങളോ നിക്ഷേപങ്ങളോ നൽകുക.

ഈ വിശദാംശങ്ങൾ നൽകുമ്പോൾ, നിങ്ങൾക്ക് കാൽക്കുലേറ്ററിൽ ചുവടെ പറയുന്നവ കാണാൻ കഴിയും:

  • • വിരമിച്ചതിന് ശേഷം ആവശ്യമുള്ള വാർഷിക വരുമാനം.
  • • അധികമായി സ്വരൂപിക്കേണ്ട തുക.
  • • ആവശ്യമായ സമ്പാദ്യം സ്വരൂപിക്കുന്നതിന് വേണ്ട പ്രതിമാസ നിക്ഷേപം.

MFSH റിട്ടയർമെന്റ് പ്ലാനിംഗ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ?

ഈ റിട്ടയർമെന്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്റെ പ്രാഥമികമായ നേട്ടങ്ങൾ ഇനി പറയുന്നവയാണ്:

ഇത് വിരമിക്കലിനായി സമ്പാദിക്കാൻ സഹായിക്കുന്നു: വിരമിക്കലിനായുള്ള സമ്പാദ്യം 20-30 വയസ്സിൽ ആരംഭിക്കേണ്ടതുണ്ട്. വ്യക്തികൾക്ക് ആവശ്യമായ ഫണ്ടുകളെ കുറിച്ച് അറിയാനും ഒരു നിശ്ചിത സമയപരിധിയിൽ അവ എങ്ങനെ സ്വരൂപിക്കാമെന്നും അറിവ് നൽകുന്നതിലൂടെ കാൽക്കുലേറ്റർ ആദ്യകാല സമ്പാദ്യവും നിക്ഷേപവും സ്ഥാപിക്കുന്നു.

വിരമിക്കലിന് ശേഷം കണക്കാക്കിയ ആവശ്യമായ സമ്പത്ത് സംബന്ധിച്ച് അറിയാൻ സഹായിക്കുന്നു: വിരമിച്ചതിന് ശേഷമുള്ള ജീവിതത്തിന് നിങ്ങൾക്ക് എത്ര തുക വേണമെന്നത് കൃത്യമായി കണക്കാക്കുന്നത് പ്രയാസമാണ്. ഈ കാൽക്കുലേറ്റർ ഈ കണക്കുകൂട്ടൽ അനായാസമായി നടത്തും. കൂടാതെ, നിശ്ചിത സമയപരിധിക്കുള്ളിൽ കണക്കാക്കിയ സമ്പാദ്യം സ്വരൂപിക്കുന്നതിന് നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട നിക്ഷേപങ്ങളോ സമ്പാദ്യങ്ങളോ സംബന്ധിച്ച് ഇത് നിങ്ങൾക്ക് വിവരം നൽകുന്നു.

വിരമിച്ചതിന് ശേഷമുള്ള അധിക ചെലവുകൾക്കായി ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കുന്നു: നിങ്ങളുടെ വിരമിച്ചതിന് ശേഷം അധിക ചിലവുകൾ ഉണ്ടായാൽ, നിങ്ങൾക്ക് അതിനായി മുൻകൂട്ടി ആസൂത്രണം ചെയ്യാവുന്നതാണ്, കൂടാതെ വിരമിച്ചതിന് ശേഷമുള്ള ജീവിതച്ചെലവുകളെ കുറിച്ച് നിങ്ങൾക്ക് ഇതിനകം തന്നെ അറിയാം.

പതിവ് ചോദ്യങ്ങൾ

Q1. എന്താണ് മ്യൂച്വൽ ഫണ്ട്സ് സാഹി ഹെ റിട്ടയർമെന്റ് കാൽക്കുലേറ്റർ ?

വിരമിച്ചതിന് ശേഷം നിങ്ങളുടെ ജീവിതത്തിന് ആവശ്യമായ സമ്പാദ്യം കണക്കാക്കാൻ സഹായിക്കുന്ന ഒരു ഓൺലൈൻ ടൂളാണ് MFSH റിട്ടയർമെന്റ് പ്ലാനിംഗ് കാൽക്കുലേറ്റർ.

Q2. MFSH റിട്ടയർമെന്റ് കാൽക്കുലേറ്റർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

നിങ്ങൾ വിരമിച്ചതിന് ശേഷം ആവശ്യമായ തുക കണക്കാക്കാൻ ഈ കാൽക്കുലേറ്റർ ഒരു ഫോർമുല ബോക്സ് ഉപയോഗിക്കുന്നു.

Q3. റിട്ടയർമെന്റ് പ്ലാനിംഗ് കാൽക്കുലേറ്ററിൽ ഞാൻ എന്തൊക്കെ വിശദാംശങ്ങൾ നൽകണം?

നിങ്ങളുടെ നിലവിലെ പ്രായം, പ്രതീക്ഷിക്കുന്ന ആയുസ്സ്, വിരമിച്ചതിന് ശേഷം നിങ്ങൾക്ക് ആവശ്യമുള്ള പ്രതിമാസ വരുമാനം, നിങ്ങളുടെ കണക്കാക്കിയ വരുമാന നിരക്ക്, പണപ്പെരുപ്പ നിരക്ക് എന്നിവ നൽകേണ്ടതുണ്ട്.

Q4. എന്റെ വിരമിക്കലിനായി സമ്പാദ്യം സ്വരൂപിക്കുന്നതിന് ശുപാർശ ചെയ്യുന്ന ചില നിക്ഷേപ മാർഗ്ഗങ്ങൾ എന്തൊക്കെയാണ്?

ഇക്വിറ്റി നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ, PPF, നാഷണൽ പെൻഷൻ സ്കീം എന്നിവയും തുടങ്ങിയവയ്ക്ക് നിങ്ങൾക്ക് മുൻഗണന നൽകാം.

Q5. റിട്ടയർമെന്റ് പ്ലാനിംഗ് കാൽക്കുലേറ്റർ കൃത്യതയുള്ളതാണോ?

റിട്ടയർമെന്റ് കാൽക്കുലേറ്റർ കണക്കുകൂട്ടലുകളിൽ കൃത്യതയുള്ളതാണ്. എന്നിരുന്നാലും, നിങ്ങളുടെ നിക്ഷേപങ്ങളുടെ നഷ്ട സാധ്യതകൾ, മുൻകൂട്ടി പ്രവചിക്കാനാകാത്ത അടിയന്തിര സാഹചര്യങ്ങൾ പോലുള്ള മറ്റ് നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതായുണ്ട്.