ഭാവി സുരക്ഷിതമാക്കാൻ RD കളും FD കളും മാത്രം പോരേ?

ഭാവി സുരക്ഷിതമാക്കാൻ RD കളും FD കളും മാത്രം പോരേ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നമ്മുടെ രാജ്യത്തെ ഏറ്റവും ജനപ്രിയമായ സേവിങ്ങുകളില്‍ ചിലതാണ് റിക്കറിങ്ങ് ഡിപ്പോസിറ്റുകളും (RDകള്‍) ഫിക്സഡ് ഡിപ്പോസിറ്റുകളും (FDകള്‍). അവ സുരക്ഷിതവും ഗ്യാരണ്ടീഡ്‌ റിട്ടേണ്‍ നിരക്ക് വാഗ്ദാനം ചെയ്യുന്നവയുമാണ്‌.  

ഭാവിയില്‍ നിന്ന് നിക്ഷേപകര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇത്. പണപ്പെരുപ്പവും നികുതികളും എന്തു തന്നെ ആയാലും തന്‍റെ നിക്ഷേപം സുരക്ഷിതമായിരിക്കണമെന്നും ന്യായമായ ഒരു ഫിക്സഡ് റിട്ടേണ്‍ ലഭിക്കണമെന്നും ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഇവ മികച്ചതാകാം. എന്നാല്‍, പണപ്പെരുപ്പവും നികുതികളും ഒരു ഘടകമായി കരുതിയ ശേഷവും ഒരു പോസിറ്റീവ് റിട്ടേണ്‍ നേടാന്‍ നിക്ഷേപകര്‍ ആഗ്രഹിക്കുകയാണെങ്കില്‍, ഇവ മികച്ചതായിക്കൊള്ളണമെന്നില്ല.

ഒരു നിക്ഷേപകന്‍ ഒരു വന്‍ തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുകയും എന്നാല്‍ തന്‍റെ പര്‍ച്ചേസിങ്ങ് പവര്‍ ഉയരുന്നതിനെക്കുറിച്ച് ആകുലപ്പെടാതിരിക്കുകയുമാണെങ്കില്‍, RDകളും FDകളും ഉപയോഗപ്രദവും വരുമാനം ജനറേറ്റ് ചെയ്യുന്നതുമായ സേവിങ്ങ് ഓപ്ഷനുകളാണ്. മൂലധന സുരക്ഷയെക്കുറിച്ചും കൃത്യസമയത്ത് പ്രതീക്ഷിച്ച വരുമാനം നേടുന്നതിനെക്കുറിച്ചും ആശങ്കയുള്ള വ്യക്തിയാണ്  നിക്ഷേപകനെങ്കില്‍, അവര്‍ക്ക് FD ആയിരിക്കും അനുയോജ്യം.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍