കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ

നിങ്ങളുടെ നിക്ഷേപം വൈകിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ?
തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ വരുമാനത്തിലുണ്ടാക്കുന്ന ആഘാതം കണക്കാക്കുക.

  ഇന്ന് നിക്ഷേപിക്കുക പിന്നീട് നിക്ഷേപിക്കുക
വയസ്സ്
വയസ്സ്
10%
എസ്ഐപിഅവസാനിക്കുന്ന പ്രായം
വയസ്സ്
വയസ്സ്
നിക്ഷേപിച്ച ആകെ വർഷം 10 വയസ്സ് 5 വയസ്സ്
നിക്ഷേപിച്ച ആകെ തുക ₹ 1.20 ലക്ഷം ₹ 60,000
നിങ്ങളുടെ നിക്ഷേപത്തിന്റെ അന്തിമ മൂല്യം ₹ 2.05 ലക്ഷം ₹ 77,437
സമ്പത്ത് സൃഷ്ടിക്കൽ ₹ 84,845 ₹ 17,437
കോസ്റ്റ് ഓഫ് ഡിലേ  
₹ 1.27 ലക്ഷം
  ഇന്ന് നിക്ഷേപിക്കുക പിന്നീട് നിക്ഷേപിക്കുക
വയസ്സ്
വയസ്സ്
10%
പിൻവലിക്കുമ്പോഴുള്ള പ്രായം
വയസ്സ്
വയസ്സ്
നിക്ഷേപിച്ച ആകെ വർഷം 10 വയസ്സ് 5 വയസ്സ്
നിക്ഷേപിച്ച ആകെ തുക ₹ 1 ലക്ഷം ₹ 1 ലക്ഷം
നിങ്ങളുടെ നിക്ഷേപത്തിന്റെ അന്തിമ മൂല്യം ₹ 2.59 ലക്ഷം ₹ 1.61 ലക്ഷം
സമ്പത്ത് സൃഷ്ടിക്കൽ ₹ 1.59 ലക്ഷം ₹ 61,051
കോസ്റ്റ് ഓഫ് ഡിലേ  
₹ 98,323

നിരാകരണം:

മുൻകാല പ്രകടനം ഭാവിയിൽ നിലനിൽക്കുകയോ നിലനിൽക്കാതിരിക്കുകയോ ചെയ്യാം, അത് ഭാവിയിലെ ഏതെങ്കിലും വരുമാനത്തിനുള്ള ഗ്യാരണ്ടി അല്ല.
ഈ കാൽക്കുലേറ്ററുകൾ ചിത്രീകരണങ്ങൾക്കായി മാത്രമുള്ളതാണെന്നും യഥാർത്ഥ വരുമാനത്തെ പ്രതിനിധീകരിക്കുന്നില്ലെന്നതും ദയവായി ശ്രദ്ധിക്കുക.
മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു നിശ്ചിത വരുമാന നിരക്ക് ഇല്ല, മാത്രമല്ല വരുമാന നിരക്ക് പ്രവചിക്കാനും സാധിക്കില്ല. *ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന മൂല്യത്തിൽ പണപ്പെരുപ്പത്തിന്റെ സ്വാധീനം പരിഗണിച്ചിട്ടില്ല

എന്താണ് കോസ്റ്റ് ഓഫ് ഡിലേ?

ഒരു നിക്ഷേപം നടത്തുന്നത് നിരവധി വർഷത്തേക്ക് മാറ്റിവയ്ക്കുമ്പോൾ പ്രസ്തുത ലക്ഷ്യം നേടാന്‍ ആവശ്യമായി വരുന്ന അധിക പണത്തെയാണ് കോസ്റ്റ് ഓഫ് ഡിലേ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.

എന്താണ് കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ?

നിങ്ങളുടെ സിസ്റ്റമാറ്റിക് നിക്ഷേപം നിശ്ചിത കാലയളവുകളിൽ വൈകിപ്പിക്കുന്നത് കാരണമുള്ള അനന്തരഫലങ്ങൾ മനസ്സിലാക്കാൻ കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ നിക്ഷേപം ആരംഭിക്കുന്നത് വൈകുകയാണെങ്കിൽ ലക്ഷ്യത്തിലെത്താൻ ആവശ്യമായ അധിക പണം കണ്ടെത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു.
ചെറിയ കാലതാമസങ്ങൾ പോലും നിങ്ങളുടെ ദീർഘകാല നിക്ഷേപങ്ങളെ വലിയ തോതിൽ ബാധിക്കുമെന്ന് ഇത് കാണിക്കുന്നു, അക്കാരണത്താൽ അവ ഉടൻ തന്നെ ആരംഭിക്കുന്നത് സാമ്പത്തിക നേട്ടത്തിന് നിർണ്ണായകമാണ്.

ആളുകൾ നിക്ഷേപം നടത്തുന്നത് വൈകാനുള്ള കാരണം എന്താണ്?

നിക്ഷേപം നടത്താനുള്ള കാലതാമസത്തിന് കാരണമാകുന്ന പ്രാഥമിക ഘടകങ്ങൾ ഇനിപ്പറയുന്നവയാണ്:

  • സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് മതിയായ അറിവില്ലാതിരിക്കുക
  • വ്യക്തമായ ലക്ഷ്യങ്ങളും ആസൂത്രണവും ഇല്ലാതിരിക്കുക
  • നീട്ടികൊണ്ടുപോകല്‍
  • മോശം ബജറ്റിംഗ് ശീലങ്ങൾ
  • നഷ്ടസാധ്യതകൾ ഏറ്റെടുക്കാനുള്ള ഭയം

നിക്ഷേപം വൈകുന്നത് ഗണ്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും:

  • വിപണിയിൽ സമയം നഷ്ടമായതിനാൽ ദീർഘകാല ലക്ഷ്യങ്ങൾക്ക് അപര്യാപ്തമായ
  • നിങ്ങളുടെ പണത്തിന്റെ വാങ്ങൽ ശേഷി ദുർബലപ്പെടുത്തുന്നു
  • കോംപൗണ്ടിങ്ങിന്റെ ശക്തി നഷ്ടമാകുന്നു

എപ്പോഴാണ് നിങ്ങൾ കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ ഉപയോഗിക്കേണ്ടത്?

ഒരു നിക്ഷേപം നടത്തുന്നത് നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് പരിഗണിക്കുക. കാലതാമസം കാരണമുള്ള ആവശ്യമായ നിക്ഷേപ തുകയിലെ വ്യത്യാസം വിലയിരുത്താൻ ഇത് സഹായിക്കുന്നു, ഉടനടിയുള്ള ഓപ്ഷനുകളും വൈകിയ ഓപ്ഷനുകളും താരതമ്യം ചെയ്യാനും യഥാർത്ഥ സംഖ്യകളെ അടിസ്ഥാനമാക്കി മികച്ച തീരുമാനങ്ങൾ എടുക്കാനും നിങ്ങളെ അനുവദിക്കുന്നു.

കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ

  • സമയത്തിലൂന്നിയ അവസരങ്ങൾ വിലയിരുത്തുക: സമയപരിധിയുള്ള നിക്ഷേപ ഓപ്ഷനുകൾ ഉപയോഗിച്ച് ഉടൻ നിക്ഷേപം നടത്തുന്നതാണോ വൈകിപ്പിക്കുന്നതാണോ സാമ്പത്തികമായി പ്രയോജനകരം എന്ന് നിശ്ചയിക്കുക.
  • ദീർഘകാല വളർച്ച വിശകലനം ചെയ്യുക: പതിവായുള്ള നിക്ഷേപങ്ങൾ മാറ്റിവയ്ക്കുന്നതിൽ നിന്നുള്ള സംഭവ്യമായ വളർച്ചാ നഷ്ടവും കോംപൗണ്ടിങ്ങിന്റെ ഫലങ്ങളും കാണുക.
  • നിക്ഷേപ ഓപ്‌ഷനുകൾ താരതമ്യം ചെയ്യുക: വ്യത്യസ്‌ത സമയ പരിധികളോ സാധ്യതയുള്ള വരുമാനമോ ഉപയോഗിച്ച് വ്യത്യസ്‌ത ഓപ്‌ഷനുകളിലെ നിക്ഷേപം വൈകുന്നതിന്റെ ചെലവുകൾ കണക്കാക്കുകയും താരതമ്യം ചെയ്യുകയും ചെയ്യുക.

കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

വിപണിയിലെ ഏറ്റക്കുറച്ചിലുകളോ വരുമാനത്തിലെ ബാഹ്യ സ്വാധീനങ്ങളോ ബാധിക്കാതെ, ഒരു മുൻകൂട്ടി നിശ്ചയിച്ച ഫോർമുലയെ അടിസ്ഥാനമാക്കിയാണ് ഈ കാൽക്കുലേറ്റർ പ്രവർത്തിക്കുന്നത്.

പതിവ് ചോദ്യങ്ങൾ

ചോദ്യം.1. ഇൻവെസ്റ്റ്മെന്റ് ഡിലേ കോസ്റ്റ് കാൽക്കുലേറ്റർ എങ്ങനെയാണ് നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിൽ സഹായിക്കുന്നത്?

ഉത്തരം. ഇൻവെസ്റ്റ്മെന്റ് ഡിലേ കാൽക്കുലേറ്റർ നിക്ഷേപങ്ങൾ മാറ്റിവയ്ക്കുന്നതിന്റെ ആഘാതം ചിത്രീകരിച്ചുകൊണ്ട് അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു. നിക്ഷേപം ആരംഭിക്കുന്നതിനും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നതിനും അനുയോജ്യമായ സമയം നിർണ്ണയിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

ചോദ്യം.2. നിക്ഷേപത്തിലെ കാലതാമസത്തിന്റെ ചെലവ് കണക്കാക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?

ഉത്തരം. നിക്ഷേപത്തിലെ കാലതാമസത്തിന്റെ ചെലവ് കണക്കാക്കുന്നത് നിക്ഷേപങ്ങൾ നേരത്തെ തുടങ്ങുന്നതിന്റെ പ്രാധാന്യവും അവ മാറ്റിവയ്ക്കുന്നയിലെ ഓപ്പര്‍ച്യൂണിറ്റി കോസ്റ്റും മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നു.

ചോദ്യം.3. കോസ്റ്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡിലേ കാൽക്കുലേറ്റർ പരിഗണിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ്?

ഉത്തരം. സാധാരണയായി നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക, സമയ പരിധി, പ്രതീക്ഷിക്കുന്ന വരുമാനം, വൈകിപ്പിക്കുന്ന കാലയളവ് എന്നിവ കാൽക്കുലേറ്റർ പരിഗണിക്കുന്നു.

ചോദ്യം.4. കോസ്റ്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡിലേ കാൽക്കുലേറ്ററിൽ നിന്നുള്ള ഫലങ്ങൾ ഉറപ്പുള്ളതാണോ?

ഉത്തരം. ലഭിക്കുന്ന ഫലങ്ങൾ ചില അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏകദേശ കണക്കുകളാണ്. ഭാവി ഫലങ്ങളുടെ ഉറപ്പ് എന്നതിലുപരി ഒരു ഗൈഡായി അത് ഉപയോഗിക്കണം.

നിരാകരണം:

1. ഈ കാൽക്കുലേറ്ററുകൾ ചിത്രീകരണങ്ങൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ വരുമാനത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ദയവായി ശ്രദ്ധിക്കുക.

2. മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു നിശ്ചിത റിട്ടേൺ നിരക്ക് ഇല്ല, കൂടാതെ റിട്ടേൺ നിരക്ക് പ്രവചിക്കാനും കഴിയില്ല.

3. മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.