എന്താണ് കോമ്പൗണ്ടിങ്ങിന്‍റെ ശക്തി?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

പലർക്കും, കോമ്പൗണ്ടിങ്ങിന്‍റെ ശക്തി ഒരു വിഷമകരമായ വിഷയമായി തോന്നാം. പക്ഷേ, അങ്ങനെയല്ല. ഇത് ലളിതമായ രീതിയിൽ മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും

ഒരാള്‍ 10,000 രൂപ പ്രതിവര്‍ഷം 8% പലിശ നിരക്കില്‍ നിക്ഷേപിച്ചുവെന്ന് അനുമാനിക്കുക. ആ വര്‍ഷത്തെ പലിശ 800 രൂപയായിരിക്കും. എന്നാല്‍, ഈ പലിശ ഇതേ നിക്ഷേപത്തില്‍ പുനര്‍നിക്ഷേപിച്ചാല്‍, അടുത്ത വര്‍ഷം യഥാര്‍ത്ഥ നിക്ഷേപമായ 10,000 രൂപയ്ക്കും അതു പോലെ അഡീഷണല്‍ നിക്ഷേപമായ 800 രൂപയ്ക്കും പലിശ ലഭിക്കും. ഇതിനര്‍ത്ഥം രണ്ടാം വര്‍ഷത്തെ നേട്ടം 864 രൂപ ആയിരിക്കും എന്നാണ്. അങ്ങനെ വര്‍ഷങ്ങള്‍ കഴിയുന്തോറും, ഓരോ വര്‍ഷവും അഡീഷണല്‍ നിക്ഷേപം ഉണ്ടാകുന്നതിനാല്‍, ലഭിക്കുന്ന പലിശ വര്‍ധിച്ചു കൊണ്ടേയിരിക്കും.

റിട്ടേണുകള്‍ പുനര്‍നിക്ഷേപിച്ചാല്‍ ഒരു നിശ്ചിത കാലയളവ് കഴിയുമ്പോള്‍ എത്ര പണം വര്‍ധിക്കും? നമുക്ക് അതൊന്നു നോക്കാം.

നിക്ഷേപം: 1,00,000 രൂപ.
റിട്ടേണ്‍ നിരക്ക്: പ്രതിവര്‍ഷം 8%.

Power of Compounding

 

മുകളിലെ പട്ടികയില്‍ ചില രസകരമായ പാറ്റേണ്‍ കാണാന്‍ കഴിയും. നീണ്ട കാലം നിക്ഷേപം തുടര്‍ന്നാല്‍ വരുമാനവും വളരെ വേഗം വളരും. ആദ്യ 5 വര്‍ഷത്തെ വരുമാനം 0.47 ലക്ഷം രൂപ ആയിരുന്നുവെങ്കില്‍, അടുത്ത 5 വര്‍ഷക്കാലത്തേക്ക് ഇത് 0.69 ലക്ഷം ആയിരിക്കുന്നു (2.16 ലക്ഷം രൂപ – 1.47 ലക്ഷം രൂപ) 21ആം വര്‍ഷത്തെ വരുമാനം – ഒരു വര്‍ഷക്കാലയളവില്‍ – 0.37 ലക്ഷം ആയി.

“കാലം കഴിയുന്തോറും വരുമാനം ഇരട്ടിയല്ല, പല മടങ്ങ് സമൃദ്ധമായി വളരും.”

നിങ്ങള്‍ നിക്ഷേപിച്ച മുതലിന് ലഭിക്കുന്ന വരുമാനം പുനര്‍നിക്ഷേപിക്കുമ്പോള്‍ ലഭിക്കാന്‍ തുടങ്ങുന്ന വരുമാനവുമാണ് കോമ്പൗണ്ടിങ്ങ് എന്ന് അറിയപ്പെടുന്നത്.

*ഈ കണക്കുകൂട്ടലുകൾ ചിത്രീകരണങ്ങൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ റിട്ടേണുകളെ പ്രതിനിധീകരിക്കുന്നില്ലെന്നും ദയവായി ശ്രദ്ധിക്കുക. മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു നിശ്ചിത റിട്ടേൺ നിരക്ക് ഇല്ല, കൂടാതെ റിട്ടേൺ നിരക്ക് പ്രവചിക്കാനും കഴിയില്ല.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍